കൂടെ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സഖീന്ന് അവൻ സ്നേഹത്തോടെ വിളിക്കുന്ന ഭാര്യ സാജിദയമുണ്ട് സഹായത്തിന്, ഡ്രസ്സുകളെല്ലാം നേരത്തെ തന്നെ അവൾ വൃത്തിയായി അയേൺ ചെയ്ത് ഹാന്റ് ബാഗിൽ മടക്കി വെച്ചിരുന്നു..
ഇന്നാണ് രണ്ട് മാസത്തെ ലീവ് കഴിഞ്ഞ് മാജിദ് തിരിച്ചു പോകുന്നത് .. ഇന്ന് അവരുടെ അഞ്ചാമത്തെ വിവാഹവാർഷികം കൂടിയാണ് സന്തോഷവും ദുഖവും ഒന്നിച്ചെത്തിയ ഈ ദിവസം ചെറിയ വെഡ്ഡിംഗ് പാർട്ടിഒരുക്കി യാത്രയയപ്പ് നൽകാനായി പെങ്ങമാരും കുട്ടികളും രാവിലെ തന്നെ എത്തിയിരുന്നു.,
കുട്ടികളുടെ കളിയും ചിരിയുമായി വീട്ടിലാകെ ബഹളമാണ്..,
അവൾ അവനോട് പറയുകയും ചെയ്തു എന്തിനാണ് ഇക്കാ ഇതിന്റെയൊക്കെ ആവിശ്യം, കഴിഞ്ഞ വെഡ്ഡിംഗിന് നമ്മൾ തീരുമാനിച്ചതല്ലെ ഇനി ആഘോഷങ്ങളൊന്നും വേണ്ടാന്ന് മൂന്നാല് വർഷായിട്ട് നമ്മൾ അനുഭവിക്കുന്ന വേദന ആരും മനസിലാക്കുന്നില്ലല്ലൊ...
അത് അവര് ഇത്താതമാരും കുട്ട്യാളും ഒരുക്കിയതല്ലെ നീ പിണങ്ങല്ലെ..പിന്നെ നമ്മൾ ഈ പ്രാവിശ്യം പുതിയ ഡോക്ടറെ കണ്ടതല്ലെ..,
മാഡത്തിന്റെ നിർദേശങ്ങളും മരുന്നുമെല്ലാം ഫലം കാണാതിരിക്കില്ല ഒപ്പം ഇവരുടെയെല്ലാം പ്രാർഥനയും നീ ടെൻഷനാവാതെ സഖീ.,എല്ലാം ശരിയാവും
മാജിദിന്റെ സ്നേഹത്തോടെയുള്ള ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ കേട്ട് അവളുടെ സങ്കടമുഖം ചെറുപുഞ്ചിരിയായി വിടർന്നു, ഇതിനിടയിൽ വാതിലിൽ മുട്ട് കേട്ട് റൂമിൽനിന്ന് ഇറങ്ങിയ ഇരുവരെയും ടൈനിംഗ് ഹാളിലെ ടേബിളിൽ ഒരുക്കി വെച്ച കേക്കിന്റെ മുമ്പിലേക്ക് ആനയിച്ചിരുത്തി കുട്ടികളും ഇത്താതമാരും ചേർന്ന് വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു..
എല്ലാം ഒരു യാന്ത്രികമായി തോന്നിയ അവൻ കുറഞ്ഞ സമയത്തെ ആഘോഷങ്ങൾക്ക് വിരാമമിട്ട് യാത്രക്കായി ഒരുങ്ങി... എയർപോർട്ടിൽ പോകാൻ കൂട്ടുകാരൻ വാഹനവുമായി എത്തിയിരുന്നു.,ദുആ വസ്വിയ്യത്തോടെ ഉപ്പയോടും ഉമ്മയോടും യാത്ര പറഞ്ഞ് മാജിദ് ഇറങ്ങി,
മുന്നോട്ട് നീങ്ങുന്ന വണ്ടിയിൽ ഇരുന്ന് അവൻ അവസാനമായി അവളോടും വീട്ട് കാരോടെല്ലാം കൈ വീശികാണിച്ച് യാത്രയായി..അത് വരെ സന്തോഷത്തോടെ തുള്ളിച്ചാടിയിരുന്ന കുട്ടികളുടെ ചിരിയും മാഞ്ഞു ഗേറ്റ് വരെ ചെന്ന് അവരും തിരിച്ച് കൈ വീശി കാണിച്ച് മാജിക്കാനെ യാത്രയാക്കി..
എയ്ർപോർട്ടിലെത്തി ഫോർമാൽറ്റീസെല്ലാം കഴിഞ് ഫ്ളൈറ്റിൽ കയറിയ അവൻ ഇനിയൊരു തിരിച്ച് വരവ് എന്നാണെന്ന് ഓർത്ത് വിന്റോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അറിയിപ്പ് വന്നു പച്ച പരവതാനി വിരിച്ച മലനിരകൾക്ക് മുകളിലൂടെ വിമാനം പറന്ന് ഉയരാൻ തുടങ്ങി..
എത്ര പെട്ടെന്നാണ് രണ്ട് മാസം കഴിഞ്ഞത് എല്ലാം ഒരു സ്വപ്നം പോലെ,അവന്റെ ചിന്തകൾ ഓരോന്നായി വീട്ടിലെക്കെത്തി കൂട്ടത്തിൽ ഇന്നത്തെ ആഘോഷത്തെ കുറിച്ചും..,
തുടക്കത്തിൽ വെഡ്ഡിംഗ്‌ന്റെ സമയത്ത് തന്നെ ലീവിന് വന്നും അവളുടെ വീട്ടുകാരെയെല്ലാം വിളിച്ച് വീട്ടിൽ വലിയ പാർട്ടിയെല്ലാം ഒരുക്കിയും അവർ പരസ്പരം ഗിഫ്റ്റുകൾ കൈമാറിയും ആഘോഷിച്ചിരുന്ന കല്ല്യാണ ഓർമ്മകൾക്ക് ഇന്നിപ്പൊ വർഷം കൂടുന്തോറും അതിന്റെ പകിട്ട് കുറഞ്ഞു വരുന്നു അതിനൊന്നും താൽപര്യവുമില്ലാതായി.. എവിടെയെല്ലാം പോയി എന്തല്ലാം മരുന്നുകൾ..ഏതെല്ലാം പള്ളികൾ..,എത്രയോ നേർച്ചകൾ.. തന്റെ പ്രായക്കാരായ കൂട്ടുകാർക്കെല്ലാം രണ്ടും മൂന്നും കുട്ടികളായി ഞങ്ങൾക്കിത് വരെ ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായില്ലല്ലൊ...അവൻ നിറഞ്ഞ കണ്ണുകൾ തുടച്ച് സീറ്റ് ബെൽറ്റ് അഴിച്ച് ചാഞ്ഞ് കിടന്നു..
ഓരോരൊ ചിന്തകൾക്കൊടുവിൽ ചെറിയ മയക്കത്തിലായിരുന്ന അവൻ ഫ്ലൈറ്റ് ലാന്റ് ചെയുന്ന അറിയിപ്പ് കേട്ടാണ് ഉണർന്നത്.,
ലാന്റ് ചെയ്ത വിമാനത്തിൽ നിന്ന് മരുഭൂമണ്ണിലെ ചുടു കാറ്റിലേക്കിറങ്ങിയ ഉടനെ തന്നെ വീട്ടിലേക്ക് വിളിച്ചു വിശദമായി പിന്നീട് വിളിക്കാംന്ന് പറഞ് അവൻ റൂമിലേക്ക് പുറപ്പെട്ടു.,
കൊണ്ട് വരാമെന്നേറ്റ പലഹാര പൊതിക്കായി റൂമിൽ ഏറെ നേരമായി കൂട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു..
എത്തിയപാടെയുള്ള ജോലിതിരക്കും ഉറക്കമില്ലാത്ത രാവുകളുമായി ദിവസങ്ങൾ പിന്നിട്ടു...
ഒരു ദിവസം അതി രാവിലെ അപ്രതീക്ഷിതമായി ഉപ്പയുടെ ഫോൺ കോൾ കണ്ടാണ് അവൻ ഉണർന്നത് അടുത്ത കട്ടിലിൽ ഉറങ്ങുന്നവന് ശല്യമാവാതെ ഫോൺ കട്ട് ചെയ്ത് റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഉപ്പാക്ക് തിരിച്ച് വിളിച്ചു ആദ്യമൊന്നു റിംഗ് ചെയ്തു കട്ടായങ്കിലും രണ്ടാമത്തെ റിങ്ങിൽ ഉമ്മയാണ് ഫോൺ എടുത്ത് അവനോട് സംസാരിച്ചത്,
ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിലാണ് മോനെ സാജിയെ ഡോക്ടറെ കാണിച്ച് തിരിച്ചു വീട്ടിലേക്ക് പോകാനിറങ്ങന്നു..എന്താ ഉമ്മാ അവൾക്ക് എന്ന് ചോദിക്കുന്നതിന് മുമ്പേ...
മോനേ നീ ബാപ്പായാകാൻ പോകാണ് ഓൾക്ക് വിശേഷണ്ട്‌ട്ടാന്ന് ഉമ്മാന്റെ സന്തോഷത്തോടെയുള്ള മറുപടി കേട്ട അവന്റെ കണ്ണിലൂടെ ആനന്ദകണ്ണീരൊഴുകി...
കാലങ്ങളായി അവരുടെ കാത്തിരിപ്പിനും പ്രാർഥനക്കും മരുന്നിനും ഫലമായി ഉപ്പച്ച്യേന്നും ഉമ്മച്ച്യേന്നും വിളിക്കാൻ അവന്റെ പൊന്നു സഖിയുടെ ഉദരത്തിൽ നാഥന്റെ അനുഗ്രഹമെത്തിയിരിക്കുന്നു.,
"അൽ ഹംദുലില്ലാഹ്" അവൻ ഒരായിരം തവണ നാഥനെ സ്തുതിച്ചു...
-------------------------------
നൗഷാദ് അരീക്കൻ
No comments:
Post a Comment