Wednesday, 2 November 2016

🌝🌝 ഒറ്റപ്പെടൽ 🌝🌝


ഇന്നത്തെ നിരാശ നാളെത്തെ സന്തോഷമാവുമെന്ന ഓരോ പ്രതീക്ഷയിലും ജോലി കഴിഞ്ഞ്‌ റൂമിലെത്തിയാലുള്ള അയാളുടെ ഏകാശ്വാസം തന്റെ മൊബെയിലും അതിലെ നെഞ്ചോട്‌ ചേർത്ത ഗ്രൂപ്പുമായിരുന്നു.,അൽപം നേരം അയാളും മറ്റു റൂം മേറ്റ്സിനെ പോലെ മൊബെയിലുമായി കട്ടിലിൽ കിടന്നു..
പ്രവാസത്തിന്റെ പ്രയാസം നിറഞ്ഞ ജോലിയുടെ ഇടവേളയിൽ മാനസിക പിരിമുറക്കം മുഴുവനും മൊബെയിലിൽ ഇറക്കി വെച്ചത്‌ കൊണ്ടാകാം ഒന്ന് പ്രകാശിച്ച ഫോണ്‌ സ്വിച്ച്‌ ഓഫായത്‌‌,ഇനി ചാർജ്ജുണ്ടായിട്ടും കാര്യമില്ലാന്ന് അയാൾക്കറിയാം..

കയ്യെത്തേണ്ടടത്ത്‌ കണ്ണെത്താതെ വന്നപ്പോഴുണ്ടായ ഒരു അബദ്ധം, അയാളുടെ ജീവവായു പോലെ കൂടെയുണ്ടായിരുന്ന തത്തമ്മക്കൂട്‌ നഷ്ടപ്പെട്ടത്‌ അയാൾക്കന്ന് തീർത്തുമൊരു ഒറ്റപ്പെടലായിരുന്നു!! അത്‌ അയാളെ വല്ലാതെ അസ്വസ്ഥനാക്കിയത്‌ റൂമിലുള്ളവരെ അറിയിക്കാതെ എഴുന്നേറ്റിരുന്ന് അവരോട്‌ മറ്റു പല വിഷയങ്ങളും സംസാരിക്കാൻ തുടങ്ങിയെങ്കിലും ആരും ഒന്നും ചെവികൊണ്ടില്ല, ‌റൂമിലെ അരണ്ട വെളിച്ചത്തിൽ ഫോർവേഡി കിട്ടിയ ഏതോ ഫേക്ക്‌ ന്യൂസുമായി സോഷ്യൽമീഡിയയിൽ ലോകം ചുറ്റുകയാണ്‌ അവർ...
ചാർജ്ജില്ലാത്ത മൊബൈൽ പ്ലഗിൽ കുത്തി പുറത്തേക്കിറങ്ങി വെറുതെ മാനത്തേക്ക്‌ നോക്കിയ അയാൾക്ക്‌ ഒരുപാട്‌ നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നത്‌ കാണാൻ കഴിഞ്ഞു, അതിനനുടുത്തെത്തുവാൻ കഴിയില്ലെന്ന ബോധം, മോഹമായി തോന്നി അയാൾ വൃത്താകൃതിയിലുള്ള ഇരുമ്പ്‌ കോണിയിലൂടെ അന്ന് ആദ്യമായി മൂന്നുനില ടെറസിന്റെ മുകളിലേക്കെത്തിതും അത്ക്കും മേലെയാണ്‌ പല വർണ്ണങ്ങളാൽ മിന്നി മറയുന്ന നക്ഷത്രങ്ങളെന്ന്
അയാളെ ബോധ്യപ്പെടുത്തിയത്‌ അവിടെത്തെ മൂകമായ അന്തരീക്ഷവും തഴുകി തലോടി വരുന്ന ഇളം ചുടുകാറ്റുമായിരുന്നു,

വിയർപ്പിന്റെ ഗന്ദവും ഏസിയുടെ മൂളക്കവുമുള്ള തന്റെ കുടുസുമുറിയേക്കാൾ സുന്ദരമായ പുതിയ ഇടം കണ്ടെത്തിയ സന്തോഷത്തിൽ ഇനിയെന്നും ഇവിടെയെത്തി അൽപം വിശ്രമിക്കണമെന്ന് സ്വയം പറഞ്ഞ്‌ അയാൾ തലയിൽ കെട്ടിയ മുണ്ടെടുത്ത്‌ മിനുസമുള്ള സിമന്റ്‌ തറയിൽ വിരിച്ച്‌ മേലോട്ട്‌ നോക്കി കിടന്നു...

ആ രാത്രിയിലെ ആകാശകാഴ്ചയിൽ ലയിച്ച്‌ ചേർന്ന അയാൾ പണിമുടക്കിയ മൊബൈയിലിൽ കണ്ടതിനേക്കാൾ സൗന്ദര്യത്തോടെ തന്റെ ഒറ്റപ്പെട്ട പ്രവാസവഴിയിലെ ജീവിത ഭാഗമായിത്തീർന്ന തത്തമ്മക്കൂട്‌, ഒരുപാട്‌ നക്ഷത്രങ്ങൾക്കിടയിൽ മിന്നിതിളങ്ങുന്നത്‌ കണ്ടപ്പോൾ,

മനപ്പൂർവമായിരുന്നില്ലാ,
ജാഗ്രതക്കുറവ്‌ സംഭവിച്ചതാണെന്നും അയാൾ ഉച്ചത്തിൽ വിളിച്ച്‌ കൂവി, നിയമാവലി അനുസരിച്ച്‌ ദയാവായ്പ്‌ ഇല്ലാത്ത കൂട്ടിൽ ശിക്ഷ ഉറപ്പാണന്ന് കണ്ട്‌ സ്വയം ഹത്യക്ക്‌ ശ്രമിച്ച്‌ പുറത്തായ അയാളുടെ നിലവിളി അകത്തേക്ക്‌ കേട്ടില്ല്ല്ല്ല..

ഒരൊറ്റ ദേശക്കാരായ ഒരുപാട് തത്തകൾ പല ദേശത്തിരുന്ന് സ്വന്തം ദേശത്തെ ഭൂതവും ഭാവിയും ആശങ്കയും ആഹ്ലാദവും പയക്കം പറഞ്ഞും ചിക്കി ചികഞും തത്തികളിക്കുന്നത്‌ കണ്ട്‌ ഇനിയൊരബദ്ധം സംഭവിക്കില്ലെന്ന് ശപഥം ചെയ്ത തന്നെ ഏതെങ്കിലും മാലാഖ വന്ന് കൂട്ടിലേക്ക്‌ വലിച്ചിടുമെന്ന പ്രതീക്ഷയിൽ അയാൾ കൂടിന്‌ ചുറ്റും വട്ടമിട്ടു പറന്നു, അന്ന് അയാൾക്ക്‌ ആസ്വദിക്കാൻ കഴിയാതിരുന്ന തത്തകളുടെ സർഗ്ഗ വിസ്മയങ്ങൾ അറ്റമില്ലാത്ത ആകാശകാഴ്ചയിലൂടെ ചുവർ ചിത്രമായി കണ്ടാസ്വദിച്ച്‌ കിടകുമ്പോൾ താഴെ റോഡിലൂടെ കുതിച്ച്‌ പാഞ്ഞ ഒരു ആംബുലൻസിന്റെ നിലവിളി ശബ്ദം അയാളെ ആ സ്വപ്നലോകത്ത്‌ നിന്നും വേർപ്പെടുത്തി,നിരാശയോടെ കിടന്നിടത്ത്‌ നിന്നെണീറ്റ്‌ റോഡിലേക്ക്‌ വെറുതെയൊന്ന് എത്തി നോക്കി തറയിൽ വിരിച്ച മുണ്ട്‌ തോളിലിട്ട്‌ അയാൾ നടന്നു...

താഴേക്കുള്ള ഇരുമ്പ്‌ കോണി വട്ടത്തിലിറങ്ങുമ്പോൾ അയാളുടെ ചിന്ത, അത്‌ വരെ കണ്ട വർണ്ണകാഴ്ചകളുടെ ബാക്കി ഭാഗം തന്റെ ചാർജ്ജിലിട്ട മൊബെയിലിൽ എത്തിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു..

--------------------------------
🌝നൗഷാദ് അരീക്കൻ

No comments:

Post a Comment