Friday, 4 November 2016

സലീം കെ. വി.






           കെ വി സലീം:    അന്ന് ആദിവസം .ഓർക്കുന്നു ചെമ്മാട് മാനി പാടം റോട് നന്നാക്കാൻ വേണ്ടി അടച്ചതായിരുന്നു, വണ്ടികൾ ഒക്കെ കൊളപ്പുറം വഴി പോവുന്നു  ഞ്ഞാനും സൃഹൃത്തുകളും ചെമ്മാട് പ്പോയി കൊളപ്പുറം ഇറങ്ങി ഒരു ട്രകറിൽ കയറി നാട്ടിലേക്ക് വരുക ആയിരുന്നു, അപ്പൊ തൊട്ട് മുമ്പിൽ കള്ള് ഷാപ്പ് വളവിൽ അപകടം നടക്കുന്നത് ഞ്ഞാനും ഇറങ്ങി നോക്കി.. നോക്കിയപ്പോൾ ഞ്ഞമ്മളെ നാട്ടുകാർ കുട്ടികൾ.

1 കുറ്റൂരിലെ കാരി. 2. മാപ്പിളക്കാട്ട് കുണ്ടിലെ കൃഞ്ഞി മുഹൃമ്മത് 3. ഞ്ഞമ്മുടെ സലിം ഓരോരുത്തരായി കിട്ടിയ വണ്ടിയിൽ ആശുപത്രിയിലേക്ക് ഞ്ഞങ്ങൾ കുഞ്ഞി മുഹമ്മതിനെ ഒരു വണ്ടിയിൽ കയറ്റി ചെമ്മാട് പത്തുരിലേക്ക്, അവിടെ നിന്ന് മെടിക്കൽ കോളേജിലേക്ക് മറ്റുള്ളവരെ തിരുരങ്ങാടി ഗവർമെന്റ് ഹോസ്പിറ്റൽ പിന്നെ എല്ലാ വരെയും മെടിക്കൽ കോളേജിലേക്ക് അവിടെ എത്തിനോക്കിയപ്പോൾ ഞ്ഞമ്മളെ സലിമിനായിരുന്നു സീരിയസ് കുറെ ടോക്ടമാർ പരിശോദിക്കുന്നു അവനെ ചില ടോക്ടമാർ അവന്റെ നെഞ്ചിൽ അമർത്തുന്നു ശക്തിയായി വായിൽ നിന്നും രക്'തം വന്ന് കൊണ്ട് ഇരുന്നു സ്വൽപം കഴിഞ്ഞപ്പോൾ അവൻ മരണപ്പെട്ടു.    ഇന്നാലിലാ >

മരണപ്പെട്ടു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.  അവൻറ താടി കെട്ടണം ബോടി മോർച്ചറിയിലേക്ക് മാറ്റണം, കൂടെപ്പോയവർ ആർക്കും താടി കെട്ടാൻ അറിയില്ല പിന്നെ ബ്‍ലീഡിങ്ങും ഭയവും കുടെ പ്പോയ ആളുകൾ അത്യാഹിത വിഭാഗ ത്തിൽ നിന്ന് മാറിനിന്നു, ഞാൻ തനിച്ചായി.. അപ്പൊ അവിടെത്തന്നെ ഉള്ള വേറെ ആരെ കൂടെവന്ന ഒരു മുസ്ലിയാരെ കണ്ടു അതിനോട് വിവരം പറഞ്ഞു തുണി തന്നാൻ കെട്ടി തരാം എന്ന് പറഞ്ഞു കൂട്ടത്തിൽ കുറച്ച് പഞ്ഞിയുംവാങ്ങി വരാൻ പറഞ്ഞു അങ്ങിനെ ഒരു സിസ്റ്ററോട് ഞ്ഞാൻ വിവരങ്ങൾ ഒക്കെ പറഞ്ഞു പഞ്ഞിയും തുണിയും സിസ്റ്റർ തന്നു. ആ മൗലവിയും ഞ്ഞാനും കൂടി ബാക്കി കാര്യങ്ങൾ ഒക്കെ ചൈയ്തു. റബ്ബ് ഒരു സ്വാലിഹായ അമലാക്കി സ്വീകരിക്കുമാറാകട്ടെ. ആമിൻ. ആ മൗലവി ആരാണ് എന്ന് അറിയില. പടച്ച തമ്പുരാൻ ആ മൗലവിക്കും സലീമിനും ഞ്ഞമ്മക്കും പൊറുത്ത് തരുമാറാകട്ടെ .ആമീൻ ജന്നാത്തുൽ ഫിർദൗസിൻ അവരെയും ഞ്ഞമ്മളെയും ഒരുമിച്ച് കൂട്ടട്ടെ.       ആമീൻ
------------------------------------------------------
അബ്ദുൽ ലത്തീഫ് എ. (S/o മുഹമ്മദ്)



ചെറുപ്രായത്തിൽ തന്നെവിധിയുടെ ഇരയായവനാണ് കെവി സലീം  കുറച്ചു കാലമേ ജീവീച്ചീട്ടുള്ളങ്കിലും നമ്മുടെ പ്രതൃാകിച്ചു കക്കാടംപുറം കുറ്റൂർ പ്രദേശത്തുകാരുടെ മനസീൽ ഇടം പിടിച്ചിരുന്നു ഞാനും സലീമുഃ കുറ്റൂർ നോർത്ത് ഹുജ്ജത്തുൽ ഇസ്ലാം മദ്രസയിൽ ഒരേക്ലാസിൽ പഠിച്ചവരായിരുന്നു നബിദിന പരിപാടി യിൽ ഞങ്ങൾ ഒരുമിച്ഛാ ണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്
മദ്രസയിലെ എന്ത് പരിപാടികൾക്കും അവൻ മുന്നിലുണ്ടാവും,മദ്രസയിലെ പൂർവ്വ വിദൃാർഥിആയതിന് ശേശവും അവനുണ്ടാവും എല്ലാറ്റിനും 
പ്രാവുകൾ അവൻെറ ഹോബിയായിരുന്നു പലതരത്തിലുള്ള പ്രവുകൾ അവനുണ്ടായിരുന്നു അത് കാണാൻ ഞാൻ അവൻെറ കൂടെ വീട്ടിൽ പോവാറുണ്ടായിരുന്നു ആകാശത്തു കൂടെ പറന്നു പോവുന്ന പ്രാവിനെ പ്രതൃാകതരം വിസിലടിച്ച് താഴെയിറക്കാനുള്ള കഴിവ്  അവൻെറ പ്രതൃാകതയായിരുന്നു
പിന്നീട് സ്കുൾവിദൃാഭൃാസത്തിന് ശേശം കക്കാടം പുറത്തൂ ഒാട്ടോ ഡ്രൈവറായിരുന്നു 
അതിലും അവൻ നാട്ടുകാരുടെ വിശ്വസ്ഥനായിരുന്നു അവൻ മരിക്കുന്നതു വരെ അവൻെറ വാഹനം കൊണ്ട് ഒരു അപകടം ഉണ്ടായത് എൻെറ ഒാർമ്മയിലില്ല
പിന്നെ കുറച്ചകഴിഞ്ഞപ്പോ ജീപ്പു ഡ്രൈവറായി കക്കാടം പുറത്തെ താരമായി ത്തീർന്നു 
ഏതു സമയത്തു ആരു വിളിച്ചാലും അവൻ വരും 
അവൻെറ വിയോകം അന്നത്തെ കാലത്തു ഉൾക്കാള്ളാൻ കഴിയാത്തതായിരുന്നു
ആഅപകടത്തിൽ എൻെറ എളാപ്പാൻെറ മകൻ കക്കാടം പുറത്തെ അവൻെറകൂടെ ഒാട്ടോഡ്രൈവറുമായിരുന്ന kmകുഞ്ഞിമൂഹമ്മതൂം ഉണ്ടായി രുന്നു അവർ കുളപ്പുറത്തു നിന്നാണ് അപകടം നടന്ന ഒാട്ടോയിൽ കയറിയത് എന്നാണ് എൻെറ ഒാർമ്മ
അപകടവിവരം അറിഞ്ഞു ഞാൻ മെഡിക്കൽ കോളേജിൽ ചെന്നു ഇവരെ തിരഞ്ഞു  ആദൃം കുഞ്ഞുമുഹമ്മതിനെ കണ്ടു അവൻെറ അടൂത്തു തന്നെ വേറൊരു സ്ടെച്ചറിൽ ഒരാളുണ്ട് കുഞ്ഞിമുഹമ്മതീനോട് വേറെയാരാഉള്ളത് എന്ന് ചോദിച്ചപ്പോ അവൻ പറഞ്ഞു സലീമും ഉണ്ട് എന്ന്  ഞാൻ തിരഞ്ഞു മറ്റെ സ്റ്റച്ചറിൽ ഉള്ളത് അവനായിരുന്നു ഞാൻ തുണിനീകി ഒരുനോട്ടം നോകാനെ കഴിഞ്ഞുള്ളു അവൻ മരീച്ചു എന്നു വിശ്വസീക്കാൻ കഴിഞ്ഞില്ല 
അതിൻെറ തലെ ദിവസവും ഞങ്ങൾകക്കാടംപുറത്ത് വച്ചു കുറെ നേരംസംസാരിച്ചതായിരുന്നു
വളരെ പെട്ടന്നുള്ള മരണത്തിൽ എല്ലാവരും സ്ഥംബിച്ചു നിന്നു പോയി വൻജനാവലിയുടെ സാന്നിദൃത്തിലായിരുന്നു അവൻെറ മയ്യിത്ത്  ഹോസ്പിറ്റലിൽന-ിന്നു വീട്ടിലെത്തിച്ചത് അന്ന വൈകുന്നരം തന്നെ മറവ് ചെയ്യുകയും ചെയ്തു 
അള്ളാഹുവേ അവൻെറ ആഖിറം നീനന്നാകേണമേ
ആമീൻ
 ഈആഴ്ചയിലെ പള്ളിപ്പറംബിൽ സലീമിനെ കുറിച്ചൂള്ള ഒാർമകൾ പങ്കുവയ്കാൻ സാധിച്ചതീൽ ഇതിൻെറ അണിയറ പ്രവർത്തകരോട് നന്ദി പറയുന്നു
--------------------------------------------------
കുഞ്ഞിമുഹമ്മദ്  മാപ്പിളക്കാട്ടിൽ 



😢😢😢: തത്തമ്മക്കൂട്ടിലെ പള്ളിപ്പറംബിൽ എന്റെ സഹപാടി kv സലീമിനെ സ്മരിക്കുന്ന ഈ ദിവസം ............
ഒരുപാട് ഇണക്കങളും പിണക്കങളും കൂടിയ സ്കൂൾ ജീവിതത്തിൽ. സലീം ഒരു വ്യത്യസ്തനായിരുന്നു കൂട്ടത്തിൽ നീളം കൂടിയ സലീം മറ്റു കുട്ടികളുമായുള്ള ഞങളുടെ വഴക്ക് ഒത്തുതീർപ്പാക്കുന്നത് അവനായിരുന്നു പിന്നീട് ഞാൻ വിദേശത്ത് പോരാൻതുടങിയതിന് ശേശം ഒരു പ്രാവശ്യം നാട്ടിൽ വന്നപ്പോൾ കക്കാടംപുറത്ത് ചീനിച്ചോട്ടിൽ വെച്ച് എന്നെക്കണ്ട സലീം. എടാ നീയെന്നാ വന്നതെന്ന് ചോതിച്ചു കുറെ സംസാരിച്ചു പിന്നീട് ഞ്ഞങൾക്ക്  തമ്മിൽ കാണാൻ കഴിഞില്ല . മരണം നിർവചനീയമായ പ്രതിഭാസമല്ല നാം ഓരോരുത്തരും മരണത്തോട് അടുത്ത് കൊണ്ടിരിക്കുന്നു ഈ ദുനിയാവിലെ എല്ലാ സുഖങളും വെടിഞ്ഞ് പോവേണ്ടവരാണല്ലോ നാമെല്ലാം الله സലീമിനേയും നമ്മളിൽ നിന്ന് മരിച്ച് പോയവരേയും നമ്മളേയും അവന്റെ ജന്നത്തിൽ ഒരുമിച്ച് കൂട്ടട്ടേ أمين
----------------------------
അബ്ദുള്ള കാമ്പ്രൻ



ഇന്നത്തെ നമ്മുടെ പള്ളി പറമ്പിൽ നാം ഓർക്കുന്ന സെലീം
അവനെക്കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാൻ അറിയില്ല. 1995-ൽ അവന്റെ ജീപ്പ് വിളിച്ച് ഞാനും എന്റെ കുറച്ച് കൂട്ടുകാരും ചേർന്ന് ഒരു മൂന്ന് ദിവസത്തെ യാത്ര പോയിട്ടുണ്ട്.കർണാടകയിലെ ചിത്രദുർഗ്ഗയിലേക്ക് - നല്ല യാത്രയായിരുന്നു. സന്തോഷത്തോടെ യാത്രക്കഴിഞ് വന്നു്. അതിൽ എനിക്കുണ്ടായ അറിവ് അവനെ കുറിച്ച് പറയാൻ ഉള്ളത് ആരോടും പെട്ടെന്ന് ലോഗ്യം കൂടാൻ ക്കഴിവുള്ളവനായിരുന്നു എന്നതാണ്.കാരണം ചിത്രദുർഗ്ഗയിൽ എട്ട് കൊല്ലം താമസിച്ച് ജോലി ചൈതിട്ട് എനിക്ക് കിട്ടാതെ പോയ സുഹൃത്ത് ബന്തം അവന് കിട്ടിയിരുന്നു മൂന്നു ദിവസം കൊണ്ട്. അതിൽ പെട്ട ഒരുത്തന്റെ അടുത്ത് പോയി വരൂമ്പോഴാണ് അബ കടം നടന്നത് എന്ന് അരീക്കൻ യുനസ് ഇന്ന് പറഞ്ഞപ്പഴാണ് ഞാനറിയുന്നത്.ഏതായാലും അവന്റെ പരലോക ഗുണത്തിന്ന് വേണ്ടി നമുക്ക് നല്ല മനസ്സോടെ പ്രാർത്തിക്കാം. റമ്പ് സന്തോഷത്തിലാക്കി കൊടുക്കട്ടേ.

(കൂട്ടത്തിൽ കൂട്ടിൽ കാണാത്തതിന്റെ കാരണം MRC. പറഞ്ഞല്ലൊ-
ഓർത്തവരോട് നന്നിയുണ്ട് )

ഒരു പ്രാസങ്ങികൻ പറഞ്ഞത് ഓർത്തുപോവുകയാണ്. ചിലപ്പോൾ മൊച്ചിങ്ങ വീഴും. ചിലപ്പോൾ കരിക്കായി വീഴും. ചിലപ്പോഴത് തേങ്ങ ആയി വീഴും.

ചിലപ്പോഴെങ്കിലും കൊട്ട തേങ്ങയായി വീഴും
-----------------------
ഹനീഫ പി. കെ




കെ വി സലീം...اللهم غفرله ورحمه  

ഞാൻ വളരെ ആശ്ചര്യത്തോടെ നോക്കി കണ്ടിരുന്ന വ്യക്തിയായിരുന്നു സലീം 

അന്നത്തെ ഡ്രൈവിംഗ്‌ അറിയുന്ന ചുരുക്കം ചില യുവാക്കൾക്കിടയിൽ പ്രത്യേക ഡ്രൈവിംഗ്‌ പാഠവമുള്ള നമ്മുടെ നാട്ടിലെ ഊർജ്ജ്വസലനായ ജീപ്പ്‌ ഡ്രൈവറായിരുന്നെന്ന് അവനെ അറിയുന്നവർക്കെല്ലാം അറിയാം. 



എനിക്ക്‌ അവനൊരു ജ്യേഷ്ടസഹോദരനും ഗുരുനാഥനുമായിരുന്നു എന്റെ മൂത്താപ്പട്ത്തെ ജീപ്പിൽ ഡ്രൈവറായി പോയിരുന്നത്‌ മുതലാണ്‌ ഞങ്ങളുടെ സൗഹാർദ്ദം തുടങ്ങുന്നത്‌ ഞാൻ കിളിയും അവൻ ഡ്രൈവറുമായി ഒരുപാട്‌ കാലം ജീപ്പുമായി ഞങ്ങൾ ഒരുമിച്ച്‌ നടന്നിട്ടുണ്ട് അന്ന് ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ പറഞ്ഞ്‌ തന്നത്‌ അവനായിരുന്നു പിന്നീട്‌ ഞാൻ സ്വയം വണ്ടി ഓടിക്കാൻ തുടങ്ങിയപ്പോൾ ലൈസൻസ്‌ എടുക്കാനും അവന്‌ ബദലായി ഡ്രൈവറായി പോകാനൊക്കെ സഹായിച്ചതും അവന്റെ നല്ലമനസും സഹോദര സ്നേഹമായിരുന്നു.. 

ഏത്‌ വലിയ ട്രിപ്പ് വന്നാലും ആദ്യം ഏറ്റതും അത്‌ കഴിഞ്ഞ്‌ ‌പോകാൻ പറ്റുമെങ്കിൽ മാത്രമേ അടുത്തത്‌ ഏൽക്കാനും പാടുള്ളൂ എന്നതായിരുന്നു ഞാൻ ഡ്രൈവർ ആയപ്പോൾ എനിക്ക്‌ തന്ന ആദ്യത്തെ ഉപദേശം.. 


ഒരു വീഴ്ചയൊ അപകടമോ അവന്റെ ഡ്രൈവിംഗ്‌ ജീവിതത്തിൽ ഉണ്ടായതായി എനിക്കറിവില്ല..

ആ വൈകുന്നെരം ജീപ്പ്‌ എന്നെ ഏൽപിച്ച്‌ കക്കാട്‌ ആരെയൊ കാണാൻ പോയി തിരിച്ച്‌ ഒരു ഓട്ടൊയിൽ യാത്രക്കരനായി വരുമ്പോഴാണ്‌ കൊടുവായൂർ വളവിൽ വെച്ച് ഉണ്ടായ അപകടത്തിൽ പെട്ട് അന്ന് അവൻ നമ്മളോട്‌ വിട പറഞ്ഞത്‌..

ഒരു ഞെട്ടലോടെയാണ്‌ ഞാനടക്കമുള്ള പലരും ആ വിവരം അറിഞ്ഞത്‌ അതേ നടുക്കവും ദു:ഖവുമായിരുന്നു സലീമിന്റെ വേർപാടിൽ അവനെ അറിയുന്നവർക്കും നാട്ടുകാർക്കിടയിലും..

എല്ലാവരോടും വളരെ സ്നേഹത്തോടെയുള്ള ഇടപടലുകളായിരുന്നു അവന്റെ സ്വഭാവം അത്‌ കൊണ്ട്‌ തന്നെ അന്ന് ആശുപത്രി നടപടി കഴിഞ്ഞ്‌ അവന്റെ ജനാസയുമായി വരുന്നതും കാത്ത്‌ മണിക്കൂറുകളോളം വീട്ടിലും താഴെ റോഡിന്റെ പരിസരത്തും ഉണ്ടായിരുന്ന വൻജനാവലി ഞാനിന്നും ഓർക്കുന്നു... 

ഇരുപത്‌ വർഷങ്ങൾക്കിപ്പുറവും അവന്റെ വേർപാട്‌ എനിക്കിന്നും മനസിൽ ഉണങ്ങാത്ത മുറിവാണ്‌ അള്ളാഹു അവന്റെ ഖബർ ജീവിതം വിജയമാക്കി കൊടുക്കട്ടെ... 

അവനേയും നമ്മേയും നമ്മളിൽ നിന്ന് മരിച്ചു പോയവരെയെല്ലാം അള്ളാഹു താആല സ്വർഗ്ഗത്തിൽ ഒരുമിച്ച്‌ കൂട്ടട്ടെ... 
ആമീൻ...
----------------------------------
യൂനുസ്‌ അരീക്കൻ



കെ വി സലീം എനിക്ക് വ്യക്തിപരമായി ബന്ധമില്ലെങ്കിലും കുറ്റൂർ നോർത്തിലെ ചുരുക്കം ചില പരിചയക്കാരിൽ ഒരാളായിരുന്നു അവൻ. എവിടെ നിന്ന് കണ്ടാലും ഒന്ന് ചിരിക്കും ചിലപ്പൊഴൊക്കെ കുശലാന്വേഷണം നടത്തും അൽപകാലം പത്രവിതരണം നടത്തിയതായും എനിക്കോർമ്മയുണ്ട്. കാഞ്ഞിരപ്പറമ്പൻ കരീം കാക്കാൻറെ കൂടെ എപ്പോഴുമുണ്ടാകും അദ്ദേഹത്തെ പോലെ തന്നെ നല്ലൊരു പൗരുഷമുള്ള വ്യക്തിയായിരുന്നു സലീം. നാട്ടിലെ ഏതൊരു നല്ല കാര്യത്തിനും സജീവമായി മുന്നിട്ടിറങ്ങിയിരുന്ന ഇവരുടെയൊക്കെ വിയോഗം നമ്മുടെ പ്രദേശത്തിന് ഒരു തീരാ നഷ്ടം തന്നെയാണ്.ഗൾഫിൽ വെച്ചാണ് ഈ അപകടവിവരം ഞാനറിയുന്നത് അന്നൊക്കെ ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ വളരെ അപൂർവ്വമായിരുന്നു അത് കൊണ്ട് തന്നെ വലിയൊരു ആഘാധമായിരുന്നു ഈ വാർത്ത അറിഞ്ഞപ്പൊ എനിക്കുണ്ടായത്.
പരേതനും നമ്മിൽ നിന്ന് വിട പറഞ്ഞ മറ്റെല്ലാവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ....         ആമീൻ
----------------------------------
ഫൈസൽ മാലിക്



കെ വി സലീം എന്റെ മൂത്താപ്പാന്റെ വീട്ടിൽ ജീപ്പുണ്ടായിരുന്നപ്പൊ അതിലെ ഡ്രൈവർ അവനായിരുന്നു അങ്ങനെയാണ്‌ അവനുമായി എനിക്ക്‌ പരിചയമുണ്ടായിരുന്നത്‌ 

പിന്നീട്‌ ആ വണ്ടി ഇല്ലാതായപ്പോഴും വീട്ട് കാർക്ക്‌ കല്ല്യാണമൊ മറ്റൊ പരിപാടിക്കൊ പോകാനുണ്ടങ്കിൽ സലീമിന്റെ ജീപ്പ്‌ ഏൽപിക്കുക എന്നതായിരിക്കും ഞങ്ങളെ കുടുംബത്തിലെ ആദ്യത്തെ ചർച്ച,

അന്ന് സലീമിനെ വണ്ടി ഏൽപിക്കാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ആവേശമായിരുന്നു,കാരണം ട്രിപ്പ്‌ പോകുമ്പൊൾ സ്റ്റയിറിംഗ്‌ തന്ന് വണ്ടി ഓടികാൻ ഒകെ തരും, ബാക്കിലിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾക്കിടയിൽ ഗമയിലിരിക്കാനുള്ള അവസരങ്ങളായിരുന്നു അതെല്ലാം..

എവിടെയെങ്കിലും ട്രിപ്പ്‌ പോയിട്ട്‌ തിരിച്ച്‌ ഇറങ്ങാൻ വൈകുമ്പൊ 
വീട്ട് കാർ പറയും വണ്ടിയിലിരിക്കുന്ന സലീമിന്റെട്ത്ത്‌ പോയൊക്കാ ഓന്‌ നേരം വൈകുന്നുണ്ടോ ന്ന് ചോദിക്കാൻ.. 

ഞങ്ങൾ ചെന്ന് നോക്കുമ്പോൾ വണ്ടിക്ക്‌ ചുറ്റും നടന്ന് ടയറൊക്കെ ചെക്ക്‌ ചെയ്ത്‌ ചങ്ങലന്റെ കീച്ചൈനും കറക്കി ഒരു മുശിപ്പും കൂടാതെ കാത്ത്‌ നിൽകുന്നുണ്ടാവും.. 
അങ്ങെനെയുള്ള കുറച്ച്‌ ഇടപെടലുകളിലെ ഓർമ്മകൾ മാത്രമേ എനിക്കുള്ളൂ.. 
അന്ന് മൂത്താപ്പയാണ്‌ പറഞ്ഞത്‌ ഞമ്മളെ കെ വി സലീമ്‌ ആക്സിഡന്റായി മരിച്ചൂന്ന്... 
അന്ന് വീട്ട്‌ കാരും അയൽ വാസികളൊക്കെ കൂട്ടം കൂടി ദുഖങ്ങൾ പങ്ക്‌ വെക്കുന്നതൊക്കെ ഇപ്പോഴും ഓർക്കുന്നു.. 

അദ്ധേഹത്തിന്റെ ഖബർ ജീവിതം നാഥൻ സന്തോഷത്തിലാക്കട്ടെ.. 

നമ്മേയും നമ്മിൽ നിന്ന് മരണപ്പെട്ടവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച്‌ കൂട്ടട്ടെ.. 

എല്ലാ വിധ അപകടങ്ങളെ തൊട്ടും നമ്മെ അള്ളാഹു കാക്കുമാറാകട്ടെ.. 
ആമീൻ... 
-----------------------------------
നൗഷാദ് അരീക്കൻ



കെ വി സലിം, പരേതനെ കുറിച്ച് കൂടുതലൊന്നും പറയാൻ അറിയില്ല എന്നല്ല ഒട്ടും അറിയില്ല. ഞാൻ നേരിട്ട് കണ്ടിട്ടുണ്ടോ എന്നുപോലും ഇപ്പൊ സംശയമാണ്.

പ്രൈമറി സ്‌കൂൾ കാലഘട്ടത്തിലാണൊരുനാൾ ആ ദുരന്ത വാർത്ത ചെവിയിലെത്തിയത്, അത് പറഞ്ഞ കൂട്ടുകാർക്കൊക്കെ ആയിരം നാക്കായിരുന്നു അദ്ദേഹത്തെ കുറിച്ച് പറയാൻ. കൊടുവായൂരിൽ ഓട്ടോ മറിഞ്ഞ് അതിനടിയിൽ പെട്ട് മരണപ്പെട്ടു എന്നൊരു വാർത്ത മാത്രമാണെനിക്കോർമ്മയുള്ളത്. 

അകാല ചരമം പ്രാപിച്ച് നമ്മിൽ നിന്നും കടന്നു പോയ ആ പരേതാത്മാവിനു അല്ലാഹു പൊറുത്തു കൊടുക്കുമാറാകട്ടെ, അദ്ദേഹത്തോടും നമ്മിൽ നിന്നും മരിച്ചുപോയവരോടുമൊപ്പം നാഥൻ നമ്മെയും അവന്റെ സ്വർഗീയാരാമത്തിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ. ആമീൻ.
------------------------------------
ഉസാമ അഹമ്മദ് P.K.



KV സലീമിനെ കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പുകളും അദ്ധേഹത്തിന് വേണ്ടിയുള്ള ദുആകളുമെല്ലാം സലീമെന്ന വ്യക്തിയോട് ഒരു നാടിനും കൂട്ടുകാര്‍ക്കും എത്രത്തോളം സ്നേഹമുണ്ടായിരുന്നു എന്നതിനൊരു തെളിവാണ്
കുട്ടിക്കാലത്തെ കാഴ്ചകളില്‍ ഇന്നും മറക്കാനാവാത്തതാണ് ആ മുഖവും ആ ജീപ്പും 
ഒരു കുടുംബം മാത്രമല്ല ഒരു നാട് മുഴുവന്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അദ്ധേഹത്തിന്റെ വിയോഗ വാര്‍ത്ത
കാരുണ്ണ്യവാനായ അല്ലാഹു അദ്ധേഹത്തിന്റെ പരലോകജീവിതം സന്തോശത്തിലും സമാദാനത്തിലുമാക്കി കൊടുക്കട്ടെ ആമീന്‍.
------------------------------------------
അൻവർ ആട്ടക്കോളിൽ



കെ.വി.സലീം;
ഒരു പനനീർ പൂവിന്റെ പേരായിരുന്നു.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നാട് നടുങ്ങിയ ഒരപകട മരണത്തിന്റെ നീറുന്ന വേദനയാണ് കെ.വി.സലീമിന്റെ ഓർമ്മ.
ഇരുപത് വർഷം മുമ്പ് ഏ ആർ.നഗർ അങ്ങാടിക്കടുത്ത് വെച്ചുണ്ടായ ഒരു വാഹനപകടമാണ് സലീം നമുക്ക് മുൻപേ കടന്ന് പോവാൻ കാരണമായത്.
കളിതമാശകൾ പറഞ്ഞ് നടക്കുന്നതിനിടയിൽ കൗമാരത്തിന്റെ പടി കടക്കും മുൻപേ അവൻ പോയി .
അക്കാലത്തെ ചങ്ങാതിക്കൂട്ടങ്ങളിൽ സലീമിന്റെ ഇടം എന്തുകൊണ്ടും വേറിട്ടതായിരുന്നു.
ഇടപെടലുകളുടെ നിറ വസന്തമാണവൻ ഒരുക്കിവെച്ചത്.
അതു വഴി നല്ലൊരു സൗഹൃദ വലയം കുറഞ്ഞ കാലം കൊണ്ട് തന്നെ അവൻ വളർത്തിയെടുത്തു.
ഏത് കാര്യത്തിലും പ്രായത്തെ വെല്ലുന്ന കാര്യബോധം കാണിച്ചു.
വലിപ്പചെറുപ്പമില്ലാതെ തന്റെ ചുറ്റുവട്ടങ്ങളോട് നന്നായി പെരുമാറാൻ കഴിഞ്ഞു.
കളി മൈതാനങ്ങളിൽ അവൻ നിറഞ്ഞ് നിന്നു.
ക്ഷുഭിത യൗവനത്തിലും നല്ല കൂട്ടുകാരോടൊപ്പമാണവനെ കണ്ടിട്ടുള്ളത്.
ഇങ്ങിനെ ഒരു നല്ല ചെറുപ്പക്കാരന് വേണ്ട ഗുണങ്ങൾ ഒളി മിന്നിയ ഒരു ഹൃസ്വ ജീവിതമെന്ന് സലീമിനെ നമുക്ക് ചുരുക്കിയെഴുതാം.
ഭാവിയിലേക്കുള്ള സ്വപനങ്ങൾ കൂടുകൂട്ടുന്നതിനിടയിലാണ് അവിചാരിതമായി ഈ പ്രിയ സഹോദരൻ നമ്മോട് യാത്ര പറഞ്ഞത്.
ആ ദുരന്ത നാളിന്റെ ഓർമ്മകൾ രണ്ട് പതിറ്റാണ്ടിന്റെ പടി കടക്കാനിരിക്കുമ്പോഴും സലീമിന്റെ സ്നേഹ പരിസരത്തുണ്ടായിരുന്നവർക്ക് അത് ഇന്നലെ കഴിഞ്ഞ പോലെയാണ് അനുഭവപ്പെടുന്നത്.
ചിലവേദനകളും നഷ്ടങ്ങളും അങ്ങിനെയാണ്,
അവ കാലദൈർഘ്യത്തെപ്പോലും തോൽപ്പിച്ച് പച്ച പിടിച്ച് നിൽക്കും.
സലീമിന്റെ വേദനയൂറുന്നത് അവൻ വർഷിച്ച ജീവിതത്തിൽ നിന്നാണ്.
സലീമിനെ കുറിച്ച് എനിക്ക് തോന്നിയത് ഇങ്ങിനെയാണ്.
അവൻ നല്ല മണമുള്ളൊരു പനനീർ പൂവായി വിരിയാനിരിക്കയായിരുന്നു.
അതിനിടയിലാണവൻ ഒരു ദേശത്തെ മുഴുവൻ കരയിപ്പിച്ച് കടന്ന് പോയത്.
അള്ളാഹു അവന്റെ പരലോകം വെളിച്ചമാക്കട്ടെ 
----------------------------
സത്താർ കുറ്റൂർ



സലീം.... 
നിന്നെ കൂടുതൽ അറിയാൻ കഴിഞ്ഞിട്ടില്ല. നിന്റെ മദ്രസയിലേക്കുള്ള കൂട്ടുകാരോടൊത്തുള്ള പോക്കുവരവ് എന്റെ കണ്ണിലുണ്ട്. നിന്റെ ജീപ്പും മങ്ങിയ ഒരോർമയായി ഉണ്ട്. നിന്നെ കുടുതലറിഞ്ഞത് ഇപ്പോൾ നിന്റെ കൂട്ടുകാരിൽ നിന്നാണ്. ഈ ലോകത്തെ നിന്റെ ദൗത്യം തീർത്താണ് നീ പോയത്. നിന്റെ വീട്ടുകാരും നാട്ടുകാരും കണ്ണീർ തൂകി നിന്നെ യാത്രയാക്കി.
ഇന്ന് ഞങ്ങൾ നിന്നെയോർക്കുന്നു. നിനക്കായി പ്രാർത്ഥിക്കുന്നു. നാഥാ - ഞങ്ങളുടെ കുഞ്ഞനുജൻ സലിമിന് ഖബർ സ്വർഗതോപ്പാക്കണേ.. ഞങ്ങളെയും അവനെയും കുടുംബത്തെയും ജന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ച് ചേർക്കണേ..... ആമീൻ
---------------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ



കെ.വി സലീം
എനിക്കറിയാത്തതായിരിക്കും അലെങ്കിൽ ഞാൻ അന്ന് കുഞ്ഞു കുട്ടിയായിരിക്കും. ഞാൻ ഇന്ന് ഓർക്കുന്നത്, എനിക്കിന്ന് നഷ്ടമായി പോയ ഒരു നല്ല സൗഹൃദമായിരിക്കും അന്ന് നമ്മുക്ക് മുന്നിൽ നിന്ന് മാഞ്ഞ് പോയത്.
ഞാൻ ഇന്ന് അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കിയത് അന്ന് ചെയ്തു തീർത്ത നല്ല കാര്യങ്ങൾ കൊണ്ടാണ് ഇന്ന് നിങ്ങളുടെ വാക്കിന് ഇത്ര മധുരമുണ്ടാകുന്നത്. ഇത്രയും കാലം നിങ്ങൾ മനസ്സിൽ സൂക്ഷിച്ച നിധിയാണിന്ന് അദ്ദേഹം. കേട്ടറിവുകൾ കൊണ്ട്‌ എൻ്റെ കണ്ണു നിറയിച്ച ആ മനുഷ്യന് വേണ്ടി നമ്മുക്ക് പ്രാർതിക്കാം ....😢
--------------------------------
അതീബ് റഹ്‌മാൻ



ഡ്രൈവർ എന്ന് പറഞ്ഞാൽ രണ്ടാം നമ്പറുകാരാനായി സമൂഹം അയാളുടെ വ്യക്തി ജീവിതത്തിലെ സംശുദ്ദിയെ സംശയത്തോടെ നോക്കിയിരുന്ന കാലത്തും അതിൽ ഇടം പിടിക്കാതെ പള്ളികളോടും മദ്രസയോടും ഏറ്റവും അടുത്ത് ബന്ധപ്പെട്ടു കൊണ്ട് തന്റെ ജീവിതമാർഗം വ്യത്യസ്തമാക്കി

യുവത്വത്തിൽ തന്നെ ഒരു പുരുഷായുസ്സ് മുഴുവൻ ഉണ്ടായാലും ലഭിക്കാത്ത നാട്ടുകാരുടെയും സ്നേഹിതൻമാരുടെയും സ്നേഹം നേടി 
നമ്മെ വിട്ട് പിരിഞ്ഞ മർഹും കെ വി സലിം സാഹിബിനെ ഇവിടെ അനുസ്മരിച്ചു കൊണ്ട്    അദ്ദേഹത്തിന്റെ ജീവിതത്തിലെ നന്മകൾ അനുഭവിച്ചറിഞ്ഞു പങ്കെവെച്ച എല്ലാ സഹോദരങ്ങൾക്കും നന്ദി.

ഇവിടെ നടന്ന അദ്ദേഹത്തിന്റെ അനുസ്മരണത്തിലെ നന്മനിറഞ്ഞ പ്രാർത്ഥനകൾ അദ്ദേഹത്തിന്റെ ഖബർ ജീവിതത്തിലേക്ക് ഒരു പ്രകാശമാവട്ടെ...
ആമീൻ...
------------------------------
ശരീഫ് കെ. എം. 



സലീം..
20 വര്‍ഷം  മുബ് നീ യാത്ര  പറഞ്ഞു 
നീ എത്ര ഭാഗൃ വാനാണ്
നിനെന ഒരികല്‍ പോലും  കണടിടില്ലാതവര്‍ പോലും 
നിനക് വേണടി പ്രാര്‍തികുനനു
ആമീന്‍    പറയുനനു
നീ യാണ് സഹോദരാ ഭാഗൃം  ചെെതവന്‍
ഞങ്ങള്‍  മരിച്ചാല്‍  20
വര്‍ഷങ്ങള്‍ക് ശേഷവും  ഇത് പോലെ  ഞങ്ങള്‍ ക്   വേണടി പ്രാര്‍തികുനന സുഹുര്‍തുകളെ നീ ഞങ്ങള്‍ക് തരണേ  അളളാ
അവനെയും ഞങ്ങളെയും നീ സ്വര്‍ഗം തനന് അനുഗ്രഹി കണേ  അളളാ‍
------------------------------
സൈദലവി പരി



K V സലീം എന്ന എന്റെ  എളാപ്പാന്റെ മകൻ.
സലീമിനെ കുറിച്ച് പറയുകയാണെങ്കിൽ വളരെ കുറഞ്ഞ ആ ജീവിതത്തിനിടയിൽ ഒരു പാട് നല്ല കാര്യങ്ങൾ ചൈത വെക്തിയായി രുന്നു അവൻ പാരിക്കാട് കോറീൽ മെറ്റൽ പെട്ടിക്കൽ മുതൽ തുടങ്ങി ഒടുവിൽ ഡൈവർ വരെയായി ഒഴിവ് ദിവസങ്ങളിൽ കുറ്റൂ പാടത്ത് മീൻപിടിത്തവും കുഴിയിൽ ചാടി കുളിക്കലും ഒക്കെ ഇന്നും ഓർമയിൽ മായാതെ കിടക്കുന്നു എന്നെ യും 4 വീൽഡ്രൈ വറാക്കിയത് അവൻ തന്നെയാണ്
സുബഹിക്ക് പള്ളിയിൽ വന്ന് നിസ്കരിച്ച് ജീപ്പ് എടുത്ത് രാമനാട്ടുകര വരെയും അവിടന്ന് ഇങ്ങോട്ടും ഓട്ടിച്ചായിരുന്നു പടിത്തം രാവിലെ  6.30 ആകുമ്പോഴെക്കും വീട്ടിൽ തിരിച്ചെത്തും പേടി എന്നത് അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല മരിക്കുന്ന അന്നും വീട്ടിൽ അരിച്ചാക്ക് കൊണ്ട് വന്നിട്ടപ്പോൾ അവന്റെ ഉമ്മ ചോറ് തിന്നിട്ട് പോകാം എന്ന് അവനോട് പറഞ്ഞപ്പോൾ ഈവണ്ടി കൊണ്ട് പോയി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞ് ഇറങ്ങിയ അവൻ തിരിച്ച് വന്നത് ചലനമറ്റ ശരീരമായിട്ടായിരുന്നു  അവന്റെ മരണംഞ്ഞങ്ങളുടെ കുടുബത്തെ ആകെതളർത്തി  അവന്റെ ഉമ്മ ഇപ്പോഴും സലീമിനെക്കുറിച്ച് പറഞ്ഞ് കണ്ണ് നീര് ഒലിക്കുന്നത് കാണം  ഏതായാലും ഈ മാനോടെ തക് വയോടെ ജീവിച്ച് മരിക്കാൻ നമുക്കും
  നമ്മളിൽ നിന്ന് മരണപ്പെട്ട് പോയവരെ സ്വർഗത്തിൽ വെച്ച് കണ്ട് മുട്ടാൻ അല്ലാഹു തൗഫിക്ക് നൽകുമാറാവട്ടെ
ആ മീൻ  എന്ന പ്രാർത്തനയോടെ 
----------------------
മീർ കാസിം



കെ വി സലീം .....
ജീവിച്ചിരുന്നെങ്കിൽ കുറ്റൂരെന്ന നമ്മുടെ നാടിനു വേണ്ടി ഒരുപാട്‌ സുകൃതങ്ങൾ ചെയ്യാൻ കഴിയുമായിരുന്ന ഊർജ്ജ്വസലനായ ചെറുപ്പകാരൻ.... ......
അഞ്ചാം ക്ലാസിൽ എന്റെ അടുത്ത കൂട്ടുകാരനായിരുന്നു സലീം ...
ആറു മുതൽ അവൻ ക്ലാസ്‌ മാറി എന്നാലും സൗഹൃദത്തിനു കോട്ടമുണ്ടായിട്ടില്ല .
മെലിഞ്ഞ ശരീരപ്രകൃതമാണെങ്കിലും നല്ല സ്റ്റാമിനയുള്ള കൂട്ടത്തിലായിരുന്നു സലീം ...
പത്താം ക്ലാസ്‌ കഴിഞ്ഞതിനു ശേഷവും സ്കൂളിലേ സ്പോർട്സിലും മറ്റും സലീമിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നു ...
സ്കൂളിലേ സ്പോർട്സ്‌ ഡേയുടെ അവസാന ഇനം പൂർവ്വ വിദ്യാർഥികളുടെ 3000 മീറ്റർ ഓട്ടം ഉണ്ടായിരുന്നു ..
തുടർച്ചയായി രണ്ടൊ മൂന്നൊ വർഷങ്ങളിൽ ഒന്നാം സ്ഥാനം സലീമിനായിരുന്നു ...
സംഘടനാ പ്രവർത്തന രംഗത്തും സലീമിന്റെ നിറ സാന്നിദ്ധ്യം ഉണ്ടായിരുന്നു ..
സ്കൂളിൽ മാത്രമല്ല സംഘടനയിലും , കായിക പരിശീലന കളരിയിലും സലീം എന്റെ കൂടെയുണ്ടായിരുന്നു .....
സലീമിന്റെ മരണ വാർത്ത എന്നെ അറിയിച്ചത്‌ ആലുങ്ങൽ ശരീഫ്‌ ആയിരുന്നു , ശരീഫ്‌ അന്ന് ഷാർജയിലും ഞാൻ അബൂദാബിയിലും ആയിരുന്നു ...
മരിച്ച വിവരം പറഞ്ഞു ശരീഫ്‌ കരഞ്ഞത്‌ ഇന്നും മറക്കാൻ കഴിയുന്നില്ല...
സുഹൃത്തുക്കളിൽ സലീം ഉണ്ടാകിയ സ്വാധീനം അത്രയും വലുതായിരുന്നു .
ആ കാലത്ത്‌ കുറ്റൂരിൽ രൂപപ്പെട്ട്‌ വന്നിരുന്ന വിഭാഗീയതയിൽ യാതൊരു താൽപര്യവും കാണിച്ചില്ല എന്ന് മാത്രമല്ല അതിനെതിരായി നില കൊള്ളാൻ അത്യാവേശം കാണിച്ചിരുന്ന അപൂർവ്വം ചിലരിൽ നമുക്ക്‌ പ്രിയപ്പെട്ട സലീമിനേ കാണാം .

പ്രിയപ്പെട്ട സലീം .....
നീ ഇപ്പോഴും ജീവിക്കുന്നു ഞങ്ങളിലൂടെ ....
മരിക്കുകയാണെങ്കിൽ രക്ത സാക്ഷിയായി മരിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിൽ നീ എത്തിയത്‌ യാദൃക്ഷികമായിരിക്കില്ല ...
നിന്റെ ആഗ്രഹം അള്ളാഹു നിറവേറ്റി ...
ഇനി ഞങൾ ബാകിയുണ്ട്‌ .....
നിന്നെ അള്ളാഹു രക്തസാക്ഷികളുടെ കൂട്ടത്തിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ...

നാഥാ ......
ഞങ്ങളുടെ പ്രിയ കൂട്ടുകാരൻ സലീമിനു ശഹാദത്തിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ..

അവന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേയും ഒരുമിച്ച്‌ കൂട്ടി അനുഗ്രഹിക്കേണമേ................امين
---------------------------
ശരീഫ് പി. കെ



KV സലീം
എന്റെ ഉറ്റസുഹൃത്തായിരുന്ന  
 മർഹും സലീമിനെ കുറിച്ച് കൂട്ടിൽ അനുസ്മരിക്കുമ്പോൾ ഈ വയുകിയ വേളയിൽ  ചെറുതായി സലീം   അനുഭവങ്ങൾ ഇവിടെ കുറിക്കുന്നു 
കുറെ ഓർമ്മകൾ  ബാക്കി വെച്ച്‌ എന്നെന്നേക്കുമായി നമ്മുടെ സലീം മറഞ്പോയ്‌ 

സുഹൃത്ത് ബന്ധംകൂട്ടി ഉറപ്പിക്കുന്നതിൽ വളരെഅധികം 
താൽപ്പര്യം കാണിച്ചിരുന്ന സലീം സുഹൃത്തുക്കൾ തമ്മിൽ പിണക്കമായാൽ ആ പിണക്കം തീർക്കാൻ എറ്റവും കൂടുതൽ പരിശ്രമം നടത്തിരുന്നത് സലീം ആയിരുന്നു 

നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ വിഭാഗീയത (ഗ്രൂപ്പ് ) തലപൊക്കിയ സമയം അതിൽ ഞങളുടെ സുഹൃത്തുക്കളിൽ എറ്റവും കൂടുതൽ വിഷമിച്ചിരുന്ന സലീമിന്റെ ചില വാക്കുകളും അവന്റ മുഖഭാവവും നീണ്ട രണ്ട് പതിറ്റാണ്ടുകൾകിപ്പുറവും മനസ്സിൽ തട്ടി നിൽക്കുന്നു 

സലീം മരിക്കുന്ന സമയം ഞാൻ പ്രവാസം ആരംഭിച്ചിരുന്നു    എവിടെക്ക്‌ സലീമിന്റെ കൂടെ യാത്ര ചെയ്യുമ്പോളും സലീമേ വണ്ടി സ്പീഡ് കൂടുതലാണ് സ്പീഡ് കുറക്കെന്ന് പറയുമ്പോൾ 
തമാശ രൂപേണ മറുപടി തരും എന്റെ അടുത്ത് നിന്നും വണ്ടിതട്ടി നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല 
പറഞ്ഞത് പോലെ തന്നെ അവന്റെ അടുത്ത് നിന്നും വണ്ടിതട്ടിയതായ് എന്റെ ഓർമയിൽ ഇല്ലാ 

സലീമിനെ കുറിച്ച് പറയുകയാണെങ്കിൽ കുറെയേറെ പറയാൻ ഉണ്ട്  

നാഥാ ......
ഞങ്ങളുടെ പ്രിയ കൂട്ടുകാരൻ സലീമിനു സ്വർഗം  പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ ..

അവന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളേയും ഒരുമിച്ച്‌ കൂട്ടി അനുഗ്രഹിക്കേണമേ................امين
----------------------------------
ഷരീഫ് ആലുങ്ങൽ



കല്യാണ വീടുകളിലെ പുത്യാപ്ല പോക്കിനായി നിറുത്തിയിട്ട വാഹനങ്ങളിൽ സീറ്റ് പിടിക്കാൻ സലീമിന്റെ ജീപ്പ് നോക്കി നടന്നിരുന്നൊരു കാലമുണ്ടായിരുന്നു.
രണ്ട് കാരണങ്ങളാണ് ഞാനടക്കമുള്ളവരെ അതിന് പ്രേരിപ്പിച്ചത്.
ഒന്ന് നല്ല ശ്രദ്ധയോടെ തന്നെ വേഗതയിൽ അവൻ ഡ്രൈവ് ചെയ്യുമായിരുന്നു.
കൂടെയുള്ള വണ്ടികളെ മറികടക്കുക എന്നത് അത്തരം യാത്രകളിലെ ഒരു ഹരമായിരുന്നല്ലോ.
മറ്റൊന്ന് സലീം തന്റെ ചുറ്റുവട്ടങ്ങളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചവനായിരുന്നു എന്നതാണ്.

കളി മൈതാനങ്ങളിൽ അവൻ നിറഞ്ഞ് നിന്നിരുന്നു.
പാരിക്കാട്ടെ പാറാ പളളിയാളിയായിരുന്നു എന്റെ കളിപ്രായത്തിലെ കളി മൈതാനം. സ്കൂൾ വിട്ട് അഞ്ച് മണിയോടെ തുടങ്ങുന്ന കളിയാരവങ്ങൾ ഇരുട്ട് പരക്കുന്നത് വരെ തുടരും. ഞാനും സലീമും സമ പ്രായക്കാരായിരുന്നില്ലെങ്കിലും ഇത്തരം കളിക്കളങ്ങളിൽ ഈയുള്ളവനും ചെറുതല്ലാത്തൊരു റോളുണ്ടായിരുന്നു.
ബാറിന് കീഴിലായിരുന്നു പലപ്പോഴും എന്റെ സ്ഥാനം.  എതിരാളികൾക്ക് ഭേദിക്കാനാവാത്ത ഇരുമ്പ് മറയായി അവൻ മുന്നിൽ ജാഗ്രതയോടെ നിന്നു.
എതിർ ടീമിലാവുമ്പോൾ വേഗമേറിയ അവന്റെ മുന്നേറ്റങ്ങളെയും, ഗോൾ വലയം ലക്ഷ്യമാക്കി വരുന്ന ചാട്ടുളി പോലോത്ത അവന്റെ ഷോട്ടുകളെയും പ്രതിരോധിക്കുന്നത് വലിയ സാഹസം തന്നെയായിരുന്നു. കളി കഴിഞ്ഞ ശേഷം പാരിക്കാട്ടേക്ക് ഇറങ്ങി കുളി കഴിഞ്ഞാണ് വീട്ടിൽ പോവുക.
പാരിക്കാട്ടെ തെളിഞ്ഞൊഴുകുന്ന ഉറവ പോലെ അന്നത്തെ ഓർമ്മകൾ  ഇപ്പോഴും മനസ്സിൽ നനഞ്ഞ് കിടക്കുന്നുണ്ട്.....

ഒഴിവ് ദിനങ്ങളിൽ 
കുറ്റൂർ പാടത്തും, കുളക്കരയിലും, തോട്ടുവരമ്പത്തും മീൻ പിടിച്ച് നടക്കുന്ന കൗമാരക്കൂട്ടങ്ങളിലും സലീമിനെ കാണാറുണ്ട്.
നിലയില്ലാ വെള്ളത്തിലേക്ക് അഭ്യാസങ്ങൾ കാട്ടി അവൻ എടുത്തു ചാടാറുണ്ട്.
നീന്തൽ അവന്റെ ഇഷ്ട വിനോദം തന്നെയായിരുന്നു.

അധ്വാന ശീലമാണ് ഏറെ ചെറുപ്പത്തിൽ തന്നെ സലീമിൽ നിറഞ്ഞ് കണ്ടൊരു നൻമ. ഒഴിവ് ദിനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്തെങ്കിലുമൊക്കെ പണിയെടുക്കുന്നതിലും സലീം തൽപ്പരനായിരുന്നു.  മൊബൈൽ ഫോണിൽ സമയം കൊല്ലുന്ന ന്യൂ ജെൻ സഹോദരങ്ങൾക്ക് ഇതൊക്കെ മനസ്സിലാവുമോ എന്നറിയില്ല.

സ്കൂളിലും മദ്റസയിലുമൊക്കെ സലീം മറ്റുള്ളവരുടെ ശ്രദ്ധ നേടി.
സ്കൂളിലെ സ്പോർട്സിലും മദ്റസയിലെ നബിദിന പരിപാടികളിലുമൊക്കെ അവൻ നിറഞ്ഞ് നിന്നു.  
സ്കൂൾ പ്രായം കഴിയുന്നതിന് മുമ്പേ വാഹനങ്ങളുടെ വലയവും പിടിച്ച് തുടങ്ങി.
ഓട്ടോറിക്ഷയായിരുന്നു തുടക്കം. പിന്നെ ജീപ്പ് ഡ്രൈവറുമായി. നാട്ടിൽ വിരലിൽ എണ്ണാവുന്ന വാഹനങ്ങളുള്ള കാലത്ത് തന്നെ സലീം നാട്ടുകാരുടെ വിശ്വസ്ഥ ഡ്രൈവറായി. ആരോടും അവൻ പെട്ടൊന്ന് ഇണങ്ങി.
അവന്റെ സൗഹൃദ വലയത്തിന് പ്രായഭേദങ്ങളുടെ വലിപ്പചെറുപ്പങ്ങളോ കക്ഷിത്വത്തിന്റെ നിറങ്ങളോ ഇല്ലായിരുന്നു.
യൗവ്വനത്തിന്റെ നട്ടുച്ച നേരത്താണ് സലീം കടന്ന് പോയത്.
ആ കണ്ണീരോർമ്മകൾ രണ്ട് പതിറ്റാണ്ടിന്റെ പടി കടക്കാനിരിക്കുമ്പോഴും
സലീം മങ്ങിത്തീരാത്ത ഒരോർമ്മയായി ഒരു ദേശമാകെ ജ്വലിച്ച് നിൽക്കുകയാണ്.
അതിന്റെ ഏറ്റവും വലിയ അടയാളമാണ് തത്തമ്മ കൂട്ടിലെ പള്ളി പറമ്പിൽ ഒഴുകിയെത്തിയ ഓർമ്മകൾ.
പ്രിയ സഹോദരന് അല്ലാഹു സ്വർഗം നൽകട്ടെ -
------------------------------
സത്താർ കുറ്റൂർ

No comments:

Post a Comment