ഇന്ന് കുട്ടൃാലി കാകാനെ കുറിച്ച് എഴുതാതെ വയ്യ
ഞാന്‍ എന്‍െ കുട്ടി കാലം മുതല്‍ കണ്ടും കേട്ടും വളര്‍ന്നതാണ്
കുട്ടൃാലിയാകാന്‍െ ചായിം പുട്ടും എര്‍ച്ചിം പൂളിം
ഇന്ന് ഈ കൂടിലുളള 35 വയസില്‍ കൂടുതലുളളവര്‍ ആ രുചി അറിയാതവര്‍ കുറവായിരിക്കും
എന്ത് ജോലിയും വളരെ സ്പീടില്‍ ചെയ്യുന്ന ഒരു വൃക്തി
അത് പോലെ നല്ലൊരു തമാശകാരന്‍
ആരുടെ മുബിലും തോളിലെ മുണ്ടെടുത്ത് കയ്യില്‍ പിടിക്കാതവന്‍
ഏത് ഒരുത്തനോടും കണ്ണും ചിമ്മി കാരൃംപറയാന്‍ മടിക്കാതവന്‍ ഇങ്ങനെ ഒക്കെ ആണഘിലും എനിക്ക് ഇന്നും ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്ന ഒരു ദിവസം
1993ല്‍ ആണ് എന്ന് തോനുന്നു ഞാന്‍ നാടില്‍ വയറിംഗ് ജോലി എടുക്കുന്ന കലം
ഞാനും പൂകയില്‍ മജീദും തലപ്പാറയിലേക് ബെെകില്‍ ജോലിക്കു പോകുന്നു
രാവിലെ 7 മണി
കൊടുവായൂരില്‍ അരവിന്താക്ഷന്‍ ടോക്ടറുടെ മുന്നില്‍ വലിയ ആള്‍ കൂടം ഞങ്ങള്‍ വണ്ടി നിറുത്തി നോകി
ആളുകള്‍ പറഞ്ഞു ലോറി കയറി ഒരാള്‍ മരിച്ചു
കുറ്റൂര്‍ കാരനാണ് എന്ന് തോന്നുന്നു
കല്ല് ലോറിയാണ് ട്രെെവറും പണിക്കാരും ഒാടി രക്ഷ പ്പെട്ടു
ഞങ്ങള്‍ അടുത്ത് ചെന്നു നോകി കണ്ടപ്പോള്‍ ആദൃംഒന്നു ഞെട്ടി
ഇത് നമ്മളെ കുട്ടൃാലിയാക അല്ലെ
അപ്പം വണ്ടി തട്ടിയിട്ട് പത്ത് മിനിറ്റ് കഴിഞ്ഞു കാണും ആള്മരിച്ചു എന്ന് എല്ലാവരും ളറപ്പിച്ചു
അന്ന് ഇന്നത്തെ പോലെ ഒന്നും ആളുകള്‍ അങ്ങാടിയില്‍ ഇല്ല
ഞങ്ങള്‍ നോകിയപ്പം വായിലൂടെയും ചെവിയിലൂടെയും മൂകിലൂടെയും രക്തം വന്ന് കഴിഞ്ഞിരികുന്നു
ആരും ആശു പത്രിയില്‍ കൊണ്ടു പോകുന്നില്ല
ഞങ്ങള്‍ ഒന്ന് തീരുമാനിച്ചു ഏതായാലും ആശുപത്രീല്‍ കൊണ്ടു പോകാം അതിന് ചില ആളുകള്‍ എതിര്‍ത്തു പോലീസ് വരാതെ കൊണ്ടു പോകണ്ട പണിയാകും
മറ്റു ചിലര്‍ ആ മയ്യ്ത്ത് എവിട്കാ കൊണ്ട് പോകുന്നത് എന്ന്
ഏതായാലും ആനാടുകാരനായ പുത്തലത്ത് സെെതലവി ഞങ്ങളുടെ കൂടെ കൂടി
നമ്മള് കൊണ്ട് പോകാ
വരുന്നത് അപ്പം കാണാം
ഒരു ട്രക്കര്‍ വന്നു അതില്‍ കയറ്റി തിരൂരങ്ങാടിയിലേക്
അവിടെ അവര്‍ എടുത്തില്ല
കോളേജില്‍ കൊണ്ടു പോകാന്‍ പറഞ്ഞു
ആബുലെെന്‍സ് കയറ്റി നേരെ കോളജില്‍ എത്തി
അവിടെ എത്തിയപ്പം അവര്‍ക് എന്ത് ഒരുനേഴ്സ് ഒന്ന് നോകി പോയി എന്നല്ലാതെ ഒന്നും കചെെതില്ല
അപ്പഴാണ് അവിടെ ഒരാളെ കണ്ടത് ഞങ്ങള്‍ക് അറിയില്ല
കൊടുവായൂരിന് അക്കരെ
താവീലെ പളളിക്കടുത്തുള്ളള ഒരു ടോക് ടര്‍ ഹൗസ് സര്‍ജന്‍ ആണ്
പുത്തലത്ത് സെെതലവി അയാളോട് കാരൃം പറഞ്ഞു
അയാള്‍ ഉടനെ നോകി
ഇത് നമ്മളെ കുട്ടൃലിയാക അല്ലെ അതെ
ഞങ്ങള്‍ കും സമാധാനംആയി
ഉടനെ അദ്ദേഹം പറഞ്ഞു
4 കുപ്പി രക്തം വേണം
നിങ്ങള്‍ രക്തം ബേഖില്‍ കൊടുത്താല്‍ മതി
ഞാനും മജീദും രക്തം കൊടുത്തു
അപ്പോഴേകും നാടില്‍ നിന്നും എല്ലാവരും എത്തിയിരുന്നു
ഒന്നര മാസത്തോളം ആശുപത്രീയില്‍ കിടന്നു
ആ മനുഷൃന്‍ വീണ്ടും 5 വര്‍ഷത്തോളം ജീവിച്ചതിന് ശേഷം 1998ല്‍ആണ് മരിച്ചത് എന്നാണ് എന്‍െ ഒാര്‍മ
സെെകൊ ഫെെവിന്‍െതായിരുന്നു ലോറി
അയാളുടെ മകനായിരുന്നു ട്രെെവറും
അതിന് ശേഷം എന്നെ കാണുംബം എന്നെ കെട്ടി പിടിച്ച് പറയാറുണ്ട്
ഇവനാണ് എല്ലാരും മരിച്ചു എന്ന് പറഞ്ഞിട്ടും എന്നെ എടുത്തു കൊണ്ടു പോയ ആള് എന്ന്
നമ്മളെയു അവരെയും
അളളാഹു അനുഗ്രഹിക്കട്ടെ............. ആമീന്‍,
--------------------------
സൈദലവി പരി
കുട്ട്യാലി കാക്ക,
ആ ഓർമ്മകൾക്ക് ചായയുടെ ചൂട് മാത്രമല്ല,
പൊങ്ങിന്റെ മധുരവുമുണ്ട്,
☕☕☕☕☕☕☕☕
ഓർമ്മ വെച്ച നാൾ മുതൽ ഒരു വഴിയോര കാഴ്ചയായി കുട്ട്യാലി കാക്ക കൺവെട്ടത്തുണ്ടായിരുന്നു.
നമ്മുടെ നാട്ടിൽ അക്കാലത്തെ ഭേദപ്പെട്ട ബിൽഡിംഗുകളിലൊന്നായിരുന്നു കുട്ട്യാലി കാക്കാന്റെ ഹോട്ടൽ.
ആ ഓർമ്മകളുടെ ഗന്ധവുമായി ഇന്നും ആ കെട്ടിടം പഴയപടി നിലനിൽക്കുന്നു.
അവിടത്തെ മരബെഞ്ചിനും,
ചില്ലലമാരക്കും,
പുകയാളിയ സമാവറിനും ഒരു മാറ്റവുമില്ല.
കുഞ്ഞു പ്രായത്തിൽ ഇവിടെ ചായ പാരുന്നതിന്റെ കൈത്തഴക്കം കണ്ടിട്ട് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ആ ചില്ലലമാരയിലെ പലഹാരങ്ങൾ നോക്കി കൊതിയോടെ കുടിനീരിറക്കി നsന്ന് പോയിട്ടുണ്ട്.
അവിടെത്തെ കുപ്പി ഗ്ലാസും പാൽ ചായയിലെ പതയും അന്നത്തെ വലിയ മോഹങ്ങളിലൊന്നായിരുന്നു.
വീട്ടിൽ ഇതുപോലോത്ത ഗ്ലാസിൽ തന്നെ ചായ കിട്ടാൻ വാശി പിടിച്ച് കരഞ്ഞിട്ടുണ്ട്.
ഉമ്മ തരുന്ന ചായ ഇത് പോലെ ആറ്റി നോക്കിയിട്ടുണ്ട്.
ആ ശ്രമത്തിൽ കൈയബദ്ധം പറ്റി ചായ നിലത്ത് വീഴുമ്പോൾ വീട്ടിൽ നിന്ന് ശകാരം കേട്ടിട്ടുണ്ട്.
ബന്നും, റസ്കും, കോൽ ബിസ്ക്കറ്റും, കുർബാനിയും, വർക്കിയുമൊക്കെ കണ്ട് തുടങ്ങിയതും വല്ലപ്പോഴുമൊക്കെ രുചിച്ച് നോക്കിയതും ഇവിടെ നിന്ന് തന്നെ.
സ്കൂൾ പ്രായത്തിൽ പത്രവായനക്കാണ് കുട്ട്യാലി കാക്കാന്റെ ഹോട്ടലുമായി കാര്യമായും ഇടപഴകിയത്.
പിന്നീട് ഇവിടെ ഉണ്ടാക്കിയിരുന്ന ഇറച്ചിയും പൂളയും തിന്നാനായി സുഹൃത്തുക്കളോടൊപ്പം വന്ന ഓർമ്മകളും ഏറെയുണ്ട്.
ഏത് നേരത്ത് ആര് വന്നാലും ഉള്ളത് തിന്ന് പോവാം എന്നതാണ് കുട്ട്യാലി കാക്കാന്റെ ഹോട്ടലിൽ നാട്ടുകാർ അർപ്പിച്ച വിശ്വാസം.
അങ്ങിനെ വരുന്നവർക്കായി എന്തെങ്കിലുമൊക്കെ അവിടെ കരുതി വെക്കാറുമുണ്ട്.
നേരത്തെ പറഞ്ഞവർക്ക് മാത്രം ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവരെയെല്ലാം വെറും വയറ്റിൽ തിരിച്ചയക്കുന്നതായിരുന്നു അന്നത്തെ ഗ്രാമീണ ഹോട്ടലുകളുടെ ഒരു രീതി. ഇന്നും കുറെയൊക്കെ അങ്ങിനെ തന്നെയാണ്.
എന്നാൽ കുട്ട്യാലി കാക്ക കത്തുന്ന വയറുമായി വന്നവരിൽ ആരെയും വെറും വയറ്റിൽ തിരിച്ചയച്ചില്ല.
സ്വന്തം വീട്ടുകാർക്ക് കരുതി വെച്ച ഭക്ഷണ തളികയിൽ നിന്ന് കോരിയെടുത്ത് വരെ തൊഴിലാളികളെയും, വഴിപോക്കരെയും ഊട്ടി.
അക്കാലത്ത് നമ്മുടെ നാട്ടിൽ ഒരു പാട് തൊഴിലാളികളുണ്ടായിരുന്നു.
വയനാട്ടുകാരും, നിലമ്പൂർ കാരും, കാളികാവുകാരുമൊക്കെയായി നിരവധി പേർ.
അത്തരം അന്യ ദേശ തൊഴിലാളികളുടെ ആശ്രയം കൂടിയായിരുന്നു ഈ ഹോട്ടൽ.
അതോടൊപ്പം വിദ്യാർത്ഥികൾ, അധ്യാപകർ, ബസ് ജീവനക്കാർ, തുടങ്ങി നാടിനെ ആശ്രയിച്ചിരുന്നവരെല്ലാം വയർ കാളുമ്പോൾ വലിച്ച് നടന്നതും ഇങ്ങോട്ട് തന്നെ.
മറ്റ് ഹോട്ടലുകളിൽ നിന്ന് ഈ സ്ഥാപനത്തെ വിത്യസ്തമാക്കിയ ഒരു പ്രധാന ഘടകം സ്വന്തം വീട്ടുകാരെയാണ് കാര്യമായും ഇവിടത്തെ പാചകത്തിനായി ഉപയോഗപ്പെടുത്തിയത് എന്നതാണ്.
അതു കൊണ്ട് തന്നെ മായമില്ലാത്ത നാടൻ ഭക്ഷണം മാത്രമാണ് ഇവിടെ വരുന്നവർക്കായി അദ്ദേഹം വിളമ്പിക്കൊടുത്തത്.
ഇവിടത്തെ രീതികളും, പെരുമാറ്റങ്ങളുമൊക്കെ അങ്ങിനെ തന്നെയായിരുന്നു.
സ്വന്തം നാട്ടുകാരുടെ കൺവെട്ടത്തിൽ ഒരു പുരുഷായുസ്സ് മുഴുവൻ കുട്ട്യാലി കാക്ക കച്ചവടക്കാരനായി നിലകൊണ്ടു.
ഒന്നും മറച്ച് വെക്കാനില്ലാത്ത ഒരു പച്ച മനുഷ്യൻ.
മുട്ടിന് താഴെ വരുന്ന കള്ളി തുണിയും, അരയിലെ പച്ച ബെൽറ്റും, തലയിൽ കെട്ടും
കണ്ണ് ചിമ്മി ഉച്ചത്തിലുള്ള വർത്താനവുമായി നമ്മുടെ ദേശ കാഴ്ചകളിൽ തെളിയുന്ന കുട്ട്യാലി കാക്കയുടെ മുഖം അത്രപെട്ടൊന്നൊന്നും ആരും മറന്ന് പോവില്ല.
ഷർട്ട് ധരിക്കാത്ത നിലയിലാണ് ഇദ്ദേഹത്തെ കൂടുതലും കണ്ടിട്ടുള്ളത്.
ഈ ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തായി ഒരു ചേകും ഇദ്ദേഹത്തിന്റേ തായി ഉണ്ടായിരുന്നു.
ഹോട്ടൽ വ്യാപാരവും കൊപ്ര കച്ചോടവും ഒരേ സമയം കൊണ്ട് നടന്നു.
റോഡ് സൈഡിൽ ഈ കൊപ്ര ചിക്കുന്നിടത്തും തേങ്ങ വെട്ടുന്നിടത്തും ചേകിലെ പുക ചുരുളുകൾക്കിടയിലും വിശ്രമമില്ലാതെ ഓടി നടന്നു.
രാവിലെ സ്കൂളും മദ്രസയുമൊക്കെ വിട്ടു വരുന്ന കുട്ടികൾ ഈ തേങ്ങ വെട്ടുന്നിടത്ത് തേങ്ങാവെള്ളം കുടിക്കുന്നതിനും മധുര മൂറുന്ന പൊങ്ങ് ലഭിക്കുന്നതിനുമായി കൂടി നിൽക്കുമായിരുന്നു.
ഇങ്ങനെ കൂട്ടം കൂടി നിന്നപ്പോൾ കിട്ടിയ ഒരു പൊങ്ങിന്റെ മധുരം ഇപ്പോഴും ഓർമ്മയിൽ അലിഞ്ഞ് വരുന്നുണ്ട്.
അധ്വാനിക്കാൻ ആരോഗ്യം സമ്മതിക്കുന്ന ഒരു ദിവസം പോലും അദ്ദേഹം വെറുതെ നിന്നിട്ടുണ്ടാവില്ല.
നാട്ടു സമ്പർക്കങ്ങളുടെ ഊഷ്മളതയിലാണ് ഈ ജീവിതം പച്ച പിടിച്ചതും തളിരിട്ട് നിന്നതും.
ഒറ്റ കാഴ്ചയിൽ പരുക്കനെന്ന് തോന്നുമെങ്കിലും ഇളനീർ പോലെ തെളിഞ്ഞതും മധുരമുള്ളതുമായിരുന്നു ഈ തേങ്ങ വ്യാപാരിയുടെ മനസ്സ്.
ആ മനസ്സിൽ കാപട്യങ്ങൾ ഒളിപ്പിക്കാനുള്ള മറയില്ലായിരുന്നു.
കണ്ടതിനോടും, കേട്ടതിനോടും കണ്ണ് ചിമ്മി ഉച്ചത്തിൽ തന്റെ തനത് ശൈലിയിൽ പ്രതികരിച്ചു.
ശരിയെന്ന് തോന്നിയതെല്ലാം പച്ചയായി പുറത്ത് പറഞ്ഞു.
മറ്റുള്ളവരുടെ തമാശ കേട്ട് മനസ്സറിഞ്ഞ് ചിരിച്ചു.
നാട്ടുവർത്താനങ്ങളിൽ തന്റേതായ ഭാഗം പറഞ്ഞു.
അങ്ങനെ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇടവേളകളില്ലാത്ത ഇടപെടുകളുടെ നൻമ വരഞ്ഞ് വെച്ചാണ് കുട്ട്യാലി കാക്ക കടന്ന് പോയത്.
ഈ കുറിപ്പ് എഴുതുന്നതിനിടയിൽ ഞാൻ ഇന്ന് ആ പീടികക്ക് മുമ്പിലൂടെ ഒന്ന് കൂടി നടന്നു............
ആ ചില്ലലമാര അതു പോലെ അവിടെ തന്നെയുണ്ട്..........
മേശപ്പുറത്തെ മിഠായി ഭരണി.........
മര ബെഞ്ചും ഡെസ്കും.......
പുകയാളിയ സമാവർ.......
ചായപ്പൊടി എടുത്ത് വെച്ചിരുന്ന പ്ലാസ്റ്റിക് പാത്രം.......
നിറം മങ്ങിയ വാഷ് ബെയ്സൻ..........
സദാ നേരം ഇരമ്പി നിന്നിരുന്ന റേഡിയോ പഴയ പോലെ വാചാലമല്ലെങ്കിലും ഒരു ദൃക്സാക്ഷിയായും അതും പഴയ സ്ഥാനത്ത് തന്നെയുണ്ട്.
ഞാനും ഒരു ചായക്ക് പറഞ്ഞു.
ആ ഓർമ്മയുടെ തീരത്ത് അൽപ നേരം ഇരിക്കാൻ......
അതിനു വേണ്ടി മാത്രം.
തെളിഞ്ഞു വന്ന ഓർമ്മയുടെ മധുരം നുണഞ്ഞ് മെല്ലെ പടിയിറങ്ങി........
അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം വെളിച്ചമാക്കി കൊടുക്കട്ടെ
---------------------------
✍സത്താർ കുറ്റൂർ
എന്റെ മൂത്താപ്പയായിരുന്നു ഇന്ന് അനുസ്മരിക്കുന്ന കുട്ട്യാലി കാക്ക.
നാട് ഇത്രയൊന്നും വികസിക്കാത്ത കാലത്ത് നാട്ടുകാർ ആശ്രയിച്ചിരിന്നത് അദ്ദേഹത്തിന്റെ പല ചരക്ക് കടയും, ചായ പീടികയുമാണ്.
ഹുജജത്തിന്റെ പള്ളി പീടികയിലായിരുന്നു ഹോട്ടലിന്റെ അടുക്കള [ പള്ളിക്ക് മുൻവശത്ത് ഉയർന്ന പാറ പുറത്തായിരുന്നു അ പീടിക പിന്നീട് താഴ്ത്തിയാണ് ] നേരെ എതിർ വശത്ത് മസാല പീടികയും ചായ കടയും.
സത്താർ കണ്ട കമ്പനിക്ക് മുന്നിലുള്ള ചായ കടയേക്കാൾ നാടിന്റെ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത് പരിയും, M R C യും, മുഹമ്മദ് കുട്ടി കാക്കയും കണ്ട പളളിക്ക് മുമ്പിലുള്ള ഈ പീടികകൾ ആയിരിക്കും.

പോയ കാലത്ത് വീട്ട് സാധനങ്ങൾ നിത്യവും പോയി വാങ്ങുന്ന സാഹചര്യമായിരുന്നു.
വൈകീട്ട് കുറ്റൂരങ്ങാടിയിൽ നല്ല തിരക്കും കാണും
ഇട വഴിയിലൂടെ നടന്ന് പോവുന്നവരോട് എവിട്ക്കാ എന്ന് ചോദിച്ചാൽ കുട്ട്യാലി കാക്കാന്റെ പീടീക്കെന്നും ഇതര മതസ്ഥർ കുട്ട്യാല്യേപ്ളേന്റെ പീടീക്കെന്നും പറയുമായിരിന്നു.
KMHS ൽ പഴയ കാലത്ത് പഠിച്ച പതിനായിരക്കണക്കിന് വിദ്യാത്ഥികൾ ഓർമ്മിക്കുന്ന നാമമാണ് കുട്ട്യാലി കാക്ക. [ മറ്റൊരു നാമം കോതേരിയാണ് ] തന്റെ ആയുഷ്കാലം മുഴുവൻ തന്റെ ഗ്രാമത്തിൽ കച്ചവടം നടത്തി വിട വാങ്ങുകയായിരുന്നു.
നമ്മുടെ മുൻ കഴിഞ്ഞ് പോയവരിൽ നിന്ന് നമ്മൾ ആക്രഷ്ട്ടരായതും, അല്ലാത്തതും ഉണ്ടാവും.
ന്യായമായ ഏത് കാര്യവും ആരുടെ മുന്നിലും ചങ്കൂറ്റത്തോട് കൂടി പറയാനുള്ള കഴിവ് , എടുക്കുന്ന നിലപാടിൽ അടിയുറച്ച് നിൽക്കുക , മടിയനായി ഇരിക്കാതിരിക്കുക, ആരോഗ്യത്തിന് വേണ്ട ഭക്ഷണ രീതി എന്നിവയൊക്കെ മൂത്താപ്പയിൽ നിന്ന എന്നെ ആകർഷിക്കപ്പെട്ടത്
അദ്ധേഹത്തേയും നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.
----------------------------------------
അബ്ദുലത്തീഫ് അരീക്കൻ
السلام عليكم
മർഹൂം അരീക്കൻ കുട്ടിആലികാക്കയെ സ്മരിക്കുന്ന ഈ പള്ളിപ്പറംബിൽ .
-----
ഞ്ഞാനെന്റെ ഓർമയിൽ നിന്ന് കുറച്ച് നിങളുമായി പന്കു വെക്കാം .
സകൂളിൽ പടിക്കുന്ന കാലത്താണ് കുട്ട്യേലി കാക്കാനെ കൂടുതലും അറിയുന്നത്.എപ്പോഴും തിരക്കായി നടക്കുക യാവും അദ്ധേഹം.മടക്കി കുത്തിയ കള്ളിത്തുണിയും പച്ച അരപ്പട്ടയും ഇപ്പോഴും ഓർമയിൽ മിന്നിമറിയുന്നു. എന്റെ പിതാവിന്റെ അടുത്ത സുഹ്രത്തായിരുന്നു. രണ്ടോ മൂന്നോ രൂപയ്ക് നല്ല മത്തി മുളകിട്ടതും പഞ്ഞിപോലത്തെ പൊറോട്ടയും നല്ല പാൽച്ചായയും ഞ്ഞാനും ഒരു പാട് കഴിച്ചിരുന്നു. കാശില്ലെൻകിൽ ബാപ്പ തെരും എന്ന് പറയാനുള്ള ഒരു പവറും എനിക്കുണ്ടായിരുന്നു അവിടെ.(ഞ്ഞാൻ അൌറാൻ കുട്ടിന്റെ മോനാ.മൂപ്പരുടെ ചെങാതി) പിന്നീട് അദ്ധേഹം കംപനിയുടെ അടുത്തേക്ക് ചായക്കട മാറ്റിയ കാലത്തും അവിടെ പോവാറുണ്ടായിരുന്നു.എക്കാലത്തും ഊർജ്വസ് ലത അദ്ധേഹത്തിന്റെ പ്രത്യേകതയായിരുന്നു.الله അവരേയും നമ്മളേയും തെറ്റുകൾ പൊറുത്ത് സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടേ.آمين يارب العالمين
-----------------------------
അബ്ദുള്ള കാമ്പ്രൻ
🎄🎄മർഹൂം കൂട്ടൃാലികാകയെസ്മരിക്കുംബോൾഎൻെറഒാർമയിൽ വരുന്നത് ഞാൻ അളിയൻകാക എന്നായിരുന്നു വിളിച്ചിരുന്നത്
ആദൃകാലങ്ങളിൽ കുറ്റൂരിൽ സ്കൂളിൻെറ മുന്നിൽ ഹോട്ടലുഃ പലചരക്കു കടയും ഉണ്ടായിരുന്നു
അന്ന് ഞാൻ കുറ്റൂർ ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ പടിക്കുന്ന കാലം
എൻെറ വീട്ടിൽ പാൽ ഉണ്ട് !
ഞാൻ മദ്രസയിലേക് വരുംബോൾ ഹോട്ടലിലേകുള്ള പാൽ കൊണ്ട്വരും
മിക്ക ദിവസങ്ങളിലും ചയയും
ഒരു കാലി പൊറാട്ടയും എനിക്ക് അദ്ദേഹത്തിൻെറ വക അവിടൂന്നുണ്ടാവും
സ്കൂളിലേ ദൂരെ നിന്നു വരുന്ന കുട്ടികൾ ചോറ് കഴിച്ചിരുന്നത് അവിടെ നിന്നായിരുന്നു
കുട്ടികളുടെ അടക്കൽ നിന്നും ചെറിയ സംഖൃ മാത്രമേ അദ്ദേഹം വാങ്ങിയിരുന്നുള്ളു
കുറ്റൂരിൽ നിന്നുഃ കോഴീക്കോട്ടേക് ബസ്സുകളുണ്ടായിരുന്നു അക്കാലത്ത് അതിലെ ജീവനക്കാർ ഭക്ഷണം കഴിച്ചിരുന്നത് അവീടെനിന്നായിരുന്നു അതിൽ പെട്ട ഒരു ഡൈവർ അദ്ദേഹത്തെ കൂറിച്ച് അടുത്തകാലത്ത് അനൃേഷിച്ചിചരുന്നു
പിന്നീട് അദ്ദേഹം മേലേകുറ്റൂരിൽ സ്വന്തം കെട്ടിടത്തിലേക് മാറ്റി
അവിടെ മലഞ്ചരക്ക് കച്ചവടവും ഉണ്ടായിരുന്നു
എല്ലാ വെള്ളിയാഴ്ചകളിലും ജഃമൂഅക്ക് പോയിരുന്നത് ഞങ്ങളുടെ വീടിൻെറ മുന്നിലൂടെ എൻെറ ഉപ്പാനോട്
വർത്തമാനം ചോദിച്ച് കൊണ്ടായിരുന്നു
നമ്മുടെ നാട്ടിലെ ആദൃകാല വൃാപാരി വയസ്സ് കാലത്തും നല്ല ഊർജ്ജത്തോടെ അദ്വാനിച്ച് ജീവിച്ചു നമ്മിൽ നിന്നുഃ മൺമറഞ്ഞു
അദ്ദേഹത്തിൻെറ പരലോക ജീവിതം റബ് സുഖമാകി ക്കൊടുക്കട്ടെ 🎄⭐🎄🎄
-----------------------------------------------------------
കുഞ്ഞിമുഹമ്മദ് മാപ്പിളക്കാട്ടിൽ
കണ്ണാട്ടിച്ചെനക്കൽക്ക് (കുറ്റൂർ അങ്ങാടി) കേറാൻ തുടങ്ങിയ കാലം മുതലേ കു ട്യാലി കാക്കാനെ അറിയാം. അന്നൊക്കെ മനസ്സിലുണ്ടായിരുന്ന ആഗ്രഹങ്ങളിലൊന്നായിരുന്നു കുട്യാലി കാക്കാൻ റെ കടയിൽ നിന്ന് ഒരു ചായ കുടിക്കുക എന്നത് !
ചായക്കടയുടെ ഒപ്പം തന്നെയുണ്ടായിരുന്ന മസാലക്കടയിലേക്ക് സാധനങ്ങൾ കോഴിക്കോട്ട് നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്.
കോഴിക്കോട്ട് നിന്ന് കക്കാടംപുറം വരെ വന്ന് തിരിച്ച് തിരൂർ പുറത്തൂരിലേക്ക്ക്ക് പോയിരുന്ന നാസർ ബസ്സിലും, കോഴിക്കോട്ട് നിന്ന് കക്കാടം പുറം വന്ന് തിരിച്ച് വേങ്ങരയിലേക്ക് പോയിരുന്ന MT S ബസ്സിലുമാണ് സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.
അക്കാലത്ത് തക്കാളിപ്പെട്ടി ഏറ്റാൻ ഞാനും പോയിരുന്നു.കറ്റൂരിലേക്ക് വാഹന സൗകര്യമില്ലാത്തതിനാൽ തലച്ചുമടായാണ് കൊണ്ടുവന്നിരുന്നത്.5 പൈസയോ ചായയും പൊറാട്ടയുമൊക്കെ കൂലിയായി തരാറുണ്ടായിരുന്നു.
ചായക്കടയുടെയും പലചരക്കുകടയുടെയും തിരക്കിനിടയിലും ചെമ്പ് പാത്രങ്ങൾ ഈയം പൂശുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു. നല്ല അധ്വാനശീലമുള്ള ആളായിരുന്നു. സൈതലവി പറഞ്ഞത് പോലെ എന്നും തന്റേടത്തോടെ നിന്നിരുന്ന ആളായിരുന്നു കുട്യാലിക്ക,
അദ്ദേഹത്തെയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ....... ആമീൻ
-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ
കുറ്റൂരിൻ മനസ്സിലിന്നും നിറഞ്ഞു നിൽക്കുന്നു
കുട്ട്യേലികാക്കയെയന്ന ധീരപുരുഷൻ.
ആയുസ്സ് മുഴുവൻ കർമ്മനിരതനായ്
അദ്ധ്വാനത്തിൻമഹത്വം കാണിച്ചു തന്നു.
കുറ്റൂരിൻ ജനതയെ ദാഹമകറ്റി...
സ്വാദൂറും വിഭവങ്ങൾ മുന്നിൽ നിരത്തി
സ്നേഹത്തിൻ നിറമുള്ള ചായയൊരുക്കി
ചുണ്ടിലോ.. മായാത്ത പുഞ്ചിരി തൂകി.
നാഥാ നീ നൽകേണേ മോക്ഷമവർക്ക്
നാളെ നീ നൽകേണേ ജന്നത്തവർക്ക്
ഓർമ്മകൾ പുതുക്കിടാം ഇന്ന് നമുക്ക്
ഓതീടാം പ്രാർഥന എന്നുമവർക്ക്.
---------------------------------------------
💐അരീക്കൻ മൊയ്തീൻ കുട്ടി💐
ഓർമ്മകൾ പുതുക്കി ഇന്ന് തത്തമ്മകുട്ടിൽ പള്ളിപ്പറ ബിലെ.. എന്ന പോഗ്രാമിൽ എൻ്റെ ഉപ്പാനെ കുറിച്ച് എഴുതിയ എല്ലാവർക്കും... നന്ദി.. സ്വാന്തമായി ആദ്യനിച്ചു ഉണ്ടാക്കിയത് ഒന്നും വെറുതെ ആവില്ല എന്ന് .. നല്ല ഒരു പാഠം ഉൾക്കൊള്ളാൻ എന്റെ പിതാവിൽ നിന്നും എനിക്ക് പഠിക്കാൻ പറ്റിയിട്ടുണ്ട്...... ക്യാൻസർ രോഗം പിടിപെട്ടാണ് എന്റെ ബാപ്പ മരിച്ചത് (നമ്മളെ എല്ലാവരെയും മാറാരോഗത്തിൽ നിന്നും റബ്ബ് കാത്തു രക്ഷിക്കട്ടെ .ആമീൻ) മക്കളുടെ കാശ് പോലും ഉബയോഗിക്കാതെ സ്വാന്തം കാശ് തെന്നെ എല്ലാം കാര്യത്തിനും ഉണ്ടാക്കി വേച്ചു... മരിച്ചതിനു ശേഷം മക്കൾക്ക് എല്ലാം കൊടുത്തു... ബാക്കി യുള്ള സ്വാത്ത് പള്ളിക്കും സഭവന ചയത്.... ആറടി മണിലേക്ക് പോയ എന്റെ പിതാവിന്റെ ജീവിതത്തെ ഒരു പാഠമാക്കാൻ വേറെ എന്തു വേണം.
മകൻ എന്ന നിലക്ക്..എനിക്ക് സൈദലവി കാക്കയുടെ ഓർമ്മകുറിപ്പിൽ ഒരു പാട് സന്തോഷം തോന്നി.. അന്ന് ആ ആക്സിഡന്റിൽ കിട്ടിയ ഇന്ഷുർ കാശ് വരെ എന്റെ പിതാവിന് സ്വാന്തം ആവിസ്വാതിന് ചിലവാക്കണ്ടി വന്നിട്ടില്ല.. അത് ഇന്ന് ഒരു പള്ളിയുടെ വാതിലായി കുറ്റൂരിൽ തെന്നെ യുണ്ട്..
സൈത് കാക്ക പറഞ്ഞ ആ ചീനി മരം പോലെ.. എനിക്ക് ഓർമ്മ പെടുത്താൽ ആയിട്ട്........എല്ലാ ഓർമ്മ പെടുത്തലിനും ...ഒരിക്കൽ കൂടി നന്ദി... നമ്മളെയും നമ്മളിൽ നിന്നും മരിച്ചു പോയ എല്ലാവരെയും അല്ലഹു സ്വാർഗ്ഗത്തിൽ ഒരുമിച്ചു കുട്ടട്ടെ... ആമീൻ...
----------------------------------
മൊയ്‌ദീൻ അരീക്കൻ
No comments:
Post a Comment