Wednesday, 4 May 2016

ജീവിതാനുഭങ്ങള്‍ നല്‍കുന്ന...........


ജീവിതാനുഭങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഒരു പുസ്തക താളുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയില്ല... അങ്ങനെയൊരു അനുഭവം ഇവിടെ തത്തമ്മകൂട്ടിൽ  പങ്കുവക്കുകയാണ്...
 
   UAE
സാംസ്കാരിക തലസ്ഥാനം ഷാർജയിൽ കസ്സാമിയ എന്ന സ്ഥലത്തെ ഒരു കൊച്ചു പള്ളിയിൽ അസർ നിസ്കരിച്ചിരിക്കുംപോൾ ഏകദേശം തൊണ്ണൂറു കഴിഞ്ഞൊരുപ്പുപ്പ സ്വഫിലെ കസേരയിൽ ഇരിക്കുന്നതു കണ്ടു...സാധാരണയായി പള്ളികളില്‍ വളരെ പ്രയാസപ്പെട്ട് വരുന്ന എൺപതും തൊണ്ണൂറും വയസ്സായ അറബികളെ കാണുമ്പോൾ അവർക്ക് കൈകൊടുക്കാൻ സലാം  കൊടുക്കാനും മനസ്സ് വെമ്പൽ കൊള്ളാറുണ്ട്എന്നാൽ പ്രത്യുപകാരം(കാശ്)   പ്രതീക്ഷിച്ചാണെന്ന് തെറ്റിദ്ധരിച്ചാലോന്ന്  കരുതി (95 ൽ ജോലി ഇല്ലാതെ നിൽക്കുന്ന സമയം ) അതിന് മുതിരാതെ അവരെ നോക്കിയിരിക്കലാണ് പതിവ്...പതിവുപോലെ ഈ ഉപ്പുപ്പയെയും വളരെ അത്ഭുതത്തോടെത്തന്നെ  നോക്കിയിരുന്നു...എന്റെ നോട്ടം ശ്രദ്ധിച്ചിട്ടാണോന്നറിയില്ല വിറകൈകൾ എന്റെ നേർക്ക് തിരിച്ച് മാടി വിളിച്ചു... അറബി ഭാഷ തീരെ അറിയാത്ത ഞാൻ അല്പം  ഭയത്തോടെയാണ് അടുത്തേക്ക് ചെന്നത്...കാരണം അറബിയില്‍ എന്തെങ്കിലും ചോതിച്ചിട്ടു മറുപടി പറഞ്ഞില്ലെങ്കില്‍ അവരുടെ കൈകളില്‍ സ്ഥിരം കൊണ്ട് നടക്കാറുള്ള വടി കൊണ്ട് അടിച്ചാലോ??ദേഷ്യപ്പെട്ടാലോ??പക്ഷെ വിറയാര്‍ന്ന ശബ്ധത്തില്‍ ആ ഉപ്പുപ്പ എന്നോട് പറഞ്ഞു-

മോനേ ഒരു ഖുര്‍ആന്‍ ഷെരീഫ് എടുത്ത് തരൂ(ബേട്ടാ ഏക്‌ ഖുര്‍ആന്‍ ലാകെ ദേധോ)..”.

ഹോ സമാധാനമായി...അറബിയല്ല ഇന്ത്യകരാനോ പാക്കിസ്ഥാനിയോ ആണ്...ഞാന്‍ ഒരു ഖുര്‍ആന്‍ ഷെല്‍ഫില്‍ നിന്നും എടുത്തു കൊടുത്തു...വിറക്കു‍ന്ന ചുക്കി ചുളിങ്ങിയ കൈകളില്‍ അത് നല്‍കുമ്പോള്‍ പിടിക്കാനുള്ള ശക്തി ആ കൈകള്‍ക്കുണ്ടോ എന്ന് സംശയിച്ചു പോയി...പേജുകള്‍ പലതും മറിച്ച് കണ്ണുകള്‍ക്ക്‌ അടുത്ത് പിടിച്ച് വളരെ പ്രയാസപ്പെട്ട്  വായിക്കാൻ ശ്രമിക്കുന്നുണ്ട്...പിന്നെയങ്ങട് പൊട്ടി പൊട്ടി കരയുന്നു...ഖുര്‍ആനിലെ താളുകളില്‍ താടി രോമാങ്ങളിലൂടെ അടര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളെ വിറകൈകള്‍ കൊണ്ട് തുടച്ച് നീക്കുന്നുമുണ്ട്...അസര്‍ നമസ്കാര ശേഷമായതുകൊണ്ട് പള്ളിയില്‍ ആരുംതന്നെയില്ല...കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നു തുടങ്ങിയപ്പോള്‍,തേങ്ങലിന്‍റെ ശക്തി വര്‍ദ്ധിച്ചപ്പോള്‍ ഉപ്പുപ്പാക്ക് എന്തെങ്കിലും സംഭാവിച്ചുപോകുമോ എന്ന ഭയത്താല്‍ മെല്ലെ അടുത്ത് ചെന്നിട്ട് പറഞ്ഞു-

താങ്കള്‍ എത്ര ഭാഗ്യവാനാണ്... ഇടറിയ ശബ്ധത്തില്‍ വീണ്ടും ഞാന്‍ പറഞ്ഞു “താങ്കള്‍ എത്ര ഭാഗ്യവാനാണ്..” ആപ് കിത്ത്നാ കിസ്മത്ത് വാലാഹെ "

പൊടുന്നനെ അടഞ്ഞുതൂങ്ങിയ കണ്ണുകള്‍ വിടര്‍ത്തി എന്നെ ഒന്ന് തുറിച്ചുനോക്കി...അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു-

എന്ത് കണ്ടിട്ടാണ് എന്നെ നീ കിസ്മത്ത്വാല  ഭാഗ്യവാന്‍ എന്ന് പറഞ്ഞത്...നീ പറ എന്ത് കണ്ടിട്ടാണ് എന്നെ നീ ഭാഗ്യവാന്‍ എന്ന് പറഞ്ഞത്...”

ഞാന്‍ അല്പം ഒന്ന് ഭയന്നെങ്കിലും മെല്ലെ പറഞ്ഞു-“ചാച്ച ഖുര്‍ആന്‍ വായിച്ചു താങ്കള്‍ക്കു കരയാന്‍ കഴിയുന്നുണ്ടല്ലോ...എന്‍റെ ജീവിതത്തില്‍ ഇന്നുവരെ ഒരുവട്ടം പോലും അതിനു കഴിഞ്ഞിട്ടില്ല...”

അല്‍പനേരം ശാന്തനായിരുന്ന ശേഷം അദ്ദേഹം പറഞ്ഞു-

നിനക്കറിയുമോ എന്‍റെ നല്ല പ്രയാത്തില്‍ ഈ ഖുര്‍ആന്‍ ഒന്ന് തുറന്നു നോക്കിയിട്ടില്ല...ഇന്ന് ഞാന്‍ ഇതിലെ ഒരു അക്ഷരം വായിക്കാന്‍ എത്ര ശ്രേമിച്ചിട്ടും കൊതിച്ചിട്ടും സാധിക്കുന്നില്ല...എന്‍റെ നല്ല പ്രായത്തില്‍ ഞാന്‍ നമസ്കരിച്ചിട്ടില്ല...ഇന്ന് എന്റെ നെറ്റിത്തടം തറയില്‍ തൊട്ടൊന്നു സുജൂദ് ചെയ്യാന്‍ കൊതിക്കുന്നു....കഴിയുന്നില്ല... യാ അല്ലാഹ് മരിക്കുന്നതിനു മുന്‍പ് ഒരുവട്ടമെങ്കിലും സുജൂദ് ചെയ്യാന്‍ കഴിഞ്ഞാല്‍ മതി എനിക്ക്....” കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥനയും... വീണ്ടും കരച്ചിലും തുടങ്ങി...

 
ആ ഉപ്പുപ്പയുടെ ആഗ്രഹം എന്നെ ഇരുത്തി ചിന്തിപ്പിച്ചു...എത്ര സുജൂദുകള്‍ ഒരു ദിവസം ചെയ്യുന്നു,എത്ര വട്ടം ഖുര്‍ആന്‍ ഓതുന്നു...ഒരിക്കല്‍ പോലും ഇതൊക്കെ എന്‍റെ ഒരു ആഗ്രഹത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടില്ല...എന്നെങ്കിലും ഇതിനൊക്കെ കഴിയാതെ വരുമ്പോഴേ ഈ കര്‍മ്മങ്ങളുടെ മഹത്വം മനസ്സിലാകുകയുള്ളൂ എന്നെനിക്ക്‌ മനസ്സിലായി...കാഴ്ചയുടെയും ആരോഗ്യത്തിന്റെയും അനുഗ്രഹം മനസ്സിലാക്കി അവിടെനിന്നു പടിയിറങ്ങുംപോഴും ഉപ്പുപ്പ കൈകളുയര്‍ത്തി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു...കരയുന്നുണ്ടായിരുന്നു....Ll😢

--------------------------
ഷരീഫ് ആലുങ്ങൽ

No comments:

Post a Comment