സമയം നട്ടുച്ച പ്രതേകിച്ചു ഒരു ജോലിയും ഇല്ലാത്ത കുറച്ചു യുവാക്കൾ കുറ്റൂർനോർത്തിൽ അന്തംവിട്ടു കുന്തം വിഴുങ്ങി നില്കുന്നു ഒരു പ്ലാനും ഇല്ല. പെട്ടെന്ന് ഒരാൾ നമ്മക്ക് ഒരു സിനിമക്ക് പോയാലോ.... എല്ലാവരും കൈയടിച്ചു പാസാക്കി.. ഒരു ജോലി ഉണ്ടെങ്കിലും അതുപോലും കൃത്യമായി ചെയ്യാൻ താല്പര്യം ഇല്ലാത്ത ഒരാൾ ഉണ്ട് കൂട്ടത്തിൽ അവന്റെ ഓട്ടോറിക്ഷയാണ് എല്ലാത്തിനും കൂട്ട്
വണ്ടി സ്റ്റർട്ടാക്കി .....ടർ .ടർ .ടർ ...
യാത്ര തുടങ്ങി പരപ്പനങ്ങാടി പല്ലവി തിയേറ്റർ ആണ് ലക്‌ഷ്യം മുന്നിൽ ഒരുപാടു സമയം ഉണ്ട് മെല്ലെ മെല്ലെ വണ്ടി നീങ്ങി കൊളപ്പുറം കക്കാട് തിരുരങ്ങാടി അങ്ങിനെ ഓരോ അങ്ങാടിയും പിന്നിട്ടു മമ്പുറം എത്തിയപ്പോൾ ഒരു ചെറിയ ബ്ലോക്ക് കുറച്ചു സമയം അവിടെ പോയി അതും കടന്നു ചെമ്മാട് പട്ടണത്തെ മുറിച്ചു കടന്നു വാഹനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു ചെമ്മാടും കഴിഞ്ഞു യാത്ര തുടർന്നു പാലത്തിങ്കൽ പാലവും കഴിഞ്ഞു പല്ലവി തിയേറ്ററിന്റെ അടുത്ത് എത്താൻ സമയം ഒരു മനുഷ്യൻ കുപ്പായം അഴിച്ചിട്ട് റോഡിലൂടെ ഓടുന്നു അയാൾക്ക് പിന്നാലെ കുറെ മനുഷ്യർ ഓടുന്നു ആകൂട്ടത്തിൽ ആരോ വിളിച്ചു പറയുന്നു കള്ളൻ.. കള്ളൻ..
ഓട്ടോറിക്ഷക്ക് സ്പീഡ് കൂടി അയാൾക്ക് പിന്നാലെ ഓട്ടോറിക്ഷ കുതിച്ചു കുറച്ചു ദൂരം ഓടിയ അയാൾ അടുത്തുള്ള ഒരു വലിയ വീടിന്റെ മതിൽ എടുത്തുചാടി ഓട്ടോറിക്ഷ ആ വീടിനു മുന്നിൽ നിർത്തി ഞങ്ങൾ അയാൾക്ക് പിന്നാലെ ആ മതിൽ എടുത്തു ചാടി ആളൊഴിഞ്ഞ ആ വലിയ വീടിന്റെ അകത്തു ഞങ്ങൾ നാലുപേരും ആ മനുഷ്യനും അതുവരെ സംഭരിച്ച ധൈര്യം മുഴുവനും ചോർന്നുപോയി. അയാൾ ഞങ്ങൾക്കു നേരെ തിരിഞ്ഞു ഏതു സമയവും ഒരു ആക്രമണം പ്രദീക്ഷിച്ചു മതിലിനു പിന്നിൽ ജനങ്ങൾ കൂടി കൂടി വന്നു ആരും അകത്തേക്ക് വരുന്നില്ല അയാളുമായി മയത്തിൽ പലതും പറഞ്ഞു നോക്കി അക്രമകാരിയെ പോലെ അയാൾ അലറിവിളിച്ചു ഭീതിയുടെ നിമിഷങ്ങൾ സകല ധൈര്യവും സംഭരിച്ചു ഞങ്ങൾ അയാളെ വരുതിയിൽ ആക്കി മതിലിനു പുറത്തു കടത്തി പുറത്തു കൂടി നിന്ന ജനക്കൂട്ടം അയാളെ കൈയിൽ കിട്ടിയതും നല്ല നിലക്ക് പെരുമാറി കുപ്പായം ഇടാത്ത അയാളുടെ പുറത്തു പലരുടെയും കനത്ത കരങ്ങൾ പതിച്ചുകൊണ്ടിരുന്നു അയാളുടെ കൈ ആരോ പിന്നിലേക്ക് പിടിച്ചു കെട്ടി ദേഹം
മുഴുവനും പരിശോധിച്ച് നോക്കി പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പഴകിയ പേഴ്‌സ് ആർക്കോ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ ഏതാനും ചില കടലാസുകൾ മാത്രം ഒന്നും പ്രതികരിക്കാൻ കഴിയാതെ അയ്യാൾ എല്ലാവരുടെയും കൊടിയ പീഡനത്തിന് ഇരയായി പിടിച്ചു കൊടുത്തു എന്ന ഒരു കാര്യം മാത്രമേ ഞങ്ങൾ ചെയ്തത് അതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു തല്ലണ്ട തല്ലണ്ട .. അവനു മാനസികമാണ് കൂടി നിന്നവർ പലരുടെയും കൈകൾ പിൻവലിഞ്ഞു ഞങ്ങൾ പതിയെ പിന്നോട്ട് വലിഞ്ഞു ആരോ എന്തോ പറഞ്ഞതിന്റെ പേരിൽ നാട്ടുകാർ അയാളുടെ പിന്നാലെ കൂടിയതാണ് അങ്ങിനെയാണ് അയാൾ മെയിൻ റോഡിൽ എത്തിയതും ഞങ്ങളുടെ മുന്നിലെത്തിച്ചതും
ബന്ധുക്കൾ ആരൊക്കെയോ അയാളെ കൂട്ടി കൊണ്ടുപോകുന്നതും ദൂരെ നിന്നും ഞങ്ങൾ നോക്കി നിന്നു
ആ സമയത്തു പല്ലവി തിയേറ്ററിന്റെ വലിയ ഇരുമ്പുഗേറ്റ് ഞങ്ങൾക്കു മുന്നിൽ അടഞ്ഞിരുന്നു.
------------------------------
✍ ജാബിർ അരീക്കൻ
No comments:
Post a Comment