Saturday, 12 November 2016

വെള്ളി വെളിച്ചം: സുജൂദുകൾ അധികരിപ്പിക്കുക നാം

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
പ്രഭാത കൃത്യങ്ങൾക്കായി പുലർച്ചെ തനിക്ക് വെള്ളെമെത്തിച്ച് ഖിദ്മ ചെയ്തു നിന്ന സ്വഹാബിയോട് റസൂലുല്ലാഹി (സ) അരുളി: "നിനക്കെന്ത് വേണം? ചോദിച്ചോളൂ"
ആ സ്വഹാബി പണം ചോദിച്ചില്ല, പദവി ആവശ്യപ്പെട്ടില്ല.
" റസൂലേ .. അങ്ങയുടെ കൂടെ സ്വർഗത്തിലെ സഹവാസം മതി എനിക്ക് "
എന്നാൽ നീ അധികമായി സുജൂദ് ചെയ്ത് അക്കാര്യത്തിൽ എന്നെ സഹായിക്കൂ എന്നായിരുന്നു തിരുദൂതരുടെ മറുപടി 
നാമെല്ലാം സുജൂദ് ചെയ്യുന്നു - അഥവാ നിസ്കരിക്കുന്നു. എന്നാൽ .സുജൂദ് അധികരിപ്പിക്കുന്ന കാര്യത്തിൽ നാമെത്ര മാത്രം കണിശത പുലർത്തുന്നു? ഫർദ് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള റ വാതി ബ് സുന്നത്തുകൾ നാം ശീലിക്കണം.  നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി വെറുതെ നിന്നാലും രണ്ട് റക്അത്ത് നിസ്കരിക്കാൻ നാം കണിശത പുലർത്തുന്നില്ല. അത് പോലെ ഇശാക്ക് ശേഷം സുന്നത് കഴിഞ്ഞ് വിത്റ് വലിയ ഫലമുള്ളതാണ്. രാവിലെ ജോലിക്ക് ഇറങ്ങുനതിന് മുമ്പ് വുളു ചെയ്ത് 2 റക്അത്ത് ളുഹാ റബ്ബിനുള്ള ശുക്റാണ്  .  സൂര്യനുദിച്ച് 20-25 മിനിറ്റായാൽ അതിന്റെ സമയമായി- ഏറിയാൽ ളുഹ്റ് വരെ പോകാം. പക്ഷെ നേരത്തെയാണ് ഉത്തമം. പള്ളിയിൽ കയറിയാൽ തഹിയത്ത്,, വുളു ചെയ്താൽ 2 റക്അത്ത് - ഇങ്ങനെ സുജൂദ് വർധിപ്പിക്കാനും അത് വഴി പുണ്യ റസൂൽ (സ) യുടെ കൂടെ സ്വർഗത്തിൽ സഹവാസം കിട്ടാനും നമ്മുടെ മുമ്പിൽ അവസരങ്ങൾ അനവധിയാണ്. ഒന്ന് ശീലമാക്കണമെന്ന് മാത്രം. ഇതിലും ഇതിലപ്പുറവും നിഷ്ഠയോടെ നിർവഹിക്കുന്ന സഹോദരങ്ങൾ നമ്മുടെ കൂട്ടത്തിലുണ്ടെന്നറിയാം. ഇത് എന്നോടുള്ള ഓർമപെടുത്തലാണ്. അല്ലാഹു സുബ്ഹാനഹു വ തആലാ അവന് മുമ്പിൽ കൂടുതൽ കൂടുതൽ സുജൂദ് ചെയ്ത് തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ സ്വർഗത്തിൽ താമസിക്കാൻ നമുക്ക് തൗഫീഖ് തരട്ടേ എന്ന പ്രാർത്ഥനയോടെ
اوصيكم بالدعاء
وصلى الله على سيدنا محمد وعلى اله وصحبه و سلم
السلام عليكم ورحمة الله

----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment