Friday, 4 November 2016

മദീന... എന്റെ മദീന









മരതകത്തിൻ ഹരിതഭംഗിയിൽ തിളങ്ങും മദീന
മരുഭൂമിയിലുരുകും ചൂടിൽ മരുപ്പച്ചയെൻ മദീന
മാനവ സംസ്കൃതി തൻ മഹിത മണ്ണ് മദീന
മന്ദമാരുതന്റെ കുളിരായ് മനസ്സിലെത്തും മദീന
മക്കയിൽ നിന്ന് നബി ഹിജ്‌റയെത്തി മദീന
മന്ദസ്മിതം തൂകി എതിരേറ്റു എന്റെ മദീന
മാമലകൾ മണൽകാടുകൾ താണ്ടിയെത്തി മദീന
മർഹബ പാടിയവർ സ്വീകരിച്ച മദീന
മു ഹാജിറുകൾ ക്കന്നു മിന്നും അഭയമായ് മദീന
മഹാ മനസ്കർ അൻസാറുകൾ തൻ പുണ്യനാട് മദീന
മുഹ് മിനുകൾ തൻ മനസ്സിലെന്നും മലർവാടിയാണ് മദീന
മുത്ത് നബി തങ്ങളുടെ സ്നേഹ നാട് മദീന
മണ്ണിതിലെ സ്വർഗതോപ്പ് റൗളയുള്ള മദീന
വിണ്ണിലെ മലക്കുകളും ആദരിക്കും മദീന
ബദറും ഉഹ്ദും ഖന്തഖിൻ കഥ പറയും മദീന
'ബഖീ ഉം നബവി മസ്ജിദും മിന്നി നിൽക്കും മദീന
മനസ്സറിഞ്ഞു പറഞ്ഞയക്കൂ സലാം ഇലാ മദീന അസ്വലാത്തു വസ്സലാം യാ റസൂൽ ഫിൽ മദീന

-------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment