Saturday, 19 November 2016

കൊടിഞ്ഞിയിലൂടെ ഒരു യാത്ര

കൊടിഞ്ഞി മലപ്പുറം ജില്ലയിലെ സുന്ദരമായ ഒരു കൊച്ചു നാട്.. 
ഇന്ന് കൊടിഞ്ഞി  ലോകംമുഴുവനും അറിയപ്പെടുന്ന ഒരു പ്രദേശമാണ് അവിടെയാണ് ലോകത്തു ഏറ്റവും കൂടുതൽ ഇരട്ടകൾ പിറക്കുന്നത് പല രാജ്യത്തു നിന്നും ഈ അത്ഭുത പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ ചെറു സംഘങ്ങൾ എത്താറുണ്ട് മലയാളത്തിൽ കൊടിഞ്ഞിയെ കുറിച്ച് "ദൂരെ" എന്ന ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്.. കൊടിഞ്ഞി പള്ളി അതിനും ഉണ്ട് ഒരുപാടു കഥകൾ പറയാൻ സത്യം ചെയ്യാൻ കൊടിഞ്ഞി പള്ളിയിൽ പോവുന്ന ഒരു പതിവ് പണ്ട് നമ്മുടെ നാട്ടിൽ ഒകെ പതിവായിരുന്നു .

ഇനി യാത്രാ വിവരങ്ങളിലേക് കടക്കാം 
പ്രവാസികൾ കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് യാത്രക്കൾ അതും വൈകുന്നേരങ്ങളിൽ ചെറു യാത്രകൾ എന്റെ ചെറിയ ഹോബിയാണ് ഈ ചെറുയാത്രകൾ കൂട്ടുക്കാരനുമൊത് മോട്ടോർ ബൈക്കിൽ വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന യാത്രകൾ രാത്രി 8 മാണിയോട് കൂടി അവസാനിക്കും നമ്മുടെ നാട്ടിൻ പുറത്തെ ചെറു ഗ്രാമങ്ങളിലൂടെ ചെറിയ റോഡുകളിലൂടെയായിരിക്കും യാത്രകൾ.. 
അങ്ങിനെ ഇന്നലത്തെ യാത്ര കൊടിഞ്ഞിയും വെഞ്ജാലി പാടവും ലക്ഷ്യമാക്കി യാത്ര തുടങ്ങി.. 

കുറ്റൂരിൽ നിന്നും 5 മണിക് പുറപ്പെട്ട യാത്ര മെല്ലെ മെല്ലെ നീങ്ങി തുടങ്ങി കൊളപുറവും തിരൂരങ്ങാടി യും പിന്നിട്ടു കൊടിഞ്ഞി റോഡിലേക് തിരിഞ്ഞു സുന്ദരമായ വെഞ്ജാലി പാടം കണ്ണ്ത്താ ദൂരം പറന്നു കിടക്കുന്ന പാടം എല്ലാം വെള്ളത്തിന്റെ ലഭ്യത കുറവിനാൽ കൃഷി ഒന്നും നടക്കാതെ കാലിയായി കിടക്കുന്നു ചിലയിടങ്ങളിൽ മാത്രം ചെറു കൃഷികൾ അവിടങ്ങളിൽ ഏതാനും കൊറ്റികളെ കാണാം ഇതെല്ലം കണ്ടുകൊണ്ടു യാത്ര തുടർന്നു.  കൊടിഞ്ഞി സുന്ദരമായ തെങ്ങിൻ തോപ്പുകൾ ഉള്ള നാട് റോഡിന് ഇരുവശവും തെങ്ങിൻതോപ്പാൽ  അലങ്കരിച്ച ഗ്രാമത്തിലൂടെ ബൈക്കിൽ യാത്ര തുടർന്നു കൊണ്ടിരുന്നു ഒരു പാട് ചെറിയ അങ്ങാടികൾ ഉള്ള കൊടിഞ്ഞി യുടെ പല ഉൾ വഴികളിലൂടെ ഞങ്ങൾ സഞ്ചരിച്ചു .. യാത്ര ഇത്രയും ആസ്വാധിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ട് കൊടിഞ്ഞി എന്ന പ്രദേശം പരന്നു കിടക്കുന്ന ഭൂപ്രദേശമാണ് റോഡിൽ കയറ്റു ഇറക്കങ്ങൾ നന്നേ കുറവുള്ള നാടാണ് പിന്നെ കിടിലൻ റോഡും..  
കൊടിഞ്ഞി പാലാ ബസാറിൽ നിന്നും കുറച്ചുകൂടി മുന്നോട്ടു പോയാൽ ഒരു അങ്ങാടി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാൽ ആ നാടിന്റെ എല്ലാ ഭംഗിയും ആസ്വാധിക്കാൻ പറ്റും ഒരു കിലോമീറ്ററിൽ അധികം വെഞ്ജാലി പാടത്തേക്ക് മുഖം തിരിച്ചു സുധാരമായ റോഡ് അവിടെയെല്ലാം വൈകുന്നേരം ചിലവഴിക്കാൻ വന്ന നാട്ടുകാർ പാടം പൂട്ടി തിരിച്ചുപോകുന്ന ട്രാക്റ്ററുകൾ അതിനു പിന്നാലെ വലിയ കൊക്കുകൾ സുന്ദരമായ ഒട്ടനവധി കാഴ്ചകൾ..... 

എല്ലാം കണ്ടു മനം നിറഞ്ഞു കൊടിഞ്ഞി എന്ന സുന്ദരമായ നാടിന്റെ ഭംഗിയെ കുറിച്ച് പറഞ്ഞു മടക്ക യാത്ര ആരംഭിച്ചു ..

----------------------------
✍ ജാബ് അരീക്കൻ

No comments:

Post a Comment