കിഴക്ക് ഊരകമലയിൽ
ഉദിച്ച്പൊങ്ങുന്ന സൂരൃകിരണങ്ങൾ തെങ്ങോലകളിൽ സ്വർണവർണം വിതറി. തെക്ക്നിന്നും
വീശുന്ന മന്ദമാരുതൻ കുറ്റൂപാടത്തെ നെൽക്കതിരും തലോടി ഗ്രാമത്തെ കുളിരണിയിച്ചു
.ഗ്രാമം പതിയെ ഉണർന്നെണീക്കുകയാണ്, തത്തകളും.
ഗ്രാമത്തിലെ തത്തകൾ പൊതുവെ മിടുക്കന്മാരായിരുന്നു. പല
മേഖലയിലും കഴിവ് തെളിയിച്ചവർ.
പണ്ടൊക്കെ അവർക്ക് പാറിനടക്കാനും
കുശലം പറയാനും
കൂട്ട് കൂടാനും, വയലേലകളും ഇടവഴികളും
പൊന്തക്കാടുകളും മരച്ചില്ലകളും വേലിയിലെ മൈലാഞ്ചി കൊമ്പുകളുമുണ്ടായിരുന്നു.
കാലം മാറി, ഇന്ന് വയലുകൾ നികന്നു തുടങ്ങി, വരമ്പുകൾ മാഞ്ഞു ഇടവഴികൾ
റോഡുകൾക്ക് വഴിമാറി അങ്ങനെ ഗ്രാമം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ കൂട്ടായ്മകൾ
ഇല്ലാതായി.
അങ്ങിനെയിരിക്കെ ഗ്രാമത്തിലെ മിടുമിടുക്കൻ
തത്തമ്മയുടെ തലയിൽ ഒരാശയമുദിച്ചു.
നാട്ടുകാരായ തത്തമ്മകളേയും അന്നത്തിനു വേണ്ടി
ദേശാടനത്തിന് പോയ തത്തകളെയും ഒരുമിച്ചു കൂട്ടാൻ ഒരു വേദിയുണ്ടാക്കുക. അങ്ങനെ
മുതിർന്ന തത്തകളുമായാലോചിച്ച് മിടുമിടുക്കൻ തത്ത ഒരു കൂടുണ്ടാക്കി അതിന്
പേരുമിട്ടു.
തത്തമ്മക്കൂട്
ഗ്രാമത്തിലെ
തത്തകൾക്കെന്നും അനുഗ്രഹവും,അതിലേറെ ആവേശവുമായിരുന്നു തത്തമ്മക്കൂട്.
കുറഞ്ഞ കാലം കൊണ്ടുതന്നെ ഒത്തിരി തത്തകൾ കൂട്ടിൽ
കയറിപ്പറ്റി. എല്ലാ തത്തകൾക്കും സ്വാതന്ത്ര്യം. പക്ഷേ അതിരുകടക്കരുതെന്നു മാത്രം.
സ്വാർത്ഥതയോ പൊയ്മുഖങ്ങളോ ഇല്ലാത്ത ലോകം.
എല്ലാവർക്കും അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവസരം
നേരം പുലർന്ന്
തുടങ്ങുമ്പോൾ തന്നെ കലപില ശബ്ദത്തോടെ കൂടുണർന്നു തുടങ്ങി തലേന്നത്തെ ബാക്കി
ചികയുകയാണ്. ചില തത്തകൾ എത്താൻ കുറച്ചു വൈകും വേറേ ചിലർ ഉച്ച കഴിയും പിന്നീടങ്ങോട്ട്
രാവേറെയാവോളം ബഹളമാണ് ചുരുക്കിപ്പറഞ്ഞാൽ ഒരു ഉത്സവാന്തരീക്ഷം.
പാട്ടും കഥ പറച്ചിലും
ചർച്ചകളുമായി കൂട്ടിൽ തത്തകൾ ഒരുമയോടെ കഴിയുന്നു.
മുതിർന്ന തത്തകൾ പഴമയുടെ രുചിയുള്ള കഥ പറയുമ്പോൾമറ്റ്
തത്തകൾ കുട്ടിക്കാലത്തെ അക്കിടികൾ നിരത്തും അതിനിടയിൽ കണ്ണ് നനയിക്കുന്ന കഥയുമായി
വേറൊരു തത്ത പാട്ടുകൾ പാടാനായി തത്തകളും കട്ടിതത്തകളുമുണ്ട് വിജ്ഞാനം
പകർന്നുനൽകാനും, ധാർമ്മിക ബോധം നൽകാനും
ശേഷിയുള്ള തത്തകളുമുണണ്ട്. .നാടിനുപകാരമുള്ള ചർച്ചകളുമായി സാമൂഹിക പ്രവർത്തകരായ
തത്തകളും. കൊണ്ടും കൊടുത്തും അറിവു പകർന്നും അനുശോചിച്ചും യാത്രയയപ്പ് നൽകിയും
ജഗതീശശ്വരന്റെ അനുഗ്രഹത്താൽ കൂട് വളരുകയാണ്.....
..........ഡ്രാക്കുള
എഴുതിയതാരാണ്..സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ...ഇമ്മിണി ബല്യ ബഷീറിൻ്റെ കൃതികൾ മുതൽ
ചന്തുമേനോന്റെ ഇന്ദുലേഖ വരെ, ചർച്ചകൾ പൊടിപാറുന്ന സമയത്താണ് തമ്മക്കൂട്ടിലേക്ക്, കൂട്ടിലെ
കവിത്തത്തയുടെ ചിറകുപറ്റി ഞാൻ വന്നത്. വഴിമധ്യേ കൂട്ടിലെ ചിട്ടകളും മറ്റും പറഞ്ഞു.
കൂടാതെ മിടുക്കൻ തത്തയൂടെ കുറിപ്പും. ഇത്രയും മിടുക്കുള്ള തത്തകളുടെയിടയിൽ
ഞാനെങ്ങനെ.... എന്നുപോലും അപ്പോൾഞാനാലോചിച്ചു.
പ്രതിഭകളും പാമരരും ഒരുപോലെ. അതായിരുന്നു കൂടിന്റെ
രീതി.
ഗ്രാമത്തിന്റ നല്ല നാളേക്കായി പലവിധ ചർച്ചകളും
കൂട്ടിൽ നടക്കുന്നു ചർച്ചകളിൽ ഒട്ടുമിക്ക തത്തകളും പങ്കെടുക്കുമെങ്കിലും ചില
തത്തകളപ്പോഴും സ്വന്തം തല ചിറകിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നുണ്ടാവും
ഒന്നുമറിയാത്തപോലെ. അവരെ മിടുക്കൻ തത്ത ശാസിക്കാറുണ്ട്. ചിലപ്പോൾ ചർച്ച മടുത്ത്
ഓരോരുത്തർ മയങ്ങുന്ന സമയത്താണ് കവിത്തത്തയുടെ സന്ദർഭോചിത ഇടപെടൽ, ഒരു
പാട്ട്. അപ്പോൾ തത്തകളെല്ലാം ചിറകടിച്ച് എഴുന്നേൽക്കും.
സ്ത്രീധനം, ധൂർത്ത്, ആഡംബരം, ഇപ്പോഴത്തെ രാത്രിക്കല്യാണം പലിശ അനാവശ്യ
ആചാരങ്ങൾ എല്ലാം ചർച്ചയിൽ വിശയം.
ഒരു
ദിവസം മിടുക്കൻതത്ത ലഹരി ചർച്ചാവിശയമായി എടുത്തിട്ടു. എന്നിട്ടു ചോദിച്ചു
ഗ്രാമത്തിൽ എത്രപേർ ലഹരി ഉപയോഗിക്കുന്നവരുണ്ടാകും ?
25% ഒരു തത്ത പറഞ്ഞു.
അല്ല....പിന്നിൽ നിന്നും മറ്റൊരു തത്തപറഞ്ഞു,85%. മറ്റുള്ളവരുടെ
കണ്ണ് തള്ളി ആകെ ഒരു നിശ്ശബ്ദത.......
----------------------------------
മൊയ്ദീൻ കുട്ടി അരീക്കൻ
No comments:
Post a Comment