ബോധവൽക്കരണ കാമ്പയിൻ
2016 മാർച്ച് 4,5
വെള്ളി - ശനി
ഇടപെടുക - വിജയിപ്പിക്കുക
ലഹരി വിരുദ്ധ
കാമ്പയിനുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ
<< കാമ്പയിൻ കാലയളവിൽ മറ്റ് വിഷയങ്ങൾ കൂട്ടിൽ കയറ്റാതിരിക്കുക>>
ലഹരി
വിമുക്ത കുറ്റൂർ നമുക്ക് എന്ത് ചെയ്യാനാവും എന്ന തലക്കെട്ടിൽ
# പ്രഭാഷണങ്ങൾ
# ലേഖനങ്ങൾ
# പ്രതികരണങ്ങൾ
# നിരീക്ഷണങ്ങൾ
തുടങ്ങി ഇടപെടലുകളാൽ കൂട് സജീവമാവട്ടെ
<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ് ക്ലിക്ക് ചെയ്യുക >>>>
ഉൽബോധനം അനിവാര്യമാണ്. പക്ഷെ നമ്മുടെ ഓരോര്തരുടെയും ഹൃദയങ്ങളിലാണ് മാറ്റം വരേണ്ടത്. വിശ്വാസം ധൃടമാക്കുക എന്നതാണ് ആദ്യം വേണ്ടത്.
ReplyDeleteപ്രമേഹം പിടിപെട്ടാൽ പഞ്ചസാര നമ്മൾ ഒഴിവാക്കും, കാരണം നമ്മുടെ ഹൃദയങ്ങളിൽ പഞ്ചസാര പ്രമേഹം വര്ധിപ്പിക്കും എന്നുള്ള ഉറപ്പായ വിശ്വാസം നമുക്കെല്ലാം ഉണ്ട്.
പക്ഷെ ലഹരി ഹറാം ആണെന്നും അത് അള്ളാഹുവിന്റെ അടുത്ത് ശിക്ഷക്ക് കാരണമാണെന്നും നമുക്കറിയാം, പക്ഷെ അത് നമ്മുടെ ഹൃദയങ്ങളിൽ ധൃടമല്ല എന്നതാണ് അതിൽ നിന്നും നമ്മെ അകറ്റാതിരിക്കാനുള്ള കാരണം
പ്രശ്നങ്ങൾ വരുമ്പോൾ മദ്യവും മയക്കുമരുന്നും ബീഡിയും സിഗറെറ്റും നമ്മുടെ അഭയ കേന്ദ്രമാകുന്നതിന് പകരം അല്ലാഹുവിലേക്കുള്ള മടക്കമാവട്ടെ അതിനുള്ള പരിഹാരം.
പ്രവാചകൻ വാക്കുകൾ "എന്റെ കണ്ണിന്റെ കുളിർമ നമസ്കാരതിലകുന്നു " എന്നത് നമുക്കിവിടെ ഓർക്കാം.
--------------------------------
നജ്മുദ്ദീൻ അരീക്കൻ
ലഹരി വിമുക്ത കുറ്റൂര്‍
ReplyDeleteഎന്ന ആശയം വളരെ
നല്ലൊരു കാര്യമാണ്.
ലഹരിയെന്ന് പറയുമ്പോള്‍ മദ്യവും കഞ്ചാവും മാത്രമാണോ?
പെണ്ണും സ്വവര്‍ഗ്ഗരതിയും
അതില്‍ പെടും .
മദ്യവും കഞ്ചാവും സിഗ്ററ്റും
പാന്‍പരാഗും ഹാന്‍സുമെല്ലാം
ഉപേക്ഷിച്ച് തൗബ ചെയ്ത് മടങ്ങിയാല്‍ അവന്റെ കാര്യം
സലാമത്താകും.
വിവാഹം ചെയ്തവര്‍ വ്യഭിചരിച്ചാല്‍ അവന്റെ വിവാഹബന്ധം വേര്‍പെട്ടുവെന്നാണ്
സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
അപ്പോള്‍ വ്യഭിചാരത്തിന്റെ
ഗൗരവം
എവിടെ എത്തി നില്‍ക്കുന്നു.
അത്തരക്കാര്‍ തൗബ ചെയ്യാതെ
വീണ്ടു ആ ദാമ്പത്യം തുടര്‍ന്നാല്‍ എന്താണവസ്ഥ.
ലഹരിക്കെതിരെയുള്ള പോരാട്ടം ഉച്ചഭാഷിണിയിലൂടെയോ പോസ്റ്ററുകളിലൂടെയോ
മാത്രം നടത്തിയാല്‍
മതിയാവില്ല.
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍
വരെ ലഹരി ഉപയോഗിക്കുന്നു .
അവരില്‍ പലരും നാട്ടിലെ
ഉന്നതരുടേയും അല്ലാത്തവരുടേയും
മക്കള്‍ വരേയുണ്ട് .
എല്ലാം സാഹചര്യമാണ് വഴിയൊരുക്കുന്നതെന്നതില്‍
സംശയമില്ല.
പരസ്യമായി ലഹരിക്കെതിരേയുള്ള ഉല്‍ബോധനം മാത്രമല്ല വേണ്ടത്
രഹസ്യമായി ലഹരി ഉപഭോക്താവിനെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് പിന്തിരിപ്പിക്കുകയും ചെയ്യുംബോഴേ ലഹരിമുക്ത നാട് സാധ്യമാവൂ.
ആദ്യം സ്വന്തം മക്കളേയും കുടുംബത്തിലുള്ളവരേയും അയല്‍വാസിയേയും കൂട്ടുക്കാരനേയും നാട്ടുക്കാരനേയും എന്ന തോതില്‍ അത് സാധ്യമാക്കണം.
ലഹരി വസ്തുക്കള്‍ കിട്ടുന്നതിന്റെ സാഹചര്യം പാടെ തുടച്ച് നീക്കാനും സാധ്യമാവേണ്ടതുണ്ട് .
ഇന്ന് കുറ്റൂരിലെ സാഹചര്യം വളരെയധികം ഖേദകരമാണ്
കുറ്റൂരില്‍ വെച്ച് മാത്രമല്ല ലഹരി ഉപയോഗിക്കുന്നത് പുറംനാടുകളില്‍
പോയി മതിവരുവോളം
ലഹരി ആസ്വദിച്ച് കെട്ടിറങ്ങിയതിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്നവരും കുറവല്ല.
ലഹരി ഉപയോഗിച്ചിരുന്ന ചിലരെങ്കിലും കാര്യബോധവും പക്വതയും കൈവന്നപ്പോള്‍ മാനസാന്തരപ്പെട്ട്
മുക്തി നേടിയവരും കുറവല്ല.
എല്ലാ തരം ലഹരിയുടേയും മൂലകാരണം സാഹചര്യമാണ്.
അത്തരം സാഹചര്യങ്ങള്‍
ക്കെതിരേയും ബോധവല്‍ക്കരണം നടത്തേണ്ടതും അതില്ലാതാക്കേണ്ടതും അനിവാര്യമാണ്.
------------------------------
അൻവർ ആട്ടക്കോളിൽ
ഞാനറിഞ്ഞ സതൃം
ReplyDeleteനമ്മുടെ നാട്ടിലുളള കൂടിയ ശതമാനം ലഹരി ഉപഭോക്താക്കളും അതിനടിമപ്പെട്ട രീതി പരിശോധിച്ചാൽ അതിൻെറ പിന്നിൽ ഏതാനും വ്യക്തിൾ തന്നേയെന്ന് ഉറപ്പിച്ച് പറയാനാവും.
ആദൃം അവർ മദൃം വെറുതേനൽകിയാണ് തുടക്കം.
പിന്നെ ചെറുപ്പവലുപ്പമില്ലാതേ എല്ലാവരേയും കമ്പനികൂട്ടും.
ഞാൻ കുറച്ച്കാലം കുറ്റൂർ മേലേപുറത്ത് രാവുംപകലും ഉണ്ടായിരുന്നു .
അന്ന് കണ്ട കാഴ്ചകളിൽ പലതും ഞെട്ടിക്കുന്നതായിരുന്നൂ.
ചെറുപ്പക്കാർവന്ന് ദിനേശ്ബീഡിവാങ്ങിയാലറിയാം എന്താവും അതിൻെറ ഉപയോഗംഎന്ന് .
അത് വാങ്ങുന്നത് അധികവും മാനൃൻമാരും.
കഞ്ചാവടിച്ചാൽ രണ്ടാണ് കാരൃം നല്ല കിക്കിനൊപ്പം ഏത് കൂട്ടത്തിൽ പോയും തൊളളതുറക്കാം .
മണം പുറത്ത് വരുമെന്ന പേടിയും വേണ്ട. അത്കൊണ്ടാവാം പല ചെറുപ്പക്കാരും ആമാർഗം തിരഞ്ഞെടുത്തത്.
ആ വ്യക്തി കൾ ഇന്നും ഇതേരീതിയിൽ പുതിയപുതിയ ഇരകളെ തേടിപ്പിടിച്ച് വഴിതെറ്റീക്കുന്നുണ്ടെങ്കിൽ ആടീമിനെ പിടിച്ചൊന്ന് ശരിക്കും പഞ്ഞിക്കിട്ടാൽ കുറ്റുർ ഒരു പരിധിവരേ രക്ഷപ്പടും....
-------------------------
അദ്നാൻ അരീക്കൻ
നമ്മുടെ നാട്ടിൽ പഴയതും പുതിയതുമയ ബിൽഡിങ്ങുകൾ ഉളളതിൽ ഓരൊ ബിൽഡിങ്ങിലും ഒന്നൊ രണ്ടൊ കച്ചവടം ഒഴിച്ച് ബാക്കി എല്ലാം പൂട്ടി കിടക്കുകയാണങ്കിലും അതിനിടയിൽ പാതി ഷട്ടർ താഴ്ത്തിയതും കർട്ടൻ ഇട്ടതുമായ റൂമുകളും കാണാം
ReplyDeleteഅവിടെയാണ് നമ്മുടെ നാട്ടിലെ യുവാക്കളുടെ സങ്കേതം രാവിലെ ജോലിക്ക് എന്ന് പറഞ്ഞ് ഇറങ്ങുന്നവൻ ക്ലബ്ബ് എന്ന് ഇരട്ടപ്പേരുളള ഇത്തരം പീടിക മുറിക്കുള്ളിലാണ്‌പകലന്തിയോളം.
പിന്നെ അവന് അവിടെ കിട്ടാത്തത് ഒന്നുമില്ല.
എന്റെ അറിവിൽ മുക്കിൽ പീടികമുതൽ കക്കാടംപുറം വരെ ഇത് പോലത്തെപീടികമുറികളുണ്ട് (ക്ലബ്ബ്) കച്ചവട ആവിശ്യമല്ലാത്തവർക്ക് ഈ പീടികമുറികൾ വാടകക്ക് കൊടുകുന്നത്... അത്ര നല്ലതല്ല എന്നാണ് എന്റെ ഒരിത്
-----------------------------
നൗഷാദ് അരീക്കൻ
എന്റെ അഭിപ്രായത്തിൽ, നാട്ടിലെ പാതി താഴ്ത്തിയിട്ട ഷട്ടറുകൾക്കുള്ളിലേക്ക് നേരം ഇരുട്ടിയാൽ നമ്മളും കയറിച്ചെല്ലണം, അവരോടൊപ്പം കൂടി കള്ളും കഞ്ചാവും രുചിക്കാനല്ല, മറിച്ച് അത് നിറുത്തലാക്കാൻ.
ReplyDeleteനമ്മൾ അവഗണിച്ച് മാറ്റി നിറുത്തുന്ന ഇത്തരം യൗവ്വനങ്ങൾ അതിൽ വ്യാകുലതപ്പെടുകയല്ല ചെയ്യുന്നത്, മറിച്ച് അവരതിൽ സന്തോഷിക്കുകയാണു ചെയ്യുന്നത്. കാരണം നാം അവഗണിക്കുക വഴി അവരുടെ താവളങ്ങളിലേക്ക് ആരും കയറിച്ചെല്ലുകയില്ല എന്നൊരു ധൈര്യം അവർക്കുണ്ട്, അതാണിത്തരക്കാർക്ക് കൂടുതൽ ശക്തി നൽകുന്നത്.
ഇവിടെ നാമും അവരിലൊരാളായി കഴിഞ്ഞാൽ നാം കാരാണം അവരുടെ മറ നഷ്ടപ്പെടുൻനു. അതുവഴി അവരുദ്ദേശിച്ച കാര്യങ്ങൾ ചെയ്തുതീർക്കാൻ സാധിക്കാതെ വരുന്നു. ഇത് ആവർത്തിച്ചാൽ ഒന്നുകിൽ അവർ നമ്മുടെ നാട്ടിൽ നിന്നും മറ്റൊരുസുരക്ഷിത താവളം തേടി പോകും. അല്ലെങ്കിൽ അവരീ പ്രവണത അവസാനിപ്പിക്കും.
ഒരു ചെറിയ അനുഭവം: ഒരിക്കൽ ഇതുപോലൊരു പീടികയുടെ പിന്നിലുള്ള ഷീറ്റ് കെട്ടിയ ഒരു ഭാഗത്തേക്ക് പകൽ സമയം കടന്നുചെല്ലാനൊരു ശ്രമം നടത്തി, പക്ഷെ എന്റെ സുഹൃത്ത് എന്നെ തടയുകയാണു ചെയ്തത്, അവിടേക്ക് പോകണ്ട, അവിടെ പലതും.നടക്കുന്നുണ്ട് എന്ന്. ഇത് പുറത്തെവിടെയുമല്ല, നമ്മുടെ സ്വന്തം നാട്ടിൽ, നമ്മുടെയൊക്കെ മൂക്കിനു മുന്നിൽ. എന്നിട്ടും ഇതിനെതിരെ പ്രതികരിക്കാൻ എനിക്കടക്കം നമുക്ക് സാധിക്കുന്നില്ല. അവരെ മനപ്പൂർവ്വം അവഗണിച്ച് അവർക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണു ഞാനടക്കം നമ്മളോരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പറയുംബോൾ സത്യത്തിൽ ലജ്ജ തോന്നുന്നു.
വളർന്നു വരുന്ന യുവത ഇങ്ങനെ വഴിതെറ്റി സഞ്ചരിക്കുംബോൾ അതിനു തടയിടേണ്ടത് നമ്മൾ തന്നെയാണു. ഒരു പക്ഷെ ചില കടുത്ത തീരുമാനങ്ങൾ വരെ കൈകൊള്ളേണ്ടി വന്നേക്കാം. എങ്കിലും നമുക്ക് നമ്മുടെ നാടിനെ രക്ഷിച്ചെടുക്കാമല്ലോ, അതുവഴി വളർന്നു വരുന്ന തലമുറയെയും.
-------------------------------
ഉസാമ അഹമ്മദ്. പി.കെ
അവസരവും ലഭ്യതയുമാണ്
ReplyDeleteഏതൊരു വിഷയത്തിന്റെയും
അനുകൂല ഘടകം.
അത് നന്മയാകട്ടെ തിന്മയാകട്ടെ.
പഠിക്കാനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഒത്ത് വന്ന പ്രദേശങ്ങളിലൊക്കെ ഉന്നത നിലയിലെത്തിയ ഒട്ടേറെ
യാളുകളെ നമുക്ക്
കണ്ടെത്താൻ കഴിയും.
വളരെ ചെറുപ്പത്തിൽ തന്നെ
ഡ്രൈവിങ് പഠിച്ച മിക്കവരും
അവരുടെ അനുകൂല ഘടകം മുതലാക്കിയവരാണ് .
ഉദാഹരണങ്ങൾ വേണ്ടുവോളമുണ്ട്.
സീരിയലും സിനിമയും നമുക്ക് ഗൗരവമുള്ള വിഷയമാകാതായത് നമ്മുടെ വീട്ടിൽ TV വന്നതോടെയാണ് .
കള്ളും കഞ്ചാവും
ലഭിക്കാനുള്ള ചാൻസ് റിസ്ക് നിറഞ്ഞതായിരുന്നുവെങ്കിൽ ഇന്നതിനടിമപ്പെട്ട പകുതിയിലധികം പേരും രക്ഷപ്പെടുമായിരുന്നു
(തേടിപ്പിടിക്കുന്നവരെ പറ്റിയല്ല
ഞാൻ പറയുന്നത്
അവർക്കുള്ള ഉപമ,
പരിശ്രമിച്ചാൽ
എത്തിക്കും എന്നതാണ് )
ഇത്തരം കാര്യങ്ങൾ
നാട്ടിൽ നിന്ന്
നിർമ്മാർജ്ജനം ചെയ്യണമെങ്കിൽ ഇതിനടിമപ്പെട്ട പൊന്നുമക്കളെ
സ്വന്തം മക്കളായി കണ്ട്
നേർവഴി ഉപദേശിക്കുക, ദൂഷ്യവശം പറഞ്ഞ് മനസ്സിലാക്കുക
അതോടൊപ്പം അല്ലെങ്കിൽ അതിലും പ്രാധാന്യത്തിൽ ലഭ്യത കണ്ട് പിടിച്ച് ശക്തമായി തടയിടുക
എന്നാൽ നല്ലൊരു മുന്നേറ്റം
ഇക്കാര്യത്തിൽ നമുക്ക്
കൈവരിക്കാൻ സാധിക്കും.
ശുഭാപ്തി വിശ്വാസത്തോടെ
----------------------------
ഫൈസൽമാലിക്ക് വി.എൻ
ലഹരി നിർമ്മാർജനത്തെ
ReplyDeleteക്കുറിച്ചുള്ള ചർച്ച ശ്രദ്ധിച്ചു,
നല്ലൊരു ശ്രമമാണിത്.
പത്ത് യുവാക്കൾ ഒരുമിച്ചാൽ നടക്കാവുന്നതേയുള്ളു.
ഗവ: കള്ള് വിൽപന കേന്ദ്രങ്ങൾ നമുക്കൊന്നും ചെയ്യാനാവില്ല
സമരമല്ലാതെ,
എന്നാൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി നിർത്തലാക്കാവുന്നതും നമുടെ ഒരു ജാഗ്രതയുണ്ടെങ്കിൽ പിന്നിട് പ്രവർത്തിക്കാത്ത രൂപത്തിൽ ശ്രദ്ധിക്കാവുന്നതുമാണ്.
ലഹരിക്ക് അടിമകളായവരെ ഡി അഡിക്ഷൻ സെൻററുകളിലെത്തിച്ച് അതിൽ നിന്നും രക്ഷപ്പെടാനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കാം,
തുടക്കം നാട്ടിലെ കടകളിൽ വിൽക്കുന്ന പുകയില രഹരി ഉൽപന്നങ്ങൾ നിർത്താനുള്ള പ്രവർത്തനങ്ങളിലൂടെയാകാം.
കച്ചവടക്കാരെ ബോധവൽക്കരിച്ച് ഒരു സമയം നിശ്ചയിച്ച്
അതിന് ശേഷം അവരുടെ
അടുത്ത് മിച്ചം വരുന്ന ഉൽപന്നം വില കൊടുത്ത് വാങ്ങി നശിപ്പിച്ചുമാവാം.
ഒന്ന് ഒത്തു ശ്രമിച്ചാൽ
കക്കാടംപുറം കുറ്റൂർ നോർത്ത് പ്രദേശത്തെ നമുക്ക് ലഹരി മുക്തമാക്കാവുന്നതേയുള്ളു.
ഇ: അ
തത്തമ്മക്കൂടിന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും
പരിപൂർണ്ണ പിന്തുണ അറിയിക്കുന്നതോടൊപ്പം നല്ല ചിന്തകളും പ്രവർത്തനങ്ങളും
പുണ്യകരമ്മമായതിനാൽ
അതിന് റബ്ബിന്റെ അനുഗ്രഹം
ഉണ്ടാകും തീർച്ച.
ഇത്തരം ചിന്തകൾക്ക്
നാഥൻ അർഹമായ പ്രതിഫലവും സഹായവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
-----------------------------
സലീം പാവുതൊടിക
സമൂഹം വളരെയേറെ ദുഷിച്ച്
ReplyDeleteപോയി...
മദ്യം -മയക്ക് മരുന്ന് മാത്രമല്ല
കാരണക്കാർ -
എങ്ങിനെയെങ്കിലും സമ്പത്ത്
ഉണ്ടാക്കുന്നവനൊക്കെ സമൂ
ഹത്തിൽ മാന്യത നാം ചാർത്തി നൽകുന്നു.
' അവൻ സമൂഹത്തിൽ ആർ
ഭാട ജീവിതം നയിക്കുന്നത്
കണ്ട് ഒരു അനുകരണ ഭ്രമം
ഇല്ലാത്തവന് ഉണ്ടാവുന്നു മനുഷ്യ സഹജമാണെന്ന്
വേണമെങ്കിൽ പറയാം.
എന്റെ വീട്കണ്ട്
എന്റെ വണ്ടി കണ്ട്
എന്റെ മകളുടെ കല്യാണം കണ്ട് മാലോകർ ഞെട്ടട്ടെ
എന്ന് ധരിക്കുന്നവർ കൂടി കൂടി വരുന്നു -
നടെ പറഞ്ഞ പത്ത' കാശ് ഉ
ണ്ടാക്കണമെങ്കിൽ ഇതൊക്കെ തന്നെ വേണമെ
ന്ന് പറയുന്നവരിലൂടെ ഒരു
ലഹരി വിൽപനക്കാരൻ ജൻ
മമെടുക്കുന്നു; അയാൾ ഒരു
ഇരയെ ഉണ്ടാക്കുന്നു,
ആ ഇര നമ്മുടെ മകനാവാം
അനുജനാവാം - കൂട്ടുകാരനാ
വാം, നമമളുമായി ബന്ധപ്പെട്ട
ആരുമാവാം.
ഇങ്ങിനെയും എങ്ങിനെയും
പണമുള്ളവനെ നാട്ടിൽ അംഗീകാരമുള്ളു എന്നൊരു
തോന്നൽ ചിലരിലെങ്കിലും
കടന്ന് കൂടുന്നുണ്ട്-ചിലപ്പോ
ഴൊക്കെ അത് ശരിയുമാണ്
പള്ളിക്കമ്മിറ്റിയിൽ, മദ്രസ
കമ്മിറ്റിയിൽ നാട്ടിലെ ജീവ
കാരുണ്യത്തിന്റെ തലപ്പത്ത്
ഒക്കെ ഇവരെ നമ്മൾ തന്നെ
കുടിയിരുത്തുന്നു -
ഇതൊക്കെ കണ്ട് കൊണ്ടിരി
ക്കുന്നവർ - അത് ശരിയല്ല
എന്ന് തോന്നുന്നവർ പോലും
നിസ്സംഗരായി തീരുന്നു.
അങ്ങിനെ നമ്മൾ തന്നെ തി
ന് മയുടെ വക്താക്കളെ നൻ
മ യുടെ പ്രതീകങ്ങളാക്കി തീ
ർ ക്കുന്നു '
അടിമുടി നന്നാവേണ്ടതുണ്ട്:
എ വിടെയും മതം കടന്ന് വര
ണം - അല്ലാത്ത വർത്തമാ
ന ങ്ങളൊക്കെ ബഡായി മാത്രം
-----------------------------
അലി ഹസ്സൻ പി. കെ.
അസ്സലാമു അലൈക്കും.
ReplyDeleteജീവിതത്തില്‍ വളരെയധികം
സന്തോഷിച്ച അപൂര്‍വ ദിവസങ്ങളിലൊന്നാണ് ഇന്ന്.
നൂറിലധികം വരുന്ന ഒരു
യുവനിര നാട്ടിനെ
ബാധിച്ചുകൊണ്ടിരിക്കുന്ന
ഒരു പൊതുവിപത്തിന്നെതിരെ
ഉറക്കെ ചിന്തിക്കാനൊരുങ്ങുന്നുവെന്നതാണ് കാരണം.
'രണ്ട്സംഭവങ്ങള്‍ വിവരിച്ചു
കൊണ്ടാണ് ഞാൻ
ചര്‍ച്ചയിലേക്ക് കടക്കുന്നത്.
1. ഈ കൂട്ടിലെ ബഹുഭൂരിഭാഗം
തത്തകളും പ്രാഥമിക
മദ്രസയില്‍ പഠിച്ചു
കൊണ്ടിരുന്ന കാലം.
പ്രമുഖ മദ്രസയുടെ
ജനറല്‍ബോഡിയില്‍ ഞാനൊരു പ്രമേയമവതരിപ്പിച്ചു.
വിഷയം യുവാക്കളിലെ മദ്യവും മയക്കുമരുന്നും തന്നെ.
അതിനൊരു പരിഹാരം കാണുക ഇത്തരമൊരു ദീനീസ്ഥാപനത്തിന്റെ ബാധ്യതയാണെന്നായിരുന്നു
എന്‍റെ വാദം.
സദസ്സ് ശ്രദ്ധിച്ചു കേട്ടു.
താമസിയാതെ സ്റ്റേജില്‍ നിന്ന് പ്രതികരണമുണ്ടായി,
ഇത് നമ്മുടെ നാട്ടിലെ മാത്രം പ്രശ്നമല്ല, ആഖിര്‍ സമാനിന്‍റെ അടയാളമാണെന്നു കരുതിയാല്‍ മതി.
എല്ലാവരും അങ്ങനെ കരൂതി.
അത് വരെ തഖ് വയുടെ പ്രാധാന്യം ഊന്നിപറയുകയായിരുന്ന ഉസ്താദിനെ ധിക്കരിക്കാനാവുകയില്ലല്ലോ.
അങ്ങനെ പ്രമേയം തോട്ടില്‍.
2. വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതേ പ്രശ്നത്തിന്ന് പരിഹാരം കാണാന്‍ ഒരു പ്രത്യേക യോഗം ചേര്‍ന്നു. പണ്ഡിതന്മാര്‍, പൗരപ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും പങ്കെടുത്തിരുന്നു.
പൂറത്തൂ നിന്നും പ്രൊഫഷനലല്ലാത്ത
ഒരു പ്രമൂഖ പണ്ഡിതനെയും
വിളിച്ചിരുന്നു.
ഇത്തരം പ്രശ്നങ്ങളില്‍
ക്രിയാത്മകമായ പരിഹാരം കാണാന്‍ കഴിവുള്ളയാള്‍.
അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം
ഞാന്‍ വിഷയമവതരിപ്പിച്ചു.
മദ്യവും മയക്കുമരുന്നും നമ്മൂെടെ ചെറുപ്പക്കാരെ എത്രമാത്രം ദുഷിപ്പിക്കുന്നുവെന്ന് വിവരിച്ചു.
പിന്നെ
സദസ്സ്യരുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു.
ഉടനെ പ്രതികരിച്ചത് നാട്ടിലെ
ഒരു പ്രമുഖന്‍. നാട്ടിലെ ദീനീ
രംഗത്തും മറ്റും മുന്‍പന്തിയിലുണ്ടായിരുന്ന ദേഹം. ഇവിടത്തെ യുവാക്കളില്‍
അത്തരം കുഴപ്പങ്ങളൊന്നും ഉള്ളതായി എനിക്കറിയുകയില്ല.
പള്ളിയില്‍ കൃത്യമായി ആളുകളെത്തുന്നില്ല എന്ന കുഴപ്പമേയുള്ളു.
അദ്ദേഹത്തിന്‍റെ പ്രതികരണം അങ്ങനെയവസാനിച്ചു.
സ്വന്തം മകന്റെ മയക്കു
മരൂന്നുപയോഗത്തെ കുറിച്ചൂ
കണ്ണീരോടെ വിവരിച്ച പിതാവ് ആ സദസ്സിലുണ്ടായിരുന്നു.
ഏതായാലും നേതാവ് പറഞ്ഞ
നമസ്കാര പ്രശ്നം ചര്‍ച്ച ചെയ്യട്ടെ എന്ന് വച്ചപ്പോള്‍ രാഷ്ട്രീയ നേതാവിന്‍റെ ഇടപെടലോടെ അതൂം വേണ്ടെന്നു വെച്ചു. നമ്മുടെ നേതൃത്വത്തിന്‍റെ സ്ഥിതി മനസ്സിലാക്കാനാണീ കാര്യങ്ങളിവിടെ വിവരിച്ചത്. ഈ നിലപാടിനോടുള്ള ഒരു വെല്ലുവിളിയാണിപ്പോള്‍ കുറ്റൂരില്‍ സംഭവിച്ചത്.
യുവാക്കളാണവിടെ രംഗത്തിറങ്ങിയത്. ഇന്‍ശാ അല്ലാഹ്,
ഇത് വിജയിക്കുക തന്നെ ചെയ്യും.
കാരണം സ്വന്തമായുണ്ടായ ധാര്‍മ്മിക ബോധമാണവരെ
ഇതിലേക്ക് നയിച്ചത്.
ആത്മാര്‍ത്ഥതയോടെ മുന്നോട്ട് നീങ്ങുക. ഉപദേശരീതി ഒഴിവാക്കി സൗഹ്യദത്തിലൂടെ ആളുകളെ കാര്യം ധരിപ്പിക്കുക.
കൂട്ടിലെ തത്തകളുടെ വീടുവീടാന്തരമുള്ള സ്ക്വാഡ് പ്രവര്‍ത്തനം കുടുതല്‍ ഫലപ്രദമാകുമെന്നു തോന്നുന്നു.
കുറ്റൂര്‍ ലഹരിമുക്തമാക്കുക
എന്ന കാമ്പൈനോടെ നാട്ടിലെ എല്ലാവരും ഇതില്‍ പ്രതിജ്ഞ ചെയ്യുക ലക്ഷ്യമിട്ടു കൊണ്ടായിരിക്കണം പരിപാടി ആസൂത്രണം ചെയ്യുക.
അല്ലാഹു വിജയിപ്പിക്കട്ടെ.
ആമീന്‍
----------------------------
ഖാദർ ഫൈസി
ജീവിതം ഒരു ലഹരിയാണ്.
ReplyDeleteകഴിഞ്ഞ രണ്ട് മൂന്നു
ദിവസങ്ങളായി കൂട്ടിൽ നടന്നുകൊണ്ടിരിക്കുന്ന
ചർച്ച യുടെ വിഷയം 'ലഹരി'
എന്നാണല്ലോ,
അതുകൊണ്ടുതന്നെ
ലഹരിയെ കുറിച്ച് പലരും
അവരുടേതായ ചുറ്റുപാടുകളിൽ
നിന്നും അനുഭവങ്ങളിൽ
നിന്നും പല അഭിപ്രായങ്ങളും
പറഞ്ഞു കഴിഞ്ഞു.
ഇനി നമ്മുടെ ചർച്ചയുടെ ദിശ
ചെറിയ രീതിയിൽ ഒന്ന് ചെരിച്ചു വെക്കണമെന്നാണു
എനിക്ക് തോന്നുന്നത്.
അതായത് 'ലഹരി' എന്ന മൂന്നക്ഷരത്തിൽ നിന്നും മാറി 'കുറ്റൂരിനെ എങ്ങിനെ ലഹരി വിമുക്തമാക്കാം' എന്ന ടൈറ്റിലിലേക്ക് വരണം എന്നാണെന്റെ അഭിപ്രായം.
എങ്കിലേ നമുക്ക് കർമ്മ മണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ചർച്ച ലഹരിയിൽ കെട്ടിപ്പിണഞ്ഞ് കിടക്കുകയല്ലാതെ ഫലം ഉണ്ടാവുകയില്ല.
നമ്മുടെ നാടിനെ ലഹരി വിമുക്തമാക്കുന്നതിനു നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കു
മെന്നാണ് ചർച്ചയിൽ നിന്നും ഉരിത്തിരിഞ്ഞ് വരേണ്ടത്.
ഇവിടെ ലഹരിയുടെ പല മേഖലകളും പലരും പ്രതിപാതിച്ചതായി കണ്ടു.
ലഹരി എന്നാ വാക്കിനു നമുക്ക്
പല അർത്ഥങ്ങളും നൽകാ ൻ സാധിച്ചേക്കും.
എന്നാൽ നമ്മൾ ചർച്ച ചെയ്യുന്ന
ലഹരി എന്ന് പറയുന്നത്, ആ ലഹരിയുടെ ഉപയോഗം കൊണ്ട് സമൂഹത്തിനും സമുദായത്തിനും ദോഷം ചെയ്യുന്ന തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെങ്കിൽ അവരെ എങ്ങിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുമെന്നതാകണം നമ്മുടെ ചര്ച്ചയുടെ കാതൽ.
ഇവിടെ പുകവലിയെ കുറിച്ച് വളരെ ലാഘവത്തോടെ ചർച്ച ചെയ്തത് കണ്ടു. പുകവലിയും അറിയപ്പെടാത്ത മാരക വിപത്ത് തന്നെയാണ്. പുക വലിക്കുന്നവനെക്കാളേറെ
അത് ദോഷം ചെയ്യുന്നത് വലിക്കാത്തയാൾക്കാണു.
അതുകൊണ്ട് തന്നെ അത് ഒരു സാമൂഹ്യ തിന്മതന്നെയാണു.
വലിക്കുന്നയാൾക്ക് ഏകദേശം 40% മാന് ദോഷമെങ്കിൽ അടുത്ത് നില്ക്കുന്നവന് അത് 60% എന്ന തോതിലാണ് കണക്കുകൾ. അതുകൊണ്ടുതന്നെ അതും ഒരു വിപത്തായി കണ്ട് നിർമാർജ്ജനം ചെയ്യാൻ നമ്മൾ മുന്നിട്ടിറങ്ങണം.
------------------------------
ഉസാമ അഹമ്മദ് കുറ്റൂരി
ഞാൻ ജീവിതത്തിൽ
ReplyDeleteഇത് വരേ പുക
വലിക്കാത്തവനാണ്.
മദ്യത്തിന്റെ കാര്യം
പിന്നേ പറയേണ്ടതുമില്ല.
പക്ഷേ ഇസ്ലാമിൽ ഒരു കാര്യം ഹറാമാക്കുന്നതിന്
വലിയ സൂക്ഷമത
ആവശ്യമാണ് .
കാരണം
ഹറാമാക്കി കൊണ്ടുള്ള
ഖണ്ഡിത പ്രമാണമില്ലാത്ത
കാലത്തോളം എല്ലാ കാര്യങ്ങളും ഹലാലാണെന്നാണ്
ഇസ്ലാമിന്റേ നിലപാട്.
മദ്യം ഹറാമാണെന്നതിന്
ഖണ്ഡിതമായ പ്രമാണമുണ്ട്.
അത് ഹലാലാകുന്ന പ്രശ്നമില്ല .
എന്നാൽ പുകവലി
ഹറാമാണെന്നതിന്
ഖണ്ഡിത പ്രാമാണമില്ല .
അതിനാൽ അത് ഹറാമാണെന്നത് തീവ്രവാദമാണ് .
പുകവലി ശരീരത്തിന്
ഹാനികരം തന്നെ.
അതിനാൽ അതിനെതിരായ
ബോധ വൽക്കരണവും നടക്കണം .
പക്ഷേ ശരീരത്തിന്
ഹാനികരമാകുന്നത്
കൊണ്ട് മാത്രം ഒരു കാര്യം ഇസ്ലാമിൽ ഹറാമാകുകയില്ല. ഹാനികരമായ ഭക്ഷണ പദാർത്ഥങ്ങളും
നാം കഴിക്കുന്നുണ്ട് ഫാസ്റ്റ് ഫുഡ് പക്ഷേ അത് ഹറാമാണെന്ന് പറയാമോ ? പിന്നേയുള്ളത് പുകവലിയിൽ ലഹരിയുണ്ടെന്ന വാദമാണ് .
എന്നാൽ ചായയിലുമില്ലേ ലഹരി .
അപ്പോൾ ചായയും ഹറാമാക്കുമോ?
അതിനാൽ പുകവലിക്കാരുടേയും അത് വിൽക്കുന്നവരുടേയും മേൽ ഹറാമാണെന്ന് പറഞ്ഞ് മേക്കിട്ട് കയറാൻ നിൽക്കേണ്ട.
ബോധ വൽക്കരണം തുടരാം.
അതിനുള്ള പിന്തുണ എന്റേ ഭാഗത്ത് നിന്നുണ്ടാകും .
------------------------------
കെ.ടി.ഹുസൈൻ
ലഹരി വിമുക്ത ഗ്രാമം
ReplyDeleteഎന്ന ചര്‍ച്ചയില്‍
കൂട്ടിലെ ഭൂരിപക്ഷം
തത്തകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നടത്തി.
ചര്‍ച്ചക്കിടയില്‍
അറുപതില്‍ അധികമാളുകള്‍ പ്രതിജ്ഞയും എടുത്തു.
ചര്‍ച്ച രണ്ടാം ദിവസം പിന്നിട്ടതിന് ശേഷം പുകവലിയെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും ഉയര്‍ന്നു.
പുകവലി കൊണ്ട് ഗുണമില്ല ദോശം മാത്രമാണെന്ന് ഏക സ്വരത്തില്‍ എല്ലാവരും അഭിപ്രായപ്പെട്ടു.
വളര്‍ന്ന് വരുന്ന തലമുറക്ക് ലഹരിയില്ലാത്ത നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്ന സാമൂഹ്യബോധം നമ്മിലോരോരുത്തരിലും ഉണ്ടെന്നുള്ളത് ലഹരി വിമുക്ത ഗ്രാമമെന്ന ആശയത്തിന് ശക്തി നല്‍കുന്നുവെന്നത് സംശയലേശമന്ന്യേ പറയാനാവും
തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കൈകൊള്ളേണ്ട ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പലരും പങ്ക് വെച്ചിരുന്നു പക്ഷെ ആ നിര്‍ദേശങ്ങളിലും അഭിപ്രായങ്ങളിലും വേണ്ടത്ര ചര്‍ച്ചകള്‍ നടന്നിട്ടില്ല.
ഈ ആശയം പാതി വഴിയില്‍ കൈവിട്ട് പോകുമോയെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു.
ഇത്തരം ആശങ്കകള്‍ ലഹരി വിമുക്ത ഗ്രാമമെന്ന ആശയത്തോടുള്ള ശക്തമായ യോജിപ്പാണ് വ്യക്തമാക്കുന്നത്.
അതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ നാടിന്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള ഈ പ്രവര്‍ത്തനം തുടരുമെന്ന് പ്രത്യാശിക്കുന്നു.
അത്യന്തം മലീമസമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമാന്തരീക്ഷങ്ങള്‍ കണ്‍കുളിര്‍മ്മയുള്ളതാക്കുവാന്‍ നമുക്ക് സാധിക്കട്ടെയെന്ന് ആശംസിച്ച് കൊണ്ട്.
------------------------------
അന്‍വര്‍ ആട്ടക്കോളിൽ
എന്താണ് ലഹരി,
ReplyDeleteലഹരി ഉപയോഗിക്കാത്തവൻ ലഹരിയെ കുറിച്ച് എന്ത് മനസ്സിലാക്കണം?
ബുദ്ധിയെ ഇല്ലാതാക്കുന്ന വിവേകത്തെ, 'മനുഷ്യനുണ്ടായി രിക്കേണ്ടതായ എല്ലാ ഗുണങ്ങളെയും ഇല്ലാതാക്കുന്ന, ചിന്താശേഷിയെ നശിപ്പിച്ച് കളഞ്ഞ് ഉമ്മ പെങ്ങൻമാരെയൊന്നും തിരിച്ചറിയാൻ കഴിയാത്ത ഒരവസ്ഥ മനുഷ്യൽ ഉണ്ടാക്കി തീർക്കുന്ന ഒര് ഉൻമത്തത മനുഷ്യനിൽ ഉണ്ടായി തീരുന്നു ഇതാണല്ലൊ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കാത്തവൻ അതെക്കുറിച്ച് മനസ്സിലാക്കേണ്ടത് ' മുസ്ലിമിനെ സംബന്ധിച്ച 'അത് റബ്ബ്ഹറാമാക്കിയതാണ് പിന്നെ അത് ന്റെ ഗുണവും ദോഷവും ഒന്നും ചിന്തിച്ച് നേരം കളയണ്ട മദ്യം - മയക്ക് മരുന്ന് ഉപയോഗിക്കുന്നവരാണ് നാട്ടിലെ ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ചെന്ന് പെടുന്നത് ഇത് നമ്മൾ കാണുന്നു ദിനേന യെന്നോണം. മൃഗങ്ങൾ പോലും നാണിക്കുന്ന കാര്യങ്ങ ൾ മദ്യപിച്ച് മനുഷ്യമൃഗമായവൻ ചെയ്യുന്നു. ഇതൊന്നും പുകവലിക്കുന്നവൻ ചെയ്തതായിട്ട് കേട്ടിട്ടില്ല മദ്യം മയക്ക് മരുന്ന് പോലെയുള്ളഇത്രയും മാരകമായ, ഹറാമാണെന്നതിൽ യാതൊരു തർക്കത്തിനും പഴുതില്ലാത്ത ഇത്ര ദുഷിച്ച ചെയ്തികളിലേക്ക് നമ്മുടെ യുവാക്കൾ പ്രത്യേകിച്ച് ലോകത്തിന് തന്നെ മാതൃകയായ തരത്തിൽ മതരംഗം സജീവമായ നമ്മുടെ ചുറ്റുപാടിൽ നിന്ന് എങ്ങിനെ ചെന്ന് പെട്ടു എന്ന് ഗൗരവത്തോടെ വളരെ വിഷമത്തോടെ ചിന്തിക്കുന്നതിന് പകരം കവലിക്കുന്നവനെ മദ്യപാനികൾക്കൊപ്പം കൂട്ടികെട്ടാനാണ് പലരും ശ്രമിച്ചതെന്ന്, അതിന് വേണ്ടിയാണ് കൂടുതൽ സമയവും പാഴാക്കി യ തെന്ന് പറയാതിരിക്കാൻ പറ്റില്ല.'
ഞാനൊരു മുമ്പും അത്ര വലിയ പുകവലിക്കാരനല്ല ഇപ്പോൾ തീരെ വലിക്കാറും ഇല്ല -തത്തമ്മ കൂട് പിറക്കുന്നതിന്റെ മുമ്പ്ഏതായാലും നിർത്തിട്ടുമുണ്ട് - ഇനി വലിക്കാൻ ഉദേശിക്കുന്നുമില്ല: റബ് വിധി നൽകട്ടെ. ഇല്ലാത്ത സൂക്ഷ്മത എപ്പോഴാണ് ഉണ്ടാവുകയെന്നും ഉള്ള സൂക്ഷ്മത എപ്പോഴാണു 'നഷ്ടപ്പെടുകയെന്നും റബ്ബിനറിയാം - എല്ലാവരെയും പടച്ചവൻകാക്കട്ടെ ഹറാമാണെന്ന് നമുക്കൊക്കെ ശരിക്കും ബോധ്യമുള്ള ഒരു കാര്യം നാട്ടിൽ നടമാടുന്നു അതിൽ നിന്നും ഒരുത്തനെയെങ്കിലും പിന്തിരിപ്പിക്കാൻ ശ്രമിക്കുക നമ്മൾ.
മരണം നമുക്കിടയിൽ നിന്നും ദിനേന യല്ല, എപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നു ഇസ് ലാമികലോകം ഒന്നടങ്കം ഹറാ മെ ന്ന് വിധി എഴുതാത്ത ഒരു കാര്യം നമ്മൾ കുറച്ച് വാട്സപ്പ് ശൈഖൻ മാർ ഹറാമെ ന്ന് വിധി പറയണ്ട ആദ്യം കഞ്ചാവ് വലിക്കുന്നവനോട് പോയിട്ട് നീ അതിന് പകരം ഒരു ബീഡി വലിച്ചൊ എന്ന് പറയുക- അതിന് അവൻ സമ്മതിച്ചാൽ കുറച്ച് ദിവസം അവൻ ബീഡി വലിക്കട്ടെ -പിന്നെ കുറച്ച് ദിവസം കഴിഞ്ഞിട്ട് നമുക്ക് ചെന്നിട്ട് പറയാം ഇനി നീ ഇതും നിർത്തണമെന്ന്.
ആർക്കും മുഷി പൊന്നും തോന്നണ്ട '
---------------------------------------
പി.കെ.അലി ഹസൻ കക്കാടംപുറം