വിദേശി ഞാനിന്ന്
നാട്ടിലും മറുനാട്ടിലും.
സ്വദേശത്തെനിക്കില്ല
കൂട്ടുകൂടാനാരും.
പരിഭവമില്ലാർക്കുമൊട്ടും
ഞാൻ പ്രവാസിയായതിൽ.
പണം കായ്ക്കും മരംമാത്രം
ഞാനിന്നേവർക്കും...
അറിയുന്നില്ല അവരിന്നെൻ
ആത്മ നൊമ്പരരങ്ങൾ
മറക്കാൻ ശ്രമിക്കുന്നു ഞാനെൻ
മോഹ സ്വപ്നങ്ങൾ...
----------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment