Saturday, 12 November 2016

മന്ത്രിച്ച വെള്ളം

🐂 🐂 വളർത്തുമൃഗങ്ങൾ അസ്വഭാവികത കാണിക്കുംബോൾ  പഴമക്കാർ ഒാരോ നാട്ടു സികിൽസകൾ നടത്താറുണ്ടായിരുന്നു
 പശുവാണങ്കിൽ തൊഴിത്തിൽ കിടന്ന് കയറുപൊട്ടിക്കുക,കറവയുള്ളതാണങ്കിൽ പാൽകറക്കാൻസമ്മതിക്കില്ല
 പശുകുട്ടിയെ മുലകുടിക്കാൻ സമ്മദിക്കാതിരീക്കും
അങ്ങിനെ യുണ്ടാവുംബോൾ നാട്ടു സികിൽസകരുടെ നിർദ്ദേശ പ്രകാരം ഒാരോപ്രവർത്തികൾ ചെയ്യാറുണ്ടായീരുന്നു മ്രൃഗത്തിൻെറ കൊംബ് എല്ല് കെട്ടിതൂകും അതുമല്ലങ്കിൽ മുറവും ചൂലും വളർത്തുമൃഗങ്ങളെ ഉഴിഞ്ഞ് വഴിയിൽ കൊണ്ടിടും
ചിലവീട്ടുകാർ മുസ്ലിയാകൻമാരുടെ അടുക്കൽ പോയി വെള്ളം മന്ത്രിച്ച് കൊണ്ടു വരും
എന്നിട്ടു ആവെള്ളം കൊണ്ട് അവയെ കുടിപ്പീക്കും അകിട് കഴുകും അങ്ങിനൊക്കെ ചെയ്യാറുണ്ടായിരുന്നു 
അതൊക്കെ പഴമക്കാരുടെ വിശ്വാസമായിരുന്നു
ഇങ്ങനെയുള്ള ഒരനുഭവം ഈഉള്ളവനും ചെറുപ്പ കാലത്തുണ്ടായി 
അന്ന് വീട്ടിൽ കറവയുള്ള പശുക്കൾ ഉണ്ടായിരുന്നു

ഒരുദിവസം  പശു പാല് കറക്കാൻ സമ്മതിക്കുന്നില്ല
അകിടിലേക് കയ്യിട്ടാൽ പശു ചവിട്ടും
 പശുകുട്ടീയെ കുടിക്കാനും സമ്മതിക്കുന്നില്ല

തൊടുവിൽ ``കെട്ടിയിട്ടോട്ത്ത്ന്ന് കുട്ടി പ്പ്രാവ് പറന്നതാവും പള്ളിക്കലെ മോലേരത്ത്ന്ന് ലേശം വെള്ളം മന്ത്രിച്ച് കൊട്ന്ന് കൊട്ത്തോക്കാ'''

വീട്ടീന്ന് പറയുന്നുണ്ട് 
എന്നാ അതൊന്ന് ചെയ്യാ.....
വേറേ ആരോ പറയുന്നുണ്ട് കുറെ ആൾകാർക്ക് പാല് കൊടുക്കാനുള്ളതാ,കക്കാടംപുറത്തെ അലവി കകാകും കുറ്റൂർ കുട്ടൃേലി കാകാൻെറ ഹോട്ടൽകും ഒക്കെ കൊണ്ടാവണം  
അന്ന് മിൽമ പാലല്ല ഹോട്ടലുകളിൽ ഉപയോഗിക്കുന്നത് ഒാരോവീട്ടിലും പശുവുണ്ടാവും ആപാലായിരുന്നു
ന്നാ ഒാനെ തൂക്കാത്രയേറ്റ് പറഞ്ഞയച്ചാളാ,,,
ഒരു തൂക്കു പാത്രം  വെള്ളവു മായി  തോട്ടു വരംബിലൂടെ ഊക്കത്ത് പള്ളിയിലേക് ഒാടി
പഴയ പള്ളിയുടെ മരത്തിൻെറ കോണിയിലൂടെ വേണം മുകളിലേക് കയറാൻ ശബ്ദമുണ്ടാകാതെ കയറണം ശബ്ദമുണ്ടായാൽ ഉസ്ഥാത് ചീത്തപറയും
അങ്ങനെ ഉസ്ഥാതിനെ കണ്ടു

എന്താ മാപ്പളക്കാടാ,,, ഒരുതൂക്കാത്രേറ്റ് എത്താ ന്ന് അൻേറാട പരിപാടി ഉസ്ഥാദ് ചോദിച്ചു 
ഇൻേറാട്ത്ത പജ്ജ്ന് സുഖൽഞ ഇങ്ങളോട് വള്ളം മന്ത്രിച്ച് തരാൻ പറഞ്ഞു

സംഗതി ഉസ്ഥാതിനോട് പറഞ്ഞു വെള്ളം മന്ത്രിച്ഛൂ
തന്നു ഉസ്ഥാതു പറഞ്ഞു

 ലേസം അയ്ന് കുടിച്ചാനും കുറച്ച് അകിട് കഴികാനും പറഞ്ഞാളാ

 തിരിച്ചു വരുംബോൾ തോട്വരംബിലുള്ള കല്ല് തടഞ്ഞു ഞാൻ വീണു തൂക്പാത്രത്തിലെ വെള്ളം മുഴുവൻ പോയി
ഇനി എന്തു ചെയ്യും?
 വെള്ളമില്ലാതെ വീട്ടിലേക് ചെല്ലാൻ പറ്റില്ല
ഒന്നും ചിന്തി ക്കാതെ വേഗം തോട്ടിലിറങ്ങി വെള്ളം മുക്കി വീട്ടിലേക് നടന്നു വെള്ളം കൊടുത്തു
ആവെള്ളം കൊണ്ട് സികിൽസ നടത്തി പശുവിൻെറ അസുഖം മാറി പക്ഷേ  തോട്ടിലെ വെള്ളമാണ് കൊണ്ടകൊടുത്തത് എന്നവിവരം ആരുംഅറിഞ്ഞി രുന്നില്ല😃😄😄

-----------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment