മഞ്ചാടിക്കുരു വൊന്നൂടെ പെറുക്കണം..
പള്ളിപറമ്പിലെ പഞ്ചാരമാവിലൊന്നൂടെ കല്ലെറിയണം...
അമ്മന്റോട്ത്തെ കുഞ്ഞൂട്ടിനെ കൊണ്ടൊ വാറു പൊട്ടിയ ചെരുപ്പുകൊണ്ടൊരു മട്ടൽ വണ്ടിയുണ്ടാക്കിപ്പിക്കണം..
അന്തിയാവും വരെ പാറ തോട്ടിൽ ചാടികുളിക്കണം
ചണ്ടികുളത്തിനടുത്തുള്ള ആണീ ന്നൊരു കൂട്ടം പരലിനെ പിടിക്കണം..
സുർക്ക കുപ്പീലിട്ടതിന്റെ മൊഞ്ചൊന്നു കാണ ണം..
പിറ്റേന്നു നേരം പുലരുമ്പോ... ചത്തു പൊങ്ങിയ മീനിനെ കണ്ടൊന്നൂടെ കരയണം...
മഴമാറിയ ഇടവേളകളിലൊന്നൂടെ തൊടിയിലിറങ്ങണം....
പുളി മരം കുലുക്കി മഴ പെയ്യിക്കുന്ന വികൃതി ചെക്കനാവണം...
ഇലയനക്കമില്ലാതെ ചേമ്പിലയിലിരിക്കുന്ന തുമ്പി പെണ്ണിനെ ഒന്നൂടെ പിടിക്കണം...
വൈകുന്നേരമുമ്മ കാണാതെ മാമാനെ കാണാൻ പോവണം... മാമ തരുന്ന നെയ്യപ്പം ഒന്നൂടെ തിന്നണം...
------------------------
അജ്‌മൽ പി. പി.

No comments:
Post a Comment