Friday, 4 November 2016

" മയഞ്ഞിൽ "

എല്ലാ ഞായറാഴ്ച കളിലും ൻറെ സൈദിന് ഓരോരോ
പ്രോഗ്രാമുകളുണ്ടാകുമായിരുന്നു!
അദ്രമാനേ നാളെ ഞായറാഴ്ചയാണ്, ഞമ്മക്ക് മീൻപുടിച്ചാൻ പോണം.
പിറ്റേന്ന് 10 മണിക്ക് തന്നെ ഞാൻ ൻറെ സൈദിന്റെ പുരയിലെത്തി.
ന്നാ ചക്ക കൂട്ടാനും കഞ്ഞീണ്ട്, പള്ള നറച്ച് കുടിച്ചാളാ'.....
ൻറെ സൈദ് തന്ന കൂട്ടാനും കഞ്ഞിയും കുടിച്ച് നേരെ പാടത്തേക്ക്...
പാടവരമ്പിലൂടെ നേർത്ത കുളിർമ്മയുള്ള കാറ്റും കൊണ്ട് താഴേക്ക് ൻറെ സൈദിന്റെ പുറകിൽ നടന്നു.
അല്ല സൈ ദേ എവടേ മീന് ള്ളത്?
ൻറെ ചോദ്യം കേട്ടതും ൻറെ സൈദ് പറഞ്ഞു, അനക്ക് മീം മാണെങ്കിൻറൊപ്പം ബാ'
ൻറെ സൈദിന്റെ പിന്നാലെ ഒന്നും മിണ്ടാതെ നടന്നു.

ത്തോടിന്റെ ഇരുകരകളിലും മുള്ളുകളുള്ള കൈതകൾ!
ഇതാണ് കൈതത്തോട് ൻറെ സൈദ് പറഞ്ഞു.
ആരോ കൊടുത്ത ഫോറിൻ ട്രൗസറിട്ട് ൻറെ സൈദ് വെള്ളത്തിലിറങ്ങി.
ജ്ജ് എറങ്ങണ് ല്ലെ?
ഇച്ച് പേട്യാ സൈ ദേ ::
കൈതകളുടെ വേരിനിടയിലുള്ള മാളങ്ങളിൽ ൻറെ സൈദ് കയ്യിട്ട് കള്ളികളെ പിടിക്കാൻ തുടങ്ങി. കിട്ടുന്ന തൊക്കെ കരക്കുളള ഞാൻ സഞ്ചിയിലിടും!
പെട്ടെന്നാണ് ൻറെ സൈദ് വിളിച്ച് പറഞ്ഞത്, മയഞ്ഞിലിനെ കിട്ടി.
ഞാൻ വളരെയധികം സന്തോഷിച്ചു. സൈദേ കാട്ടിക്കാ.. ഞാൻ മയത്തിലിനെ കണ്ടിട്ടില്ല.
ജ്പ്പ കാണേണ്ട .തല മാത്രം സൈദ് കാണിച്ചു തന്നു. പാമ്പിന്റെ തല പോലെയാണെന്ന് ൻറെ ജ്യേഷ്ഠൻ പറഞ്ഞിരുന്നത് ഓർത്തു പോയി .
കൊണ്ടുന്ന സഞ്ചിയിലേക്ക് മയഞ്ഞിലിനെ ഇട്ടപ്പോൾ തല ഭാഗം കണ്ടു. പാമ്പിന്റെ തല പോലെ തന്നെ.

മയഞ്ഞിലിനെ കിട്ടിയ സന്തോഷത്തിൽ മീൻ പിടുത്തം അവസാനിപ്പിച്ച് തിരിച്ച് പോന്നു. ഉച്ച വെയിലൊന്നും അറിഞ്ഞതേയില്ല.
ഞ്ഞിലിനെ കിട്ടി...... കിട്ടി..... മയഞ്ഞിലിനെ കിട്ടി...... ൻറെ സൈദ് മേപ്പോട്ടും കിeപ്പാട്ടും ചാടിക്കൊണ്ട് വിളിച്ചു പറഞ്ഞു.  സൈദിന്റെ മിക്ക അയൽവാസികളും മയഞ്ഞിലിനെ കാണാനെത്തി. വേലായുധേട്ടനും ഇറങ്ങി വന്നു.
പകുതി വെള്ളവുമായി ഒരു വലിയ 'ചാടി' മുറ്റത്ത് നിൽക്കുന്നുണ്ട്. അതിലേക്ക് ഇടാൻ എല്ലാവരും പറഞ്ഞു.
ൻറെ സൈദ് സഞ്ചിയുമായി ചാടിയുടെ അടുത്തെത്തി, തൊറന്നാ കുട്ടിയേ....
ൻറെ സൈദ് സഞ്ചി തുറന്നു.
കൈതത്തോട്ടിൽ നിന്നും പിടിച്ച് സഞ്ചിയിലാക്കി വീട്ടിൽ കൊണ്ട് വന്ന് തുറന്നു വിട്ടപ്പോൾ, അരോടും ഒരു പരാതിയുമില്ലാതെ, ആരെയും തിരിഞ്ഞ് നോക്കാതെ സാവധാനം ൻറെ സൈദിന്റെ മയക്കത്തിൽ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞ് പോയി.....!വേലായുധേട്ടനാ വിളിച്ച് പറഞ്ഞത്, കുട്ട്യേ അത്  നീർക്കോലിയാണ്!

-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment