ഈ ആഴ്ചയിലെ (12-11-2016) ക്വിസ് മൽസര ജേതാവ് മുസ്തഫ ശറഫുദ്ധീൻ അരീക്കൻ.
12/11/2016 ന് നടന്ന ക്വിസ് പ്രോഗ്രാമിന്റെ പൂർണ്ണമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും. താഴെ കൊടുക്കുന്നു. ഉപകാരപ്പെട്ടേക്കാം.
ചോ:1) ലോകത്ത് ആദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ റൈറ്റുമാണ്.1903 ഡിസംബർ 17ന് ഉച്ചയ്ക്ക് 12 മണിക്കാണ് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം വായുവിൽ പറന്നത്. ഇത് എത്ര സമയം നീണ്ടു നിന്നു?
ഉത്തരം:1) 52 സെക്കന്റ്
ചോ: 2) പ്രവാചകന്റെ വഫാത്തിന് ശേഷം മകൾ ഫാത്തിമ ബീവി ജീവിച്ചത് എത്രകാലം?
ഉത്തരം 2) 6 മാസം
ചോ: 3) മനുഷ്യ രക്തത്തിൽ എത്ര ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്?
ഉത്തരം: 3) 80%
ചോ: 4) ഐ എസ് ആർ ഒ നിർമ്മിച്ച ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ "ആര്യഭട്ട" വിക്ഷേപിച്ചത് ആരാണ്?
ഉത്തരം: 4) സോവിയറ്റ് യൂണിയൻ
ചോ: 5) ഈജിപ്തിലെ രാജ ഭരണത്തിൽ യൂസുഫ് നബി കൈകാര്യം ചെയ്തിരുന്ന വകുപ്പ് ഏതായിരുന്നു?
ഉത്തരം: 5) ധനകാര്യം
ചോ: 6) മലപ്പുറം ജില്ല രൂപീകരിച്ച വർഷം?
ഉത്തരം: 6) 1969
ചോ: 7) ഇന്ത്യയുടെ ദേശീയ ജല ജീവി ഏത്?
ഉത്തരം 7) സുസു (ഡോൾഫിൻ)
ചോ: 8) സൂറത്ത് മുജാദലക്ക് ആ പേര് വെക്കപ്പെടാൻ കാരണക്കാരിയായ "തർക്കിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ" എന്ന് പരിശുദ്ധ ഖുർആൻ പരാമർശിച്ച സ്വഹാബി വനിത ആരാണ്?
ഉത്തരം: 8) ഖൗല ബിൻത് ഥഅ'ലബ(റ)
ചോ: 9) വാട്സ്ആപ്പ് മെസ്സഞ്ചറിനെ ഫെയ്‌സ്ബൂക് വാങ്ങിയത് എത്ര ബില്യൺ ഡോളർ നൽകിക്കൊണ്ടാണ്?
ഉത്തരം: 9) 19 ബില്യൺ ഡോളർ
ചോ: 10) ഇന്ത്യയിലെ ആദ്യത്തെ പത്രമാണ് ബംഗാൾ ഗസറ്റ്. ആരായിരുന്നു ഇതിന്റെ പ്രഥമ പത്രാധിപർ?
ഉത്തരം: 10) ജെയിംസ് അഗസ്റ്റസ് ഹിക്കി
ചോ: 11) ഇസ്രായീല്യർക്ക് ആരാധന നടത്താൻ സാമിരി അവർക്ക് ഒരു പ്രതിമ ഉണ്ടാക്കി കൊടുത്തു എന്ന് പരിശുദ്ധ ഖുർആൻ പറയുന്നുണ്ട്. എന്തിന്റെ പ്രതിമയാണ് അവർക്ക് നൽകിയത്?
ഉത്തരം: 11) പശുകുട്ടിയുടെ പ്രതിമ
ചോ: 12) മഹാകവി മോയിൻകുട്ടി വൈദ്യർ തന്റെ ആദ്യ കാല്പനിക ഇതിഹാസ കാവ്യമായ "ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ" രചിച്ചത് തന്റെ എത്രാമത്തെ വയസ്സിലാണ്?
ഉത്തരം: 12) 17
ചോ: 13) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് പത്രാധിപരായിരുന്ന അൽ അമീൻ കോഴിക്കോട്ട് നിന്നും പ്രസിദ്ധീകരിച്ചത് ഏത് വർഷം?
ഉത്തരം 13) 1924
ചോ: 14) റസൂൽ എന്ന പദവി ആദ്യമായി ലഭിച്ച പ്രവാചകൻ ആര്?
ഉത്തരം: 14) നൂഹ് നബി
ചോ: 15) വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ യഥാർഥ നാമം എന്താണ്?
ഉത്തരം: 15) ഫാത്തിമ ബീവി
(പെണ്ണു കാണലിന്റെ അന്ന് തന്നെ ബഷീർ ഫാത്തിമ ബീവിയെ ഫാബി എന്ന് വിളിച്ചു പൊന്നു)
ചോ: 16) LED എന്നതിന്റെ പൂർണരൂപം എന്ത്?
ഉത്തരം: 16) Light Emitting Diode
ചോ: 17) കെ ജി ശങ്കർ എഡിറ്ററായി 1929ൽ കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യ മലയാള പ്രഭാത പത്രം ഏത്?
ഉത്തരം: 17) മലയാളരാജ്യം
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment