തിരുനബി (സ) ഒരിക്കൽ അനുയായികൾക്കൊരു ചരിത്രം പറഞ്ഞു കൊടുത്തു. മുൻ കാല സമുദായത്തിൽ മുത്തഖിയായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. ആ നാട്ടിൽ ഒരു വൃക്ഷ മുണ്ടായിരുന്നു. ആളുകൾ ആ വൻമരത്തിന് ദിവ്യത്വം കൽപ്പിച്ച് അതിന് ആരാധന നടത്തിപ്പോന്നു. ഈ മനുഷ്യനെ ഇത് വല്ലാതെ വേദനിപ്പിച്ചു. ദേഷ്യം പിടിച്ച അയാൾ മഴുവെടുത്ത് ആ മരം വെട്ടാൻ പോയി. വഴിയിൽ വെച്ച് ഒരാൾ നിങ്ങളെങ്ങോട്ടാണ് എന്ന് ചോദിച്ചു. അയാൾ കാര്യം പറഞ്ഞു.
അതിന് നിങ്ങൾക്കെന്താ കാര്യം "വഴി പോക്കൻ ചോദിച്ചു.
"ഒരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത ആ മരത്തെ ആരാധിക്കുകയോ? ഞാനത് വെട്ടിവീഴ്ത്തും ". അയാൾ തന്നെ തടഞ്ഞവഴി പോക്ക നെ തട്ടിമാറ്റി മുന്നോട്ട് നടന്നു. ആഗതൻ വീണ്ടും തടഞ്ഞു. തമ്മിൽ മൽപിടുത്തമായി . വളരെ നിഷ്പ്രയാസം അയാളെ കീഴടക്കി മുത്തഖിയായ മനഷ്യൻ മരത്തിനടുത്തെത്തി വെട്ടാൻ കോടാലി ഉയർത്തി. പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി. "ഞാൻ നിങ്ങൾക്ക് ദിവസവും ഓരോ സ്വർണനാണയം വീട്ടിലെത്തിച്ചു തരാം. നിങ്ങൾ ആ മരം വെട്ടരുത് " തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ വീണ്ടും.
ഉയർത്തിയ കോടാലി മെല്ലെ താഴ്ത്തി അയാൾ മടങ്ങി. പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ തലയിണയുടെ ചോട്ടിൽ തിളങ്ങുന്ന ഒരു സ്വർണനാണയം!
പിറ്റേ ദിവസവും സ്വർണം കിട്ടി - മൂന്നാം ദിവസം നോക്കിയപ്പോൾ സ്വർണനാണയമില്ല!
ദേഷ്യം പിടിച്ച അയാൾ കോടാലിയെടുത്ത് വീണ്ടും മരം വെട്ടാൻ പോയി. വഴിയിൽ പഴയ ആളെ കണ്ടുമുട്ടി - "നിങ്ങൾ പറഞ്ഞു പറ്റിക്കയാണല്ലേ.. ആ മരം മുറിച്ചിട്ട് തന്നെ കാര്യം." രണ്ട് പേരും വീണ്ടും മൽപിടുത്തമായി. ഇത്തവണ മരം വെട്ടാൻ പോയ ആളെ മറ്റേയാൾ ഒറ്റയടിക്ക് തള്ളിയിട്ടു കീഴടക്കി. അയാൾ അത്ഭുതത്തോടെ ചോദിച്ചു. എന്താണ് ഇക്കുറി നിങ്ങളെന്നെ തോൽപിച്ചത്?
"കഴിഞ്ഞ തവണ നിങ്ങൾ ഇഖ് ലാസോടെ അല്ലാഹു വിന്റെ പ്രീതി ഉദ്ദേശിച്ചാണ് മരം വെട്ടാൻ വന്നത്. നിങ്ങൾക്ക് ഈ മാന്റെ കരുത്തായിരുന്നു. ഇന്ന് നിങ്ങൾ വന്നത് സ്വർണം കിട്ടാത്ത ദേഷ്യത്തിനാണ്. ഇന്ന് വിജയം എനിക്കാണ്. ഞാൻ ഇബ് ലീസാണ്!!
സഹോദരങ്ങളെ .. നമ്മുടെ എല്ലാ അമലുകളും റബ്ബിന്റെ പൊരുത്തം മാത്രം ലക്ഷ്യമാക്കിയാവട്ടെ. അതിന് അല്ലാഹുവിനോട് നാം തൗഫീഖ് തേടുക
وصلى الله على سيدنا محمد وعلى اله وصحبه وسلم تسليما كثيرا
--------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ

No comments:
Post a Comment