മക്ക: എക്സ്പ്രസ് ഹൈവേയിലൂടെ അബ്ദുവിന്റെ കാർ ഹറം ശരീഫ് ലക്ഷ്യമാക്കി കുതിച്ചു. അവന്റെ മനസ്സിൽ ആഹ്ളാദം അലതല്ലുകയായിരുന്നു. ലോകം കീഴടക്കിയ സന്തോഷത്തിലാണവൻ. തന്റെയരി കെ മുൻ സിറ്റിൽ തന്നെ ഇരിക്കുന്നു പൊന്നു പ്പ . പിറകിൽ നിറകണ്ണകളോടെ തന്റെ പുന്നാര ഉമ്മ. ജീവിതത്തിൽ ആദ്യമായ്, വിശുദ്ധ ഭൂമിയിൽ കാലുകുത്തുകയാണിരുവരും. എല്ലാം തന്റെ അധ്വാനഫലം കൊണ്ട് ! കാർ മുമ്പോട്ട് കുതിക്കുന്ന വേഗതയിൽ അബ്ദുവിന്റെ മനസ്സ് പിറകോട്ട് പാഞ്ഞു.
ചെറുപ്പത്തിൽ തേങ്ങാ ചുമടേറ്റിയാണ് ഉപ്പ ഞങ്ങളെ വളർത്തിയത്. രാവിലെ തേങ്ങാമാലും പാറക്കോലുമെടുത്ത് കുത്തനെയുള്ള ഇടവഴിയിറങ്ങി പാടം അക്കരെ കടന്ന് ഹാജിയാരുടെ പറമ്പിൽ കുന്ന് പോലെ കൂട്ടിയിട്ട തേങ്ങ മുഴുവൻ പൊളിച്ച് മാലിൽ കെട്ടി തലച്ചുമടായി ഇടവഴി കയറി വരുന്നത് കാണുമ്പോൾ നെഞ്ചുരുകും. റോഡിൽ ചുമിടറക്കി കുട്ടിയാ ലി കാക്കാന്റെ പീടികയിൽ നിന്ന് ബന്നും ചായയും കുടിക്കും. ഞാനവിടെയുണ്ടെങ്കിൽ എനിക്കും കിട്ടും - ചുമടേറ്റി ഉപ്പ തളർന്നു. വയ്യാതായി. ഞങ്ങൾ മക്കൾക്ക് വലിയൊരു പാത്രത്തിൽ കുറച്ച് വറ്റും കുറെ വെള്ളവും ചേർത്ത് ഉമ്മ കഞ്ഞി വെച്ച് തരും. ബാക്കി വന്നാൽ ഉമ്മാക്ക് കിട്ടും. ഇന്ന് അൽഹംദുലില്ലാഹ്. ഇവിടെ ഞാനെത്തി. ജോലിയായി - കഴിഞ്ഞ ലീവിൽ കല്യാണവും കഴിഞ്ഞു. പോരുമ്പോൾ ഉമ്മയാണ് ഓർമിപ്പിച്ചത്.. ഉപ്പാനെ ഒന്ന് ഉംറക്ക് കൊണ്ടോണം ന്റെ കുട്ടി.
ഹറം ശരീഫടുക്കാറായി. ഉപ്പ അൽഭുതത്തോടെ ചുറ്റം നോക്കി കാണുന്നു. ഉമ്മ ദിക്റും ദുആയുമായി കണ്ണീർ പൊഴിക്കുന്നു. വേഗം കാർ പാർക്ക് ചെയ്ത് വുളു ചെയ്യാനിറങ്ങി. സുബ്ഹിക്ക് മുമ്പ് ത്വവാഫും സഅയും കഴിക്കണം.
കഅബ ശരീഫ് കണ്ടതും ഉമ്മ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഉപ്പയും വിതുമ്പുന്നുണ്ട്. ത്വവാഫ് കഴിഞ്ഞു. ഇബ്രാഹിം മഖാമിനടുത്ത് നിസ്കരിച്ചു. ഖില്ല പിടിച്ച് കരഞ്ഞു. കുറച്ച് തിരക്കിയെങ്കിലും രണ്ടാളും ഹജറുൽ അസ് വദും മുത്തി. സഅയ് തീർന്നപ്പോഴേക്കും ഇരുവരും തളർന്നു സ്വഫയുടെ മുകളിൽ വിശ്രമിച്ചു. ഉപ്പാക്കും ഉമ്മാക്കും അബ്ദു സംസം മതിവരോളം കുടിക്കാൻ കൊടുത്തു - അവസാനം ഉമ്മ അവനൊരു ഗ്ലാസ് സംസം കൊടുത്തത് കുടിക്കാൻ 'ചുണ്ടോടടുപ്പിച്ചതും അത് താഴെ വീണു.. "ഉമ്മാ..! അവനുറക്കെ വിളിച്ചു.
"എന്താ ടാ അബ്ദു... ഉമ്മാനെ ഉറക്കത്തിൽ കണ്ടോ?" തൊട്ടടുത്ത കട്ടിലിലെ കോയാക്ക വിളിച്ചത് കേട്ട് അവൻ എണീറ്റിരുന്നു. എവിടെ ഉമ്മയും ഉപ്പയും! സമയം നോക്കി സുബ്ഹി ആകാറായി - കണ്ണു നിറഞ്ഞു വരുന്നു. തൊണ്ട വരളുന്നു. തണുത്ത വെള്ളം കുടിച്ചു മെല്ലെ പുറത്തിറങ്ങി.
കല്യാണം കഴിഞ്ഞ് വന്നിട്ട് ആറുമാസമായിട്ടുള്ളൂ. അവളെ കൊണ്ടുവരാൻ വിസിറ്റിംഗ് വിസ ശരിയാക്കാൻ ഇന്നലെയാണ് ഉപ്പാക്ക് വിളിച്ചത്. പൈസ അയച്ചിട്ടുണ്ട്. ഇവിടെ നാട്ടിൽ പോകുന്ന ഒരു മലയാളി ഫാമിലിയുടെ ഫ്ലാറ്റ് വാടകക്ക് ഏർപാടാക്കി. എന്നിട്ടും ഉമ്മയെയും ഉപ്പയെയും ഈ പുണ്യഭൂമിയിലേക്ക് ഒന്ന് കൊണ്ടു പോരാൻ തനിക്ക് തോന്നിയില്ലല്ലോ? - എന്റെ റബ്ബേ.. അവന്റെ ഉള്ള് പിടഞ്ഞു. കണ്ണീർ ചാലിട്ടൊഴകി. ഉമ്മയുടെ കയ്യിൽ നിന്നും സംസം കുടിക്കാൻ അർഹതയില്ലാത്ത പാപിയാണ് ഞാൻ.
അബ്ദു വേഗം ഫോന്നെടുത്തു -കണ്ണീർ കൊണ്ട് നമ്പർ തെളിയുന്നില്ല. " ഉപ്പാ.. അസ്സലാമു അലൈകും. നിങ്ങളും ഉമ്മയും ഇന്ന് തന്നെ ട്രാവൽസിൽ പോയി ഉംറക്ക് ബുക്ക് ചെയ്താളി. പിന്നെ സനൂന്റെ വിസിറ്റിംഗ് ശരിയായിട്ടില്ല. നിങ്ങൾ വന്ന് പോയിട്ട് ശരിയാക്കാം.. ഉമ്മാനെ വിളിക്കിൻ ... ഉമ്മാ.. വേഗം ഉംറക്ക് പോരിൻ.. ഞാൻ എല്ലാം ശരിയാക്കീട്ടുണ്ട്.
"എന്റെ റബ്ബേ.. എന്റെ കുട്ടിയെ കാക്കണേ.. പൊന്നുമോനേ .. ഉപ്പാനെ ഇപ്പോ തന്നെ ട്രാവൽസ്ക്ക് പറഞ്ഞയക്കാട്ടോ " ഉമ്മയുടെ തേങ്ങി കരച്ചിൽ കേട്ട അബുവിന്റെ കണ്ണുകളിൽ നിന്നൊലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾക്ക് മുത്തിന്റെ തിളക്കമുണ്ടായിരുന്നു.
--------------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ

No comments:
Post a Comment