ആയിരത്തിൻറെ രണ്ട് നോട്ടും പോക്കറ്റിലിട്ട് രാവിലെത്തന്നെ ബേങ്കിലോട്ട് പോയപ്പോൾ പഞ്ചായത്ത് ഇലക്ഷൻ ദിവസം പോളിങ്ങ് സ്‌റ്റേഷനിൽ പോയ പ്രതീതി. കുറേ ഫ്രിക്കന്മാരും അതിലേറേ സ്ത്രീകളുടെയും തിരക്ക് , ഞാനും അവരിലൊരാളായി തിരക്കിനിന്നു നീണ്ട കാത്തിരിപ്പിന് ശേഷം ഞാനും എക്സേ ഞ്ച് കൗണ്ടറിൻറെ മുവിലെത്തി ഫോം പൂരിപ്പിച്ച് 1000 ത്തിൻറെ രണ്ട് നോട്ടും കൊടുത്തപ്പോൾ രണ്ടായിരത്തിൻറെ ഒരു ഒറ്റ നോട്ടാണ് എനിക്ക് കിട്ടിയത് , ഏതായാലും ആദ്യമായി കയ്യിൽ കിട്ടിയ രണ്ടായിരത്തിൻറെ നോട്ടിനെ വാത്സല്യതോടെ തൊട്ട് തലോടി ഒരു സെൽഫിയുമെടുത്ത് നേരെ കടയിലേക്ക് കയറ്റി കുറച്ച്സാ ധനങ്ങൾ വാങ്ങി ബില്ല് 500 ആയി 2000 കൊടുത്തപ്പോൾ ഒര് ആയിരവും അഞ്ഞൂറും അവർ ബാക്കി തന്നു ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അത് മാറ്റി കിട്ടാനായി ഞാൻ ബാങ്കിലേക്ക് തന്നെ തിരിച്ചോടി
-------------------------------
ലിയാക്കത്ത് ഇ. കെ.
-------------------------------
ലിയാക്കത്ത് ഇ. കെ.
No comments:
Post a Comment