Tuesday, 11 October 2016

തപാൽ ദിനത്തിന്റെ ഓർമയിൽ...


തപാൽ ദിനത്തിന്റെ ഓർമയിൽ കൂട്ടിൽ ഒരു പാട് കത്ത് വിശേഷങ്ങൾ കേട്ടു .എല്ലാവർക്കും നല്ല കത്തോർമ്മൾ ഉണ്ടായിരിക്കും സ്കൂൾ കാലത്തും പ്രവാസകാലത്തുമെല്ലാമായി.സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇന്റ്റർവെല്ലിനോ ഉച്ചക്കോ പോസ് റ്റോഫീസിൽ കത്ത് അന്വേഷിച്ച് പോകാത്തവർ കുറവായിരിക്കും ,സ്വന്തം പേരിലോ വീട്ട് കാർക്കോ ഉള്ള ഒരു കത്ത് നമ്മുടെ കയ്യിൽ കിട്ടുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. ആ സമയങ്ങളിലൊക്കെ എന്നെ കൂടുതൽ ആകർഷിച്ചത് കത്തിലൊട്ടിച്ച സ്റ്റാമ്പുകളായിരുന്നു
പല വർണങ്ങളിലുള്ള ചിത്രങ്ങളോടുകൂടിയ ആ ചെറിയ തുണ്ടു കഷണങ്ങൾ വളരെ കൗതുകത്തോടെ ഞാൻ ശേഖരിച്ച് തുടങ്ങി.
വളരെ വിജ്ഞാനപ്രദമായ ഇത്തരം സ്റ്റാമ്പുകൾ ഇന്നു എല്ലാ രാജ്യങ്ങളും ഇറക്കുന്നുണ്ട്
         1840 മെയ് 1ന് ബ്രിട്ടണാണ് ലോകത്ത് ആദ്യമായി സ്റ്റാമ്പ് ഇറക്കിയത് .സർ റോളണ്ട് ഹിൽ എന്ന പോസ്റ്റൽ ഉദ്ധ്യോഗസ്ഥനാണ് അതിന് പിന്നിൽ പ്രവർത്തിച്ചത് .അന്നൊക്കെ തപാൽ സ്വീകരിക്കുന്ന വ്യക്തിയുടെ കയ്യിൽ നിന്ന് നിശ്ചിത ഫീസ് പോസ്റ്റ്മാൻ വാങ്ങിക്കുകയായിരുന്നു പതിവ്, ആയിടക്ക് ഒരു അമ്മയും മകനും നിരന്തരം കത്തുകൾ വാങ്ങി നോക്കിയിട്ട് കയ്യിൽ പണമില്ലന്ന് പറഞ്ഞ് പോസ്റ്റ മാന് തിരിച്ചേൽപിക്കുന്നത് ശ്രദ്ദയിൽ പെട്ട റോളണ്ട് ഹിൽ ആ കവറുകൾ സൂക്ഷ്മപരിശേധന നടത്തി. കവറിനു പുറത്ത് പല കോഡുകൾ എഴുതിയിരുന്നു ആ അമ്മയും മകനും കത്തുകൾ വാങ്ങാതെ തന്നെ കോഡുക ളിലൂടെ ഉള്ളടക്കം മന്നസിലാക്കി  കത്തുകൾ തിരികെ നൽകുകയായിരുന്നു പതിവ് .ഇതിനാൽ ഗവൺമെന്റിന് നഷ്ടം സംഭവിക്കും എന്ന് മനസിലാക്കിയ ഹിൽ മുൻകൂറായി പണം ഈടാക്കുന്നതിനുള്ള ഉപാധിയായി സ്റ്റാമ്പ് നിർമിക്ക യും ഗവൺമെന്റിന്റ്റെ അംഗീകാരം നേടുകയും ചെയ്തു. അദ്ധ്യേ ഹം നിർമിച്ച ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പിന്റെ പേരാണ് "പെനി ബ്ലാക്ക് ".
ഇതേ തുടർന്ന് പല രാജ്യങ്ങളും സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.
     ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത് 1852 ജൂലൈ 1 നു സിന്ധ് പ്രവിശ്യയിലാണ്. "സിന്ധ് ഡാക്ക് " എന്നായിരുന്നു അതിന്റെ പേര്.കേരളത്തിൽ മലയാള സ്റ്റാമ്പുകൾ ആയി തിരുവിതാംകൂർ നാട്ട് രാജ്യവും, കൊച്ചി നാട്ട് രാജ്യവും അഞ്ചൽ എന്ന മുദ്രകൾ പുറത്തിറക്കിയിരുന്നു.( ഇത് എന്റെ കളക്ഷനിലുണ്ട്).
           സ്റ്റാമ്പുകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട് .കമ്മമ്മ റേറ്റീവ് സ്റ്റാമ്പുകൾ, ഡെഫിനിറ്റീവ് സ്റ്റാമ്പുകൾ ,ഇതിൽ ആദ്യത്തേത് പ്രത്യേഗ അവസരത്തിൽ പുറത്തിറക്കുന്നവയാണ് .ഒരു നിശ്ചിത എണ്ണം മാത്രമെ ഇറക്കു. ഉദാഹരണം (ആര്യവൈദ്യശാല കോട്ടക്കൽ, ശിഹാബ് തങ്ങൾ, ഒളിംപിക്സ് ,ചിൽഡ്രൻസ് ഡേ) മുതലായവ.
രണ്ടാമത്തേത് ദൈനംദിന ആവശ്യങ്ങൾക്കുള്ളവ  .അവ തീരുന്നതിനനുസരിച്ച് വീണ്ടും ഇറക്കും ഉദാ (ഗാന്ധി, അശോകസ്തംബം) തുടങ്ങിയവ. ഇവക്ക് മറ്റവയെ അപേക്ഷിച്ച് ഭംഗി കുറവായിരിക്കും
          വളരെ വികാസം പ്രാപിച്ച വിനോധമാണ് സ്റ്റാമ്പ് ശേഖരണം. ശേഖരണത്തിന് മാത്രമായി പല രാജ്യങ്ങളും സ്റ്റാമ്പ് പുറത്തിറക്കുന്നുണ്ട്. യൂറോപ്പിലെ "ലിച്ചൻ സ്റ്റെയിൻ " എന്ന രാജ്യത്തിന്റെ പ്രധാന വരുമാനം ഇങ്ങനെ പുറത്തിറക്കുന്ന സ്റ്റാമ്പുകളിൽ നിന്നാണ്.
ഹോബികളിലെ രാജാവെന്നും രാജാക്കൻമാരുടെ ഹോബിയെന്നുമാണ് സ്റ്റാമ്പ്കള  ക്ഷ്ൻ അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച ക ളക്ഷനുകളിൽ ഒന്ന് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി യുടെ കയ്യിലാണ്.

-----------------------------------
ബാസിത് ആലുങ്ങൽ

No comments:

Post a Comment