🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
സ്വലാത്തിനെ സഹയാത്രികനാക്കുക
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
സൂറത്തുൽ അഹ്സാബിലെ ആ പ്രസിദ്ധ ആയത്ത് എല്ലാവർക്കുമറിയാം. തീർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും തിരുനബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. വിശ്വാസികളേ... നിങ്ങളും നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക '
സ്വലാത്ത് വിശ്വാസിയുടെ ജീവവായുവാണ് . പുണ്യ നബിയുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ സ്വലാത്ത് പതിവാക്കുന്നതിലൂടെ സാധിക്കും. അറിയുക: നാം സ്വലാത്ത് ചൊല്ലുന്നത് നമുക്ക് വേണ്ടിയാണ്. മുത്ത് നബിക്ക് നമ്മുടെ സ്വലാത്ത് ഇല്ലെങ്കിലും പ്രശ്നമൊന്നുമില്ല. റബ്ബുൽ ആലമീ നാ യ തമ്പുരാനും മലക്കുകളും അവിടത്തേക്ക് സദാ സ്വലാത്ത് വർഷിക്കുന്നുണ്ട്. നമ്മുടെ ഇഹപര വിജയത്തിനായി നാം സ്വലാത്ത് പതിവാക്കുക.
തിരുവചനങ്ങൾ ശ്രദ്ധിക്കുക.
" അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവർ എന്റെ മേൽ സ്വലാത്ത് അധികം ചൊല്ലിയവരാണ് "
" ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാ ഹു അവന് പത്ത് നന്മകൾ എഴുതും പത്ത് തിന്മകൾ മായ്ക്കും. പത്ത് പദവി ഉയർത്തുo "
നമ്മുടെ പദവി ഇന്ന് വളരെ താഴെയാണ്. നന്മ വളരെ കുറവാണ്. തിന്മ കണക്കറ്റതാണ്. സ്വലാത്ത് നമ്മെ കൈ പിടിച്ചുയർത്തും. തിന്മകൾ പൊറുക്കപ്പെടും. നന്മ കനം തൂങ്ങും - ഹദീസുകൾ നിരവധിയാണ്. എല്ലാം നമുക്കറിയാം. നമ്മുടെ യാത്രകളിൽ സ്വലാത്തവട്ടെ നമ്മുടെ കൂട്ടുകാരൻ. വിഷമങ്ങളിൽ സ്വലാത്ത് അത്താണിയാവട്ടെ.
صلى الله على محمد وعلى آله وصحبه اجمعين
--------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment