Saturday, 19 November 2016

🏠🏠അങ്ങാടി🏠🏠

പതിവുപോലെ തൊഴിലാളി ഹോട്ടൽ സുബ്ഹ്നിസ്കാരം കഴിഞ്ഞ് തുറന്നു.. 
ഹാജിയാർ  ചായക്കവെള്ളം വെക്കുന്ന തിരക്കിലാണ്  ``നോക്കെ ജ്മേം ലേസം പഴവും പുട്ടിനുള്ള പൊടിയും ഉണ്ടാകിയാ ആ പണിക്കാര് പ്പോ വരും ചായക്ക്''''' ഹാജിയാര് സഹായിയായ കുഞ്ഞാലിയോട് വിളിച്ചു പറഞ്ഞു 
പത്തു മിനിറ്റിനകം എല്ലാവരും ചായക്കായി എത്തിത്തുടങ്ങി അലവിഹാജിയുടെ കൊപ്രക്കളത്തിലെ പണിക്കാരാണുആദൃം എത്തുക
 പിന്നെ ചുമട്ടുകാരൻ ചോയി രായീൻകുട്ടികാക സ്റ്റേഷനറി കടനടത്തുന്ന കുഞ്ഞിക്കമ്മുകാക ഇറച്ചിക്കടക്കാരൻ അബുകാക തുടങ്ങിയവരൂം ചായയും പഴവും ഒാർഡർ ചയ്തു കാത്തിരീക്കുന്നു    

```എവിടെ ഹാജിയാരെ ഇന്നത്തെ പത്രം '''
കുഞ്ഞിക്കമ്മു കാക ചോദിച്ചു ഇന്നാ പത്രം അങ്ങട്ട് വായിച്ചൂടെ ഒറക്കന വായിച്ചോ എല്ലാരും കേട്ടോട്ടെ (അന്ന് പത്രം വായിക്കാനറിയുന്നവർ ഉറക്കെ വായിക്കും മറ്റുള്ളവർ ശ്രദ്ദയോടെ കേട്ടിരിക്കും) എന്ന് പറഞ്ഞു ഹാജിയാര് പേപ്പർ കൊടുത്തു ആ കൂട്ടത്തീൽ എഴുതാനും വായിക്കാനും അറിയുന്നത് കുഞ്ഞിക്കമ്മു കാകാണ്.. കുഞ്ഞിക്കമ്മുകാക പത്രം ഉറക്കെ വായിക്കൻതുടങ്ങി.. ഒാണം പ്രമാണിച്ച് മുഖൃമന്ത്രി എല്ലാ കാർഡ് ഉടമകൾകും 5കിലോ അരീയും 3കിലോ പഞ്ച സാരയും വീതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു അങ്ങനെപത്രം ഏകദേശം വായിച്ചു കൊടൂത്തൂ ` 

*ഇജ്ന്ന് വൈന്നാരം ൻെറ മോന് മദ്രാസിക്ക് ഒര്കത്തയ്തിത്തരണംട്ടാ കുഞ്ഞിക്കമ്മൊ*** കുഞ്ഞാലൻകാകപറഞ്ഞുഅദ്ദേഹത്തിൻെറ മോൻ മട്രാസിലാണ് മോന് കത്തഴുതാനാണ് കുഞ്ഞാലൻകാക പറയുന്നത്
*ജ്ജ് ഈ നോട്ടീസൊന്ന് വായിച്ചാ എത്താത് * മത്തിൽ ..മത്തിൽ വിരിഞ്ഞ പൂക്കൾ എത്താ കുഞ്ഞിക്കമ്മൊ ഈമത്തിൽ വിരിഞ്ഞ പൂക്കൾ  ചുമട്ട്കൊരൻ രായീൻകുട്ടികാക മുറിച്ച് മുറിച്ച വായിച്ചു കൊണ്ട് ചോദിച്ചു 
അത് മത്തിൽ വിരിഞ്ഞ പൂക്കൾ അല്ല മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമാപേരാണ് ഇത് കേട്ട് എല്ലാവരും ചിരീച്ചു* ചിർച്ചണ്ട ചിർച്ചണ്ട ഇങ്ങക്കൊന്നും അതും വായിക്കാനറിയില്ലല്ലോ മുട്ടും കജ്ജ് ഇൽഞാതോനാ ചെറുവരല് ഇൽഞാതോല കളിയാകുന്നത് എന്നുഃ പറഞ്ഞു കെണ്ട് രായിൻകുട്ടകാക കൊപ്ര വണ്ടിയിൽ കേറ്റാൻ പോയി.. 

ഹാജൃാരാപളെ വാർത്തക് സമയായി ങ്ങളാറേഡിയ ഒന്നാണ്ട് തൊർന്നാണീ വേലേയുധേട്ടൻ പറഞ്ഞു.  ഹാജൃാർ റേഡിയോതുറന്നു 
ആദൃം അനിക്സ്പ്രേ പാൽപൊടിയുടെയും ഉജാലയുടെയും 501 ബാർസോപ്പിൻെറയും പരസൃത്തിന്ശേഷം ആകാശവാണി കോഴിക്കോട് നിലയത്തിൽനിന്നുള്ള 6.30ൻെറ പ്രാദേശികവാർത്തയും കഴിഞ്ഞു എല്ലാവരും അവരവരുടെ ജോലിക്ക് പോവാൻ ഇറങ്ങുംബോഴാണ് ആവാർത്ത കേട്ടത് ഊക്കത്ത് ഇറക്കത്തിൽ പയേരി (ഇന്നത്തെ PMS)
ബസ് മറിഞ്ഞു. 

 കേട്ടവർ കേട്ടവർ അങ്ങോട്ടു ഒാടി
കുട്ടികളും സ്ത്രീകളുമായീ ധാരാളം യാത്രക്കാരുണ്ടായിരുന്നുബസ്സിൽ ഊക്കത്ത ഇറക്കത്തിൽ താഴ്ചയിലേകായിരുന്നു മറിഞ്ഞത് വളരെ പാട് പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്  അവറാൻകുട്ടി കാകാൻെറ വീട്ടിൽ നിന്നു വെള്ളം കൊണ്ടുവന്ന് യാത്രക്കാർക്കു കൊടുക്കാനും പരിക്കു പറ്റിയവരെ ഹോസ്പ്പിറ്റലിലെത്തിക്കാനുമായിപിന്നത്തെ ശ്രമം
പരിക്കു പറ്റിയവരെ കീട്ടിയ വണ്ടിയിൽ ഹോസ്പിറ്റലുകളീലെത്തിച്ചു.. 
ആ അപകടത്തിൽ രണ്ട് കണ്ണും നഷ്ടപ്പെട്ട ഒരു സ്ത്രീ നമ്മുടെ പ്രദേഷത്തുണ്ട്
നാട്ടുകാരുടെയും ഈ തൊഴിലാളികളുടെയും  പ്രയത്നം കൊണ്ട് ആർകും ജീവഹാനി ഉണ്ടായില്ല 🙂🙂🙂🙂  ഈകഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികം മാത്രം😃😃😃

------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:

Post a Comment