Saturday, 19 November 2016

കുഞ്ഞി ചിരുത

കഞ്ഞി വെക്കാനിത്തിരി അരി മേടിക്കണം
കുഞ്ഞിന് പനിയ്ക്കുന്നു മരുന്നും വാങ്ങണം
അഞ്ഞൂറിൻ നോട്ടും അരയിൽ തിരുകീട്ട്
കുഞ്ഞി ചിരുത പതിയെ നടക്കുന്നു
അങ്ങാടിയിൽ ചെന്നു അരിയും മേടിച്ചു
അഞ്ഞൂറ് കണ്ടപ്പോൾ കടക്കാരൻ കോപിച്ചു
അരി തിരികെ മേടിച്ചു ആട്ടി പായിച്ചു
വരി നിന്നോ ബേങ്കിൽ പോയ്
അരിക്കാരൻ പായിച്ചു
പൊരിവെയിലിൽ നിന്നവൾ തീർത്തും അവശയായ്
ഉച്ചകഴിഞ്ഞപ്പോൾ ബേങ്കിൽ പിടിപ്പിച്ച
ഉച്ചഭാഷിണിയിൽ മാനേജർ കിതയ്ക്കുന്നു
ആരുമിനി നിൽക്കേണ്ട പണം തീർന്നു പോയ്
ആരോട് പറയാനവൾ കണ്ണും നിറഞ്ഞു പോയ്
കഞ്ഞിക്ക് കാത്തിരിക്കുന്നു മക്കളും
കുഞ്ഞി ചിരുത തളർന്നു വഴിവക്കിലും
പ്രാകി പറയുന്നു വാവിട്ടു കരയുന്നു അധികാരിവർഗമോ
ഉറങ്ങാതെ യുറങ്ങുന്നു

----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment