ഉമ്മ,
സ്നേഹത്തിന്റെ നിറകുടം..
സ്വർഗ്ഗം കാൽ ചുവട്ടിൽ ഒളിപ്പിച്ചു നടക്കുന്ന ഭൂമിയിലേ മാലാഖ..
എന്റെ ഉമ്മയെ കുറിച്ചു പറയുകയാണെങ്കിൽ കർശന നിർദേശങ്ങൾ പുറപ്പെടുവിക്കുന്ന പട്ടാള മേധാവി..
പ്രവാസിയായിരുന്ന ഉപ്പയുടെ അഭാവത്തിലും ഗൃഹ ഭരണം ഭംഗിയായി നടത്തുന്ന ഭരണാധികാരി...
ശരിയും തെറ്റും വേർ തിരിച്ചു കാണിച്ചു തരുന്നതിൽ തുടങ്ങി നല്ല കൂട്ടുകാരെ തിരെഞ്ഞെടുക്കുന്നതിൽ വരെ കൂടെ നിന്ന കൂട്ടുകാരി....
ചീത്ത കൂട്ട് കെട്ടിൽ പെടും എന്ന ഒരു രക്ഷ കർത്താവിന്റെ ഭയം കൊണ്ടാവണം എന്നെ അധികമൊന്നും പുറത്തേക്കു വിട്ടിരുന്നില്ല.
ആകെ വിട്ടിരുന്നതു വൈകുന്നേരങ്ങളിൽ കണ്ണാട്ടിൽ കുണ്ടിൽ നടക്കാറുള്ള ക്രിക്കെറ്റ് കളിക്കായിരുന്നു.
കൂട്ടിലെ തത്തകളായ മുസ്തഫയും ജൗഹറും പിന്നെ മാപ്ലക്കാട്ടിലേയും ഊക്കത്തേയും കുറെ യേറെ സുഹൃത്തുക്കളും ചേർന്നുള്ള ആ കളി ഒരു നിഷ്ചിത സമയം കഴിഞ്ഞാൽ എന്നേ വിളിക്കാൻ വരുമായിരുന്നു എന്റെ ഉമ്മ.
പിന്നെ മഗ്രിബ് നമസ്ക്കാരം കഴിഞ്ഞാൽ ഉടൻ വീട്ടിൽ ഹാജരായിക്കൊള്ളണം.
അല്ലെങ്കിൽ പുളി വടിക്കഷായത്തിന്റെ രുചി അറിയണം.
കക്കാടം പുറത്തു എനിക്കു അധികം സുഹൃത്തു ബന്ധങ്ങൾ ഇല്ലതിരിക്കാനും ഒരു കാരണം ഇതു തന്നേ...
അന്നൊക്കേ ഈ നിയമങ്ങളും നിയന്ദ്രണങ്ങളും അരോചകമായും ജയിൽ ജീവിതമായും തോന്നിയിരുന്നെങ്കിലും ഇപ്പൊ പല കാര്യങ്ങളും ആലോചിക്കുംബോൾ ഉമ്മയുടെ ദീർഘവീക്ഷണത്തേ അനുമോദിക്കാതേ വയ്യ.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും ഉമ്മ കണിഷത കാണിച്ചിരുന്നു.
നാട്ടുകാരെ ക്കൊണ്ട് " ആ ചെക്കെൻ വളർത്തു ദോഷം കൊണ്ട്. അങ്ങനെ ആയി" എന്നു പറയിപ്പിക്കാതിരിക്കൻ ഉമ്മ പ്രത്യേകം ശ്രദ്ദിച്ചിരുന്നു.
നിഷ്ചിത ഇടവേളകളിൽ വന്നു പോകുന്ന ഉപ്പയുടെ അഭാവത്തിൽ ഉപ്പയായും ശ്രദ്ധിക്കാനും തെറ്റുകൾ കണ്ടാൽ തിരുത്താനും ചെവിക്കു പിടിച്ചു നേർവ്വഴിക്കു നടത്താനും ജേഷ്ടൻ മാരില്ലാത്തതിനാൽ ജേഷ്ടനായും ഉമ്മ നിറഞ്ഞാടി..
ഇന്നും നാട്ടിലുള്ള സമയത്തു ഇശാ സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താതിരുന്നാൽ പിന്നെ ഫോണിനു ഒരു വിശ്രമവും ഉണ്ടായിരിക്കില്ല.
ഉമ്മാന്റെ ഭയം ഇപ്പോഴും മാറിയിട്ടില്ല.
ചോദിക്കുംബോ പറയും " മ്മാക്ക് ന്റെ കുട്ടി എപ്പളും മ്മാക്കു ചെറിയ കുട്ട്യ്ന്നേണു."
അതാണു ഉമ്മ..
എന്നും മക്കളെ കുഞ്ഞു മക്കളായി കാണാനേ ഉമ്മ മാർക്കു കഴിയൂ...
അള്ളാഹ്...
ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് പ്രതാനം ചെയ്യണേ....
رَّبِّ ارْحَمْهُــمَا كَــمَا رَبَّيَانِـي صَغــيرًا
-----------------------------------
അഷ്‌കർ കക്കാടംപുറം

No comments:
Post a Comment