Friday, 21 October 2016

അഹമ്മദ് മുസ്ല്യാർ പി. കെ.

              


പാലമഠത്തിൽ കണ്ണാട്ടിൽ അഹമ്മദ്മുസ്ലിയാർ S/O മസൂദ്‌ മുസ്ലിയാർ ...... 
എന്റെ അഭിവന്ദ്യ പിതാവിനേ ഓർക്കുംബോൾ പറയാൻ ഒരുപാടുണ്ട്‌.                               
              കണ്ഡമിടറുന്നത്‌ കൊണ്ട്‌ വാചികമെന്ന ശ്രമം ഉപേക്ഷിച്ചു രചനയാക്കാമെന്ന് കരുതി. സത്താർ പരാമർശിച്ചത്‌ തന്നെയാണു ഉപ്പയുടെ സ്വഭാവം , ഉപ്പയുടെ കൈ പിടിച്ച്‌ ഊകത്ത്‌ പള്ളിയിലേക്കും കുളത്തിലേക്കും പോയതായിരിക്കും ആദ്യ ഓർമ , പരിശുദ്ധ ഖുർ'ആൻ ആദ്യമായി പാരായണം ചെയ്തു പഠിച്ചത്‌ ഉപ്പയുടെ സ്വരമാദുര്യത്തോടെയായിരുന്നു , നല്ല ഈണത്തിൽ പാട്ടു പാടാൻ കഴിവുണ്ടായിരുന്ന ഉപ്പയുടെ ഖുർ'ആൻ പാരായണവും വളരേ മധുരമൂറുന്നതായിരുന്നു , എനിക്ക്‌ ഓർമ വെച്ച നാൾ ഉപ്പ പൊന്മുണ്ടത്ത്‌ ആണു അധ്യാപനം നടത്തിയിരുന്നത്‌ ,പിന്നീട്‌ കൊടിഞ്ഞി , ചെപ്യാലം, കൂമണ്ണ , തുടങ്ങി അവസാനം അൽ -ഹുദയിലായിരുന്നു.  

അതേ സമയം മഹല്ലു ഖതീബും ഖാളിയും ഒക്കെ ആയി വേറേയും സ്ഥലങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്‌, എൺപതുകളുടെ ആദ്യത്തിലാണു കണ്ണമംഗലം മഹല്ലിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്‌...  ഒരേ സമയം മൂന്ന് മഹല്ലുകളിലേ ഖതീബ്‌ സ്ഥാനം വരേ ഉണ്ടായിരുന്നു ഉപ്പാക്ക്‌.  ഒരു സ്ഥലത്ത്‌ ഉപ്പ പോകുംബോൾ മറ്റു രണ്ടിടത്ത്‌ എളാപമാർ ആയിരുന്നു പോയിരുന്നത്‌ ..
അതിൽ കണ്ണമംഗലത്ത്‌ ഇന്നും എളാപയിലൂടെ ഖതീബ്‌ സ്ഥാനം നില നിറുത്തി പോരുന്നു,  ഓരൊ മഹല്ലിലേയും ജനങ്ങളേ പക്ഷപാതിത്വമോ,  സംഘടനാ സങ്കുചിതത്ത്വങ്ങളൊ ഇല്ലാതെ ഒന്നായി കാണാൻ ഉപ്പ ശ്രമിച്ചിരുന്നു , അത്‌ കൊണ്ട്‌ തന്നെ ഖുത്ബക്ക്‌ ഉപ്പയാണെന്നറിഞ്ഞാൽ ആളുകൾക്‌ വലിയ ഉത്സാഹമായിരുന്നു...  

മുടക്കിയിൽ ഇരു വിഭാകം ആളുകൾ ക്കലഹിക്കുകയും കത്തി ഊരുക വരേ ചെയ്തപ്പോൾ അന്ന് അവർകിടയിൽ രഞ്ചിപ്പുണ്ടാകിയത്‌ ഉപ്പയ്യായിരുന്നു എന്ന് ആ നാട്ടിലേ കാരണവന്മാർ ഇപ്പോഴും സ്മരിക്കുന്നത്‌ കാണുംബോൾ മനം കുളിർകാറുണ്ട്‌.  ഭാര്യയേയും മക്കളേയും മാത്രമല്ല സഹോദരങ്ങളേയും ബന്ദുക്കളേയും സ്നേഹിക്കാനും , ലാളിക്കാനും മാത്രം അറിയുന്ന ഒരു നല്ല മനസ്സ്‌ ആയിരുന്നു ഉപ്പയുടേത്‌, ആരോടും വെറുപ്പൊ വിദ്വേശമോ വെച്ചു പുലർത്തിയതായി എനിക്കറിയില്ല.....   ഉപ്പ ഏറ്റവും അധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയുംചെയ്തിരുന്ന സ്വന്തക്കാരിൽ നിന്നും പലപ്പോഴും അപ്രദീക്ഷിതമായി കൈപേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌ , അപ്പോഴൊക്കെയും ആരോടും ഒരു പരിവേദനവും ഇല്ലാതെ എല്ലാം മനസ്സിൽ ഒതുക്കി പുഞ്ച്ചിരിക്കുന്ന ഉപ്പാന്റെ മനസ്സ്‌ വായിക്കാൻ ഞങ്ങളുടെ ഉമ്മാക്ക്‌ പ്രത്യേക കഴിവുണ്ടായിരുന്നു ...  ഉമ്മയോട്‌ പോലും ഉപ്പാന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിശയങ്ങൾ പൂർണമായി ഉപ്പ വിശദീകരിക്കില്ലായിരുന്നു മാത്രമല്ല ഒരാളേയും കുറ്റപ്പെടുത്തുകയും ചെയ്യില്ലായിരുന്നു.   

ഉപ്പയുടെ വേർപാട്‌ എന്നിൽ ഒരു നായക സ്ഥാനം ഏൽപിക്കപ്പെടുകയായിരുന്നു,  ഇപ്പോഴും വീട്ടിൽ എത്തിയാൽ ഉപ്പ ബാകി വെച്ച്‌ പോയ ഓർമകൾ അറിയാതെ മനസ്സിനേ ദുഖഃസമാനമാക്കാറുണ്ട്‌ ,
ഖുത്ബക്ക്‌ സേശമുള്ള ഉപ്പയുടെ പ്രസംഗങ്ങൾ വർത്തമാന സംഭവങ്ങൾ വിശദീകരിച്ച്‌ കൊണ്ട്‌ പ്രസ്തുത മഹല്ലിന്റെ പ്രശ്നങ്ങൾക്‌ പ്രാമുഖ്യം നൽകികൊണ്ടായിരിക്കും എന്ന് മഹല്ലു നിവാസികളായ എന്റെ സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു .  സ്ത്രീധനവും , ആചാര മാമൂലുകളും എന്നും ഉപ്പാന്റെ വിശയമായിരുന്നു.  മക്കളുടെ വിവാഹവുമായി ബന്ദപ്പെട്ട്‌ ധീരമായ ഉപ്പയുടെ നിലപാടുകൾ ‌ശ്ലാഖനീയമാണു, ഞങ്ങൾ രണ്ട്‌ ആണും ഏഴ്‌ പെണ്ണുമാണു , അഞ്ച്‌ പെണ്ണുങ്ങളുടേയും ഞങ്ങൾ രണ്ട്‌ ആണുങ്ങളുടേയും വിവാഹങ്ങൾ ഉപ്പ ജീവിച്ചിരിക്കുംബോഴാണു നടന്നത്‌ ,
ഞങ്ങൾ രണ്ട്‌ പേർകും ഒന്നും വേണ്ട എന്ന് ഞങ്ങളുടെ ഭാര്യാ പിതാക്കളൊട്‌ പറയുകയും ചോദിക്കുന്നവർക്‌ മക്കളെ കെട്ടിച്ച്‌ കൊടുക്കാതിരിക്കുകയും ചെയ്യാൻ ഉപ്പ കാണിച്ച തന്റേടം ഇന്നും ഞാൻ നന്ദിയോടെ സ്മരിക്കുന്നു. ഉപ്പയിൽ നിന്നും ലഭിച്ച താവഴിയാണു സ്ത്രീധനത്തിനും മാമൂലുകൾകും എതിരെ ശക്തമായ നിലപാടെടുക്കാൻ ഇന്നും ഞങൾ മക്കൾക്‌ പ്രചോതനമായത്‌,  

മുസ്ലിം സമുദായത്തിന്റെ പൊതു ശത്രുവിനേ തിരിച്ചറിഞ ഉപ്പ മഹല്ലുകളെ ആ നിലയിൽ ഉത്ഭോതിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു ,
സമുദായ ഐക്യം എന്നത്‌ ഉപ്പ കൂടെ കൊണ്ടു നടന്ന ഒരു സ്വപ്നമായിരുന്നു ,
ഉപ്പ ഖതീബായ മഹല്ലുകളിൽ അനൈക്യത്തിന്റെ ശ്രമങ്ങളെ കണ്ടറിഞ്‌ ഇല്ലായ്മ ചെയ്യാൻ അഹോരാത്രം ശ്രമിച്ചിരുന്ന ഉപ്പാക്ക്‌ മഹല്ലുകളിലേ സുമനസ്സുകളുടെ നിർലോഭമായ പിന്തുണയും ഉണ്ടായിരുന്നു...  

ഉപ്പയുടെ വഫാത്തിന്റെ സമയത്ത്‌ ഒരുമിച്ച്‌ കൂടിയ ജനാവലി ഉപ്പയെന്ന ആ വലിയ മനുശ്യൻ ജന മനസ്സുകളിൽ ഉണ്ടാകിയ സ്വാധീനം എന്തായിരുന്നു എന്ന് മനസ്സിലാകി തരുന്നതായിരുന്നു .. ഉപ്പയുടെ സ്നേഹിതരേ കാണുംബോൾ ഇപ്പോഴും കണ്ൺ നിറയാറുണ്ട്‌ ..

ഇനിയും എഴുതാൻ ധാരാളം ഉണ്ട്‌ ...

തൽകാലം നിറുത്തുന്നു ..

അള്ളാഹുവേ ഞങ്ങളിൽ നിന്നും മരിച്ച്‌ പോയ ഞങ്ങളുടെ മാതാ പിതാക്കൾക്‌ പൊറുത്തു കൊടുക്കേണമേ , അവരേയും ഞങ്ങളേയും നിന്റെ സ്വർഗ്ഗത്തിൽ ഒരുമിച്ച്‌ കൂട്ടണമേ , ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്‌ ഖിദ്മത്ത്‌ ചെയ്യാൻ തൗഫീഖ്‌ ചെയ്യേണമേ ..اميين ياربالعالمين

----------------------
ശരീഫ്‌ കുറ്റൂർ

<<<< അഭിപ്രായങ്ങൾ വായിക്കാൻ താഴെ കമ്മന്റ്  ക്ലിക്ക് ചെയ്യുക >>>>
-------------------------------------------------------------------------------------------------------------

.

2 comments:

  1. കണ്ണമംഗലം എടക്കാപറമ്പ്,പെരുവള്ളൂർ മൊടക്കിയിൽ എന്നീ മഹല്ലുകളുടെ ഉത്തരവാദിത്തങ്ങളായിരുന്നു ഞാനറിയുന്ന കാലം മുതൽ അഹമ്മദ് മുസ്ല്യാർ നിർവ്വഹിച്ച് പോന്നിരുന്നത്.
    നമ്മുടെ പ്രദേശത്തെ പഴക്കമുള്ള മഹല്ലുകളാണ് ഇവ രണ്ടും.
    സമുദായത്തിലെ വിത്യസ്ത വിഭാഗങ്ങൾക്കും, ഗ്രൂപ്പുകൾക്കും സ്വാധീനമുള്ളതായിരുന്നു ഈ രണ്ട് മഹല്ലുകളും.
    സമുദായത്തിനിടയിലെ ആഭ്യന്തര സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ട എൺപതുകളുടെ അവസാനത്തിൽ ഈ രണ്ട് പ്രദേശങ്ങളിലും അവിടത്തെ മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് കാര്യമായ അസ്വാരസ്യങ്ങളൊന്നുമുണ്ടായില്ല എന്നതാണ് അഹമ്മദ് മുസ്ലാരെ ഓർത്തെടുക്കുമ്പോൾ ആദ്യമായി മനസ്സിൽ തെളിയുന്നൊരു കാര്യം.
    സമുദായത്തിൽ പൊതു സ്വീകാര്യതയുള്ള മഹല്ലധികാരികൾ കുറഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് അഹമ്മദ് മുസ്ല്യാരുടെ വിടവ് തെളിഞ്ഞു കാണുക തന്നെ ചെയ്യും.
    മഹല്ലിന്റെ മുൻഗണനാക്രമങ്ങളിൽ കൃത്യമായ ആശയങ്ങൾ അദ്ദേഹത്തിനുണ്ടാ
    യിരുന്നു.
    മഹല്ലിലെ പൊതുജനങ്ങളുമായി
    അദ്ദേഹം നന്നായി സംവദിച്ചു. എല്ലാ വിഭാഗങ്ങൾക്കും
    പൊതു സ്വീകാര്യനായി.
    അദ്ദേഹത്തിന്റെ ഖുതുബകൾ ഏറെ ലളിതമായിരുന്നു.
    നിസ്കാരാനന്തരം അദ്ദേഹം ചെയ്ത പ്രഭാഷണങ്ങളിൽ സമുദായംഗങ്ങൾക്കിടയിൽ വർധിച്ച് വരുന്ന സാമൂഹ്യ ജീർണ്ണതകളായിരുന്നു കൂടുതലും വിഷയമായത്.
    സ്ത്രീധന മടക്കമുള്ള ജീർണ്ണതകൾക്കെതിരെ പള്ളി മിഹ്റാബിൽ നിന്ന് സംസാരിച്ച് അദ്ദേഹം തന്റെ ദൗത്യം നിർവ്വഹിച്ചു.
    ഗാംഭീര്യമുള്ള ശബ്ദത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വാസികളുടെ ഉള്ളിൽ തട്ടുന്നതായിരുന്നു.
    എൺപതുകളുടെ അവസാനത്തിൽ കൊറ്റശ്ശേരി പുറായ അമീൻ ജുമാ മസ്ജിദിലും അഹമ്മദ് മുസ്ല്യാർ ഖതീബായി സേവനം അനുഷ്ടിച്ചിരുന്നു.
    പാരമ്പര്യത്തിന്റെ നടപ്പു രീതികളിൽ നിന്നു കൊണ്ട് തന്നെ സമുദായത്തിന്റെ പൊതുധാരയെ ശക്തിപ്പെടുത്താൻ തന്റെ നിയോഗങ്ങളെ ഉപയോഗപ്പെടുത്തി എന്നതാണ് അഹമ്മദ് മുസ്ല്യാരെ വേറിട്ട് നിറുത്തിയത്.
    തന്റെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സമുദായത്തിന്റെ ഐക്യത്തിന് ചെറിയ പോറൽ പോലും ഏൽപ്പിച്ചില്ലെന്ന് മാത്രമല്ല.
    ഉമ്മത്തിന്റെ സമകാലിക പ്രതിസന്ധികളെ നേരിടുന്നതിന് മഹല്ല് തലങ്ങളിൽ രഞ്ജിപ്പുകൾ വളർത്തിയെടുക്കാൻ അദ്ദേഹം മുന്നിൽ നിന്നു.
    നല്ലൊരു സംസാരപ്രിയ നായിരുന്നു.
    സമൂഹത്തിലെ ഏത് തട്ടിലുള്ളവരോടും നല്ല രീതിയിൽ പെരുമാറാൻ അദേഹത്തിന് കഴിഞ്ഞിരുന്നു.
    ഒരു പണ്ഡിത കുടുംബത്തിന്റെ താവഴികളിലെ ശക്തനായ ഒരു കണ്ണിയായിരുന്നു.
    ചുറ്റുപാടിനോടും നിയോഗങ്ങളോടും നീതി പുലർത്തിയ ദീനീ സേവകൻ എന്ന നിലയിൽ അഹമ്മദ് മുസ്ല്യാർ എക്കാലവും സ്മരിക്കപ്പെടുക തന്നെ ചെയ്യും.
    അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം
    വെളിച്ചമാക്കി കൊടുക്കട്ടെ

    -----------------
    സത്താർ കുറ്റൂർ



    ReplyDelete

  2. Pk അഹ്‌മദ്‌ മുസ്ലിയാരുടെ പേരു അടുത്ത കാലത്താണു മനസ്സിലായത്‌. ഞങ്ങൾ ഖത്തീബോല്യേർ, ഖത്തീബ്‌ എന്ന് മാത്രമേ അബിസംബോധന ചെയ്യാറുണ്ടായിരുന്നുള്ളൂ. എടക്കാപറംബ്‌ മഹല്ലിൽ അദ്ദേഹം ഖുതുബക്ക്‌ വന്നാൽ ജുമു അക്ക്‌ ശേഷം ഒരു ചെറിയ വ അളു പതിവാണു." ഇലാഹീ ലസ്തു ലിൽ ഫിർ ദൗസി അഹ്‌ ലൻ...വലാ അഖ്‌ വീ അലാ നാരിൽ ജഹീമി." എന്നു തുടങ്ങുന്ന പ്രശസ്ത വരികളാണു അധിക പ്രസംഗങ്ങൾക്കു മുംബും അദ്ദേഹം ആലപിക്കാറുണ്ടായിരുന്നത്‌ . ഇന്നും ആ വരികൾ ഞാൻ ഓർക്കാൻ കാരണം അദ്ദേഹമാണു.
    പ്രസംഗത്തിനു ശേഷം മരിച്ചവർക്കു വേണ്ടിയും രോഗികൾക്ക്‌ വേണ്ടിയും മറ്റുമെല്ലാം സ്വലാത്തുകളും ഇസ്തിഗ്ഫാറുകളും എല്ലാം ചൊല്ലി ഒരു കൂട്ടു പ്രാർത്ഥനയും പതിവായിരുന്നു.
    വ്യക്തിപരമായും എന്റെ ഉപ്പയും വല്യുപ്പയും മൂത്താപ്പമാരുമൊക്കെയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളായിരുന്നു.
    അദ്ദേഹത്തിന്റെ വീട്ടിലെ പ്ലംബിംഗ്‌ , വയറിംഗ്‌ ജോലികൾക്ക്‌ നിരവധി തവണ ഞാൻ പോയിട്ടുണ്ട്‌ എന്നതും ഇവിടെ ഓർക്കുന്നു.
    സ്ത്രിധന രഹിത വിവാഹം നടത്തിയ എന്നെ ഒരു ജുമു അക്ക്‌ ശേഷമുള്ള പ്രസംഗത്തിൽ പ്രത്യേകം എടുത്ത്‌ പറഞ്ഞ്‌ അഭിനന്ദിച്ചതും ഈ സമയത്ത്‌ പ്രാർത്ഥനയോടെയും നന്ദിയോടെയും ഓർത്ത്‌ പോകുകയാണു.
    മഹല്ല് ഐക്യത്തിനു കേരളത്തിൽ തന്നെ അപൂർവ്വ മാതൃകയായ എടക്കാപറംബ്‌ പള്ളിയിലെ ഐക്യ സ്വഭാവം നില നിർത്തുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക്‌ വളരെ വലുതാണു.
    ഞങ്ങളുടെ സംഘടനാ പരിപാടികളുടെ ഭാഗമായി ഒരു മഹല്ല് സംഗമം നടത്തിയപ്പോൾ അതിലേക്ക്‌ വരാൻ ഞാൻ ക്ഷണിക്കുകയും ക്ഷണം ഏറ്റെടുത്ത്‌ അതിൽ പങ്ക്‌ കൊണ്ടതും ഈ അവസരത്തിൽ സ്മരിക്കുന്നു.
    ഇനിയും എഴുതാൻ ഒരുപാടുണ്ടെങ്കിലും ദൈർ ഘ്യം ഭയന്ന് നിർത്തുന്നു. അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കട്ടെ.ആമീൻ.


    ---------------------------------
    (ജിഹാദുദ്ദീൻ അരീക്കാടൻ. എടക്കാപറംബ്‌)

    ReplyDelete