Saturday, 12 November 2016

നേപ്പാളിക്കണ്ട സ്വപ്നം

ഞാൻ ജോലി ചെയ്യുന്ന ബകാലയിൽ
ലബൻ മറായി ഇറക്കുന്ന സേൽസ്മാൻ ആണ് ക്കഥാപാത്രം
ഒരു ദിവസം എന്നോട് കുറച്ച് സാദനങ്ങൾ ഒക്കെ വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു. എന്താ നാട്ടിൽ പോവുകയാണൊ?
അവന്റെ മറുവടി അതെ എന്നായിരുന്നു.
തുടർന്ന് പറഞ്ഞു. ലീവിനല്ല നിർത്തി പോവുകയാണ് എന്ന്.
ഞാൻ ചോദിച്ചു. എന്താ ഇത്ര പെട്ടന്ന് നിർത്തി പോവുന്നത്. എത്ര വർഷമായി സ ഉദിയിൽ '
അവന്റെ മറുവടി' അഞ്ച് വർഷം എന്നായിരുന്നു. 
ഞാൻ വീണ്ടും ചോദിച്ചു 'അഞ്ച് വർഷം കൊണ്ട് നിർത്താൻ സാതിച്ചൊ എന്ന്. ഞാൻ ഇരുപത്തി അഞ്ച് വർഷം ക്കഴിഞ്ഞു. ഇപ്പൊഴും നിർത്തി പോവാൻ ആയിട്ടില്ല എന്നായിഞാൻ.
അതിന്ന് അവന്റെ മറുവടി രെസകരവും എന്നെ ഒരു പാട് ചിന്തിപ്പിക്കുന്നതുമായിരുന്നു.
ഞാൻ ചെറിയ സ്വപ്നം കണ്ടു' അത് പൂവണിഞ്ഞു. നിങ്ങൾ വലിയ സ്വപ്നം കാണുന്നു. അത് അറ്റമില്ലാത്ത സ്വപ്നം.
അതിന്ന് വർഷത്തെ പഴിച്ചിട്ടെന്താ ക്കാര്യം'
അത് കേട്ടപ്പൊ എനിക്ക് അവൻ കണ്ട സ്വപനം ഒന്നു കേട്ടാൾ കൊള്ളാമെന്നായി.
ഞാനയാളോട് ചോദിച്ചു. നിങ്ങൾ എന്ത് ചൈതു അഞ്ച് വർഷം കൊണ്ട്. അയാളുടെ മറു വടി ഞാൻ എനിക്കും കുടുംബത്തിനും താമസിക്കാൻ വീടുണ്ടാക്കി. നാട്ടിൽ ടേകസി ഓടി ജിവി ക്കാൻ നല്ല സുദ്ധരമായ ഒരു കാറും വാങ്ങി.  മതി അത്രയല്ലെ വേണ്ടു.

ഇതാണ് അവന്റെ ചിന്ത
നിങ്ങൾക്ക് എന്ത് തോന്നുന്നു.?
എനിക്ക് സന്തോഷം തോന്നി.

--------------------------
ഹനീഫ പി. കെ.

No comments:

Post a Comment