🍚ശങ്കരൻ നായർ , ഗൾഫ് പ്രവാസത്തോളം പഴക്കമുണ്ട് ശങ്കരേട്ടന്റെ കുറ്റൂരിലെ പ്രവാസത്തിനും. നാല് പതിറ്റാണ്ട് കുറ്റൂരിൽ ഭക്ഷണപ്പെരുമ വിളമ്പിയ കൈകൾ. കുറ്റൂരിലെ തലമുറകൾ കണ്ട മനുഷ്യൻ. എന്നാൽ നാട്ടുകാരുടെ പല😀😃😄 തമാശകൾക്കും അദ്ധേഹം കഥാപാത്രമായി മാറിയിട്ടുണ്ട്. ഒരു ദിവസം സ്കൂളിലെ പ്യൂൺ കടയിലേക്ക് വന്നപ്പോൾ ശങ്കരേട്ടൻ പറയുകയുണ്ടായി . അല്ലെടൊ എനിക്ക് കടയൊന്ന് പെയിന്റ് അടിക്കണം . എന്റെ ടു ത്ത് പണിക്കാരില്ലല്ലോ ശങ്കരേട്ടാ പ്യൂണിന്റെ മുപടി. അതല്ല ടോ നിന്റെ കണക്കെല്ലാം എഴുതി വെച്ചിരിക്കുന്നത് ചുമരിലാണല്ലോ അതോണ്ട് പറഞ്ഞതാ. ഹോട്ടലിനോട് ചേർന്ന ക്ലാസിൽ നിന്ന് ഏതെങ്കിലും അദ്ധ്യാപകന്റെ പേര് പറഞ്ഞ് കുട്ടികൾ മൂന്നും നാലും അധിക ചോറ് ഓർഡർ ചെയ്തിരുന്നത്രേ. സ്കൂൾ യുവജനോത്സവത്തിലെ മിമിക്രി മത്സരത്തിൽ വാർത്താ വായനയിലും ശങ്കരേട്ടനെ വിട്ടിരുന്നില്ല . ശങ്കരേട്ടന്റെ ഹോട്ടലിൽ നിന്നു 🍪ഒരു പപ്പടം പാറിപ്പോയിട്ടുണ്ട് തലയിൽ👴🏼 വീഴാതെ എല്ലാവരും സൂക്ഷിക്കണമെന്ന് വാർത്ത അവതാരകൻ. പ്രചന്ന വേഷ മത്സരം നടക്കുന്ന വേദിയിലേക്ക് ചായയുമായി☕ വന്ന് അവിടേയും ചേട്ടൻ തിളങ്ങി. ഉച്ചയൂണിന്റെ സമയം കഴിഞ്ഞാൽ ശങ്കരേട്ടന് ഒരു പോക്കുണ്ട്😟 ( രണ്ടിന്) . ബക്കറ്റുമായി നേരെ മുന്നിലുള്ള 🌿🌾🌱കുറ്റിക്കാട്ടിലേക്ക്. ഇറങ്ങുമ്പോൾ അടുത്തുള്ള കടക്കാരുടെ കമന്റ് . ശങ്കരേട്ടാ 🐑🐏ആടിന് വെള്ളം കാട്ടാൻ പോവാണല്ലേ? . റമളാൻ മാസത്തിലെ ഒരു ദിവസം പത്ത് മണിക്ക് നാസ്ത കഴിക്കാൻ പോയ മാപ്പിളച്ചെക്കനോട് തരില്ല പതിനൊന്നു മാസം താനെ വിടെയായിരുന്നെടോ എന്ന് ചോദിച്ചതും ശങ്കരേട്ടൻ. അഞ്ചാറ് യുവാക്കൾ കടയിലേക്ക് കയറി ആറ് തരം ചായക്ക് ഓഡർ ചെയ്തു.🍵☕🍶🍷🍹 ചായ സഞ്ചി ഉയർത്തി കാണിച്ച് കൊണ്ട് ശങ്കരേട്ടന്റെ മുപടി ഈ സഞ്ചിയിലൂടെ വരുന്ന ചായ വേണെങ്കിൽ കൂടിക്കാൻ . അദ്ധേഹത്തിന്റെ ദേഷ്യം കാണാൻ വേണ്ടി അടുത്ത കടക്കാൻ
ചെറിയ കുട്ടികളെ കുപ്പിയുമായി കറന്റ് തരാൻ പറ എന്ന് പറഞ്ഞ് വിടുമായിരുന്നു. കൂറ്റുകാർക്ക് അദ്ധേഹം ഇങ്ങനത്തെ ഒരു പാട് അനുഭവങ്ങൾ തന്നിട്ടുണ്ട് . ഇത് അദ്ധേഹത്തെ ഇകഴ്ത്താൻ വേണ്ടി എഴുതിയതല്ല. കുറച്ച് തമാശകൾ കൂട്ടിൽ പങ്ക് വെക്കാം എന്ന് കരുതി ചെയ്തതാണ്. 🙏🙏ക്ഷമിക്കണം എന്ന കുറിപ്പോടെ..
------------------------------------
സൈദു മാപ്പിളക്കാട്ടിൽ
ചെറിയ കുട്ടികളെ കുപ്പിയുമായി കറന്റ് തരാൻ പറ എന്ന് പറഞ്ഞ് വിടുമായിരുന്നു. കൂറ്റുകാർക്ക് അദ്ധേഹം ഇങ്ങനത്തെ ഒരു പാട് അനുഭവങ്ങൾ തന്നിട്ടുണ്ട് . ഇത് അദ്ധേഹത്തെ ഇകഴ്ത്താൻ വേണ്ടി എഴുതിയതല്ല. കുറച്ച് തമാശകൾ കൂട്ടിൽ പങ്ക് വെക്കാം എന്ന് കരുതി ചെയ്തതാണ്. 🙏🙏ക്ഷമിക്കണം എന്ന കുറിപ്പോടെ..
------------------------------------
സൈദു മാപ്പിളക്കാട്ടിൽ
No comments:
Post a Comment