പതിവിന് വിപരീതമായി ഒത്തു കിട്ടിയ അവധിക്കാലം ആഘോഷിക്കാൻ ഇത്തവണ ഗൾഫ് എയർ ആണ് തിരഞ്ഞെടുത്തത്.. സമീപ കാലത്തെ യാത്രയിൽ നിന്നും വ്യത്യസ്ഥ അനുഭവമായിരുന്നു ഇത്. ഇതു വരെ അങ്ങിനെ പറ്റിയിട്ടില്ലായിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 6. 10 ആണ് ഫ്ലൈറ്റ്.. കൃത്യം സമയത്തു തന്നെ എയർ പോർട്ടിൽ എത്തി ഇമിഗ്രേഷൻ കൗണ്ടറിൽ എത്തരായപ്പോൾ ആവലാതിയും തുടങ്ങി. തൂക്കം കൂടുമോ ? റീന്ററി ശെരിയായിരിക്കുമോ എന്നിങ്ങനെ നൂറായിരം ചിന്തകൾ... എന്തോ എല്ലാം പെട്ടന്ന് തന്നെ റെഡിയായി ശുക്രൻ പറഞ്ഞു സ്റ്റാമ്പിങ്ന്നായി പോയി... അവിടെ നിന്ന് എക്സിറ് അടിച്ചു നേരെ വെയ്റ്റിംഗ് ലോഞ്ചിലേക്ക്.. കാത്തിരിപ്പിനിടയിൽ അനുഗ്രഹം പോലെ ഫ്രീ wifi കിട്ടി കുറച്ചു സമയം കഴിഞ്ഞപ്പോൾ ഗൾഫ് എയർ എയർ ബസ് എത്തി... 343 യാത്ര ക്കാരുമായി വിമാനം പോകാൻ റെഡിയായി... അപ്പോഴാണു ആ അറിയിപ്പ് വന്നത് ചില സാങ്കേതിക കാരണങ്ങളാൽ ഫ്ലൈറ്റ് നേരം വൈകും എന്ന്.... എന്തായാലും എയർ ഇന്ത്യ പോലെ രണ്ടു ദിവസം ആവാൻ കാത്തിരുന്നില്ല.
ഒരുമണിക്കൂറിനു ശേഷം വിമാനം പുറപ്പെട്ടു ബഹ്‌റൈൻ ലേക്ക്. ആദ്യ ബഹ്‌റൈൻ യാത്ര ആയതിനാൽ ഒരുപാട് പ്രതീക്ഷകളുണ്ട്. കൃത്യം 8:35 നു ബഹ്‌റൈൻ എയർ പോർട്ടിലെത്തി... ചെക്കിങ്ങിനായി കാത്തിരിക്കുമ്പോൾ നീണ്ട ആ നിരയിൽ എന്റെ മുന്നിലായി മിന്നി തിളങ്ങുന്ന കുപ്പായവും ഐഫോൺ 7 നും എല്ലാം തികഞ്ഞ ഒരുവൻ.. ന്യൂ ജനറേഷൻ എന്ന് വിളിക്കാം. അവന്റെ ഐഫോൺ പോരിശ ഇടക്കിടക്ക് ഷോ കാണിക്കുന്നു. കുറച്ചു അകലെനിന്ന് ഒരു എമിഗ്രേഷൻ ഓഫീസർ ഓടി വന്നിട്ട് ചോദിചു ആരാ രോഹൻ എന്ന്. ന്യൂ ജിൻേറഷൻ പയ്യൻ പറഞ്ഞു.. ഡ്യൂഡ് its me..... ഓഫീസർ പറഞ്ഞു എന്ന നിന്റെ പാസ്പോര്ട്ട് എടുക്ക്.... ഐഫോണും എയർ ഫോണും മറക്കാത്ത പയ്യൻ പാസ്പോര്ട്ട് എടുക്കാൻ മറന്നു. അപ്പോഴാണ് പയ്യന്റെ കുപ്പായം പോലെ തന്നെ മുഖവും വിളറി വെളുത്തു നിൽക്കുന്നത് കണ്ടത്. വന്ന ഓഫീസർ ഇന്ത്യക്കാരൻ ആയതിനാൽ പെട്ടെന്ന് തന്നെ പാസ്പോര്ട്ട് തിരികെ കൊടുത്തു....
നേരം വൈകിയ നേരത്തു ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ കുറച്ചു ആളുകൾ എല്ലാവർക്കും പലതും വാങ്ങണം എന്നുണ്ട്. എന്നാൽ ബഹ്‌റൈൻ ദീനാറും സൗദി റിയാലും തമ്മിലുള്ള റേറ്റ് അറിയാത്തതിനാൽ അവിടെ നിന്നു നട്ടതിരിയുകയാണ് പലരും. അതുനിടെ മലയാള തനിമയുള്ള ഒഫീസർ കുന്നംപുറം കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന ബസ്സിലെ കിളി പോലെ ബഹ്‌റൈൻ .. - കൊച്ചി എന്ന് വിളിച്ചു പരക്കം പായുന്നു. ഇതൊന്നും കേൾക്കാത്ത മട്ടിൽ ചിലർ തിരച്ചിൽ തുടരുന്നു. അവസാനം 6 പേരെ അവർ കണ്ടെത്തി ആട്ടിൻ പറ്റങ്ങളെ പോലെ തൊ ളിച്ചു വിമാനത്തിൽ എത്തിച്ചു. ഉള്ളിലെത്തിയപ്പോൾ മൂന്നാം വയസ്സുകാരന്റെ വികൃതിയോടെ ഒരാൾ. എന്റെ സീറ്റിൽ വേറെ ആൾ ഇരിക്കുന്നു. മാറിയിരിക്കാൻ പറഞ്ഞിട്ട് കേട്ട ഭാവം കാണിക്കാതെ മറ്റേ ആളും. അവസാനം എയർ ഹോസ്റ്റസ് വന്നു ചിരിച്ചു പറഞ്ഞപ്പോൾ ആർക്കും പരാതിയില്ല... കൊച്ചി ലക്ഷ്യമാക്കി വിമാനം പറന്നുയർന്നു... നീണ്ട പ്രതീക്ഷയും നെഞ്ചിലേറ്റി കുറെ പ്രവാസികൾ. ഫുഡ് കഴിച്ചു നീണ്ട ഉറക്കം പ്രതീക്ഷിച്ചു മൂടി പുതച്ചു ഒരു നല്ലമയക്കം.....
അറിയിപ്പ് വന്നു ഏതാനും മിനിട്ടുകൾക്കകം നമ്മൾ കൊച്ചി ഇന്റർനാഷൻ എയർ പോർട്ടിൽ എത്തും... ആവേശം കൊണ്ടു പലരും ചാടി എണീറ്റ് ബ്രീഫ് കേസിനായി പോരാടാൻ തുടങ്ങി... മറക്കാത്ത ആ മലയാളിയുടെ യശ്ശസ്സു ഉണർത്തി..... അങ്ങിനെ വിമാനത്തിൽ നിന്നും പുറത്തിറങ്ങി എമിഗ്രേഷൻ കൗണ്ടറിൽ പുച്ഛഭാവത്തോടെ അതിരാവിലെ ജോലി ചെയ്യുന്ന ഒരുപറ്റം ഓഫീസർ മാരെ കണ്ടു. അവരെയും പിന്തള്ളി പുറത്തേക്ക്. എന്നെ കാത്തിരുന്ന കേരളത്തിന്റെ സ്വന്തം KURTC മുൻകൂട്ടി ടിക്കറ്റ് എടുത്തതിനാൽ സീറ്റ് ഉണ്ടായിരുന്നു. ഉറക്കത്തിന്റെ ക്ഷീണം കാരണം നന്നായി ഉറങ്ങാൻ പറ്റി. വീടിന്റെ പടിവാതിലിൽ എന്നപോലെ തലപ്പാറയിൽ ഇറങ്ങി എല്ലാവരോടും bye പറഞ്ഞു വീട്ടിലേക്ക് നടന്നു.... കാത്തിരുന്ന ഉമ്മയെയും മകളെയും കൊണ്ട് വീട്ടിലെത്തി.... ഒരു യാത്ര ശുഭമായി അവസാനിച്ചതിന്റെ സന്തോഷം എന്റെ മുഖത്തുണ്ടായിരുന്നു...............
-----------------------------
മൊയ്‌ദു പൂക്കാടൻ
No comments:
Post a Comment