ഞാൻ നൗഷാദ് മാതാ പിതാക്കളുടെ മൂത്ത സന്താനം ഏക ആൺതരി എനിക്ക് താഴെ 5 അനിയത്തിമാർ. ദാരിദ്രത്തിൻറെ പടുകുഴിയിൽ ജനനം പേരിനൊരു ഓല മേഞ്ഞ ചോർന്നൊലിക്കുന്ന കുടിൽ.
മഴക്കാലം ഭീതിപ്പെടുത്തുന്ന ഒത്തിരി ഓർമ്മകളാണ് തികട്ടിവരുന്നത് ദിവസങ്ങളോളം നീണ്ടു നിൽക്കുമായിരുന്ന ആ മഴക്കാല വറുതിയിൽ പിതാവിന് കൂലിപ്പണിക്ക് പോകാനാവാതെ മിക്കവാറും ദിവസം പട്ടിണിതന്നെ, പട്ടിണി എന്ന് പറഞ്ഞാൽ പലപ്പോഴും മുഴു പട്ടിണി.
പുസ്തകങ്ങളും വസ്ത്രങ്ങളും മഴ കൊള്ളാതെ വയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുന്ന സ്കൂൾ ജീവിതം.
ദാരിദ്രത്തിൽ നിന്നു കരകയറണമെങ്കിൽ കടൽ കടക്കുക തന്നെ ഒടുവിൽ അത് തന്നെ സംഭവിച്ചു.ഗൾഫെന്ന സ്വപ്നം അമ്മാവൻമാരുടെരൂപത്തിൽ പിതാവിനെ തേടിയെത്തി.
അറബി വീട്ടിലെ ജോലി എൻറെ പിതാവിന് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു, കൂടാതെ കൂട്ടുകാരുടെ പ്രലോഭനവുമായപ്പോൾ അവിടെ നിന്നും ചാടി ജോലിക്കായുള്ള അലച്ചിൽ
(ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ നിന്ന് അക്കരെപ്പച്ച പറഞ്ഞ് ഇറക്കി കൊണ്ട് വരാൻ അന്നും ഇന്നും പലരുമുണ്ടാകും )
വല്ലപ്പോഴും തരപ്പെടുന്ന പുറംജോലികൾ ഇതിനിടയിൽ വീട് കയറ്റാൻ ഒരു തറ കെട്ടിയിരുന്നു.കൂനിൻമേൽ കുരുപോലെ UAE യിലെ പൊതുമാപ്പ് പ്രഖ്യാപനം പിതാവിന് തിരിച്ച് നാട്ടിലേക്ക് പോകേണ്ടി വന്നു. ആയിടക്ക് എനിക്ക് തൊട്ട് താഴെയുള്ള സഹോദരിയുടെ വിവാഹം പലരുടെയും സഹായം കൊണ്ടും കടം വാങ്ങിയും വീടും പറമ്പും പണയപ്പെടുത്തിയും ഒരു വിധം നടത്തി.
ഗൾഫ് കാരനല്ലാതായതോടെ ജീവിതം വീണ്ടും വഴിമുട്ടി കടങ്ങൾ പെരുകി ആളുകൾ വീട്ടിലെത്തി ബഹളമുണ്ടാക്കാൻ തുടങ്ങി. പഠനത്തിൽ മിടുക്കനായിരുന്ന ഞാൻ പട്ടിണി മാറ്റാൻ പല ജോലികൾക്കും പോയി വാർക്കപ്പണിക്ക് പോയി ടെറസിൽ നിന്ന് വീണ് കയ്യൊടിഞ്ഞു എങ്കിലും പത്താം ക്ലാസ്സിൽ ഉന്നത മാർക്ക് നേടി +2 വിന് ചേർന്നു.പഠനവും ജോലിയും ഒന്നിച്ച് കൊണ്ട് പോകവെ മനസ്സിന് താളം തെറ്റുന്ന ഒട്ടേറെ അനുഭവങ്ങൾ ദിനേനെ നേരിടേണ്ടി വന്നു പഠനം തുടരാൻ കഴിയാത്ത അവസ്ഥ.കേരളത്തിലെ ഒട്ടേറെ കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിച്ച ഗൾഫെന്ന സ്വപ്നം ഞാനും കണ്ട് തുടങ്ങി
ഡിഗ്രി ഫൈനൽ ഇയർ പരീക്ഷക്ക് മൂന്ന് മാസം മാത്രം ബാക്കിയുള്ള സമയത്ത് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിതാവിൻറെ കൂലിപ്പണി കൊണ്ട് മാത്രം ബാങ്ക് ലോണിനെയും കടക്കാരെയും പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല. വിസിറ്റിങ് വിസയെടുത്ത് ഗൾഫിലേക്ക് പോകുക തന്നെ ഭാരിച്ച മൂന്ന് ലക്ഷ്യങ്ങളായിരുന്നു എനിക്ക് മുമ്പിൽ. കടക്കാരിൽ നിന്ന് കുടുംബത്തെ രക്ഷിക്കണം, ചോർന്നൊലിക്കുന്ന കൂരയിൽ നിന്നൊരു മോചനം, സഹോദരിമാരുടെവിവാഹം. ഞാനെന്നെ കുറിച്ച് ചിന്തിച്ചതേയില്ല വീണ്ടും അമ്മാവൻമാരുടെസഹായത്താൽ ദുബായിയിലേക്ക്. എങ്ങിനെയൊക്കെയോ പണം കണ്ടെത്തി വിസയടിച്ചു.
................................. ദിവസങ്ങൾക്ക് ശേഷം.......
ഇന്ന് വീട്ടിൽ ആഘോഷമാണ് എല്ലാവരുടെയും മുഖത്ത് ആഹ്ലാദത്തിൻറെ പൂത്തിരി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തിരി പേരുണ്ട്. സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി കൂട്ടുകാരൻറെ കാറിൽ കയറി കരിപ്പൂരിലേക്ക്...
സ്നേഹനിധികളായ മാതാപിതാക്കളുംഇണങ്ങിയും പിണങ്ങിയും തല്ല് കൂടിയും കഴിഞ്ഞ സഹോദരിമാരും കൺവെട്ടത്ത് നിന്ന് മാഞ്ഞു പോകുമ്പോൾ വല്ലാത്തൊരു സങ്കടം.വറ്റിവരണ്ട പുഴകളെയും മണ്ടരി ബാധിച്ച തെങ്ങിൻ തലപ്പുകളെയുംപുലർകാല ആലസ്യത്തിൽ അടഞ്ഞ് കിടക്കുന്ന അങ്ങാടികളെയുംപിന്നിലാക്കി വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ വാഹനം അധിശീഘ്രം പാഞ്ഞുകൊണ്ടിരുന്നു.പുലർച്ചെ ആയതിനാൽ റോഡിലും തിരക്ക് കുറവ്. ഓരോ അങ്ങാടിയും പിന്നിടുമ്പോൾ കാണാനാവുന്നത് കൈകോട്ടും പിക്കാസുമേന്തി, തങ്ങളെ തേടിയെത്തുന്ന മുതലാളി മാരെ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ മാത്രം. ഞാനും ഇങ്ങിനെയൊക്കെആയിരിക്കുമൊ അവിടെ? നെഞ്ചിലൂടെ വല്ലാത്തൊരു കാളൽ അനുഭവപ്പെട്ടത് പോലെ. എയർപോർട്ടിലെത്തി വാഹനത്തിൽ നിന്ന് ലഗേജും ഹാൻഡ് ബാഗും ഇറക്കിയപ്പോഴത്തിന് ഡ്രോളിയുമായി കൂട്ടുകാരൻ എത്തിയിരുന്നു. നീണ്ടു നിൽകുന്ന വരിയുടെ അറ്റത്ത് ഞാനും നിൽക്കേണ്ട താമസം കൂട്ടുകാർ സലാം പറഞ്ഞ് പിരിഞ്ഞു.ഒരുതരം നിർവ്വികാരതയോടെ ഞാനാ പോക്ക് നോക്കി നിന്നു.
കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥൻറെ പാസ്പോർട്ട് പരിശോധനയും കടന്ന് ലഗേജ് സ്ക്രീനിങ് ചെക്കപ്പും കഴിഞ്ഞ് ബോർഡിങ് പാസ്സിനായുള്ള വരികളിലൊന്നിൽ നിലയുറപ്പിച്ചു.എല്ലാവരും ഒരേ നാട്ടുകാർ ഒരേ ലക്ഷ്യത്തിലേക്ക് പോകുന്നവർ എന്നിട്ടും ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറാതെ സ്വന്തം കാര്യം നേടിയെടുക്കാനുള്ള വ്യകൃത എല്ലാവരിലും കാണാമായിരുന്നു. കൗണ്ടറിൽ ഇരിക്കുന്നവരുടെ മുഖഭാവവും അതിനനുസരിച്ച് തന്നെ. ചിലർ പെട്ടന്ന് ബോർഡിങ് പാസ്സ് വാങ്ങി പോകുന്നു മറ്റ് ചിലരെ ലഗേജ് തൂക്കം കൂടിയതിനാൽ മടക്കുന്നു തൂക്കം അഡ്ജസ്റ്റ് ചെയ്ത് അതേ വേഗതയിൽ തിരിച്ചു വരുന്നു, നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തിൽ !!
ഇതിനിടയിൽ ബാഗേജ് ക്ലിയറൻസ് കഴിഞ്ഞ് ഉടൻ ബോർഡിങ് പാസ്സ് കൈപറ്റണമെന്ന അനൗൻസും എത്തി നെഞ്ച് പിടക്കുന്നു.
അതെ എൻറെ ഊഴവുമെത്തി. തൂക്കം അധികമില്ല സമാധാനമായി എന്ന് കരുതി നിൽക്കുമ്പോഴാണ് അടുത്ത കൗണ്ടറിലെ ഉദ്യോഗസ്ഥനെ വിളിച്ച് എനിക്ക് പാസ്സ് തരേണ്ടയാൾ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടത്. എന്നോട് ക്യൂവിൽ നിന്ന് മാറി നിൽക്കാൻ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല ആരുമൊന്നും പറയുന്നുമില്ല.
ഓരോരുത്തരായിക്ലിയറൻസ് കഴിഞ്ഞ് കടന്ന് പോകുന്നു ആകെ സങ്കടക്കടലിലായ ഞാൻ വീണ്ടും കൗണ്ടറിൽ പോയി അന്വേഷിച്ച സമയത്താണറിയുന്നത് എൻറെ വിസ വ്യാജമാണത്രെ.
ഒരു ഞെട്ടലോടെയാണാ വാക്ക് ഞാൻ കേട്ടത് ഇനി എന്ത് ചെയ്യും ആകെ തകർന്ന് പോയി
വീട്ടിലേക്കെങ്ങിനെ തിരിച്ച് ചെല്ലും?
എന്തൊരു പരീക്ഷണമാണ് റബ്ബേ ഇത്....വിമാനം പുറപ്പെടാൻ ഇനി അധിക സമയമില്ല
വിഷണ്ണനായി ഒരു തൂണും ചാരി നിലത്തിരുന്നു ഞാൻ.
തുടർന്ന് വായിക്കാം
അടുത്ത ലക്കം കുരുത്തോലയിൽ.
---------------------------------------------------------------
🍃 ജീവിക്കാൻ മറന്നവൻ🍂
ഭാഗം 2
ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു അധികൃതർ. ഒരുദ്യോഗസ്ഥൻ വന്ന് എൻറെ കൈ പിടിച്ചെഴുന്നേൽപിച്ച് പച്ചക്ക് ചോദിക്കുകയാണ് കൈയ്യിൽ കാശുണ്ടോ എങ്കിൽ ഒരു അയ്യായിരം രൂപ തന്നാൽ കയറ്റി വിടാം എന്ന്!!
കൈകൂലി എന്ന മഹാവിപത്ത് നേരിട്ടനുഭവിച്ച നിമിഷം
കയ്യിലൊന്നുമില്ലയെന്ന് പറഞ്ഞപ്പോൾ തുക കുറച്ച് കൊണ്ട് വന്നു എൻറെ കദന കഥ മുഴുവൻ അയാളോട് പറഞ്ഞു കാല് പിടിച്ച് കെഞ്ചി കരുണ കാണിക്കണമെന്ന് കരഞ്ഞു. പണത്തിനോട് ആർത്തി മൂത്ത് മന:സാക്ഷി മരവിച്ച ആ വർഗ്ഗം ആകെയുണ്ടായിരുന്ന 300 രൂപ കീശയിൽ നിന്നെടുത്ത് നിമിഷ നേരം കൊണ്ട് ബോർഡിങ് പാസ്സ് തന്നു. പിന്നെയൊരു ഓട്ടമായിരുന്നു ഏതാനും സമയമെവിമാനം പുറപ്പെടാൻ ബാക്കിയുള്ളൂ
വിമാന വഴിയിലെ ദേഹപരിശോധനയും കഴിഞ്ഞ് ബോർഡിങ് പാസ്സ് വാങ്ങി ഒരു കഷ്ണം അവർ മുറിച്ചെടുത്തു. എൻറെ ഇത് വരെയുള്ള ജീവിതമാണാ മുറിച്ചെടുത്തത് എന്നെനിക്ക് തോന്നി. കഷ്ടപ്പാടിനിടയിലും എനിക്കുണ്ടായിരുന്ന സന്തോഷം എൻറെ പഠനം, കളികൾ എല്ലാം അവിടെ എന്നിൽ നിന്ന് വേർപ്പെടുത്തിയതിൻറെ സൂചനയായിരുന്നു ആ തുണ്ടം കടലാസ്. എന്നെ മാത്രം കാത്തിരിക്കുകയായിരുന്ന എമിറേറ്റ്സിൻറെ ഭീമൻ ആകാശ കപ്പലും പുതിയ കാഴ്ചകളും എയർഹോസ്റ്റസ് മാരുടെ അഭിവാദ്യങ്ങളും എന്നെയൊട്ടും വിസ്മയിപ്പിച്ചില്ല
അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ ഇരിപ്പിടം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടിയില്ല കാരണം മറ്റെല്ലാവരും ഇരുന്ന് കഴിഞ്ഞിരുന്നു.പ്രായമേറിയ ഒരാളുടെ കൂടെയായിരുന്നു എൻറെ സീറ്റ്. എന്റെ വെപ്രാളവും മറ്റും കണ്ട് കാര്യമന്വേഷിച്ച അദ്ദേഹത്തോട് നടന്നതെല്ലാം വിശദീകരിച്ചു ഇതെല്ലാം അവരുടെ നാടകമാണ് പണം അടിച്ച് മാറ്റാനുള്ള ഓരോ സൂത്രപ്പണികൾ ഇതിൽ മോൻ കുടുങ്ങി അടുത്ത ഇരക്കായി വല വീശിയിട്ടുണ്ടാകും ആ ശവം തീനികൾ എന്നാണ് അദ്ദേഹം പറഞ്ഞത് അത് പറയുമ്പോൾ അദ്ദേഹത്തിൻറെ മുഖം രോഷത്താൽ ചുവന്നിരുന്നു.
ലോകത്തെവിടെയും കിട്ടാത്ത ആഥിത്യമര്യാദയാണ് വിമാനത്തിലെന്ന് തോന്നി ഇന്ന് വരെ കഴിക്കാത്ത ഭക്ഷണമാണെങ്കിലും വിഷപ്പിൻറെ കാഠിന്യം കൊണ്ട് എത്ര പെട്ടന്നാണത് കഴിച്ച് തീർന്നത് ക്ഷീണം കൊണ്ട് മയക്കം ഉറക്കത്തിന് വഴിമാറി വിമാന ജീവനക്കാരി സീറ്റ് ബെൽറ്റ് ധരിക്കാൻ തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്.
കരിപ്പൂരിലെ നേർ വിപരീതമായിരുന്നു ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥപെരുമാറ്റം. നടപടി ക്രമങ്ങളൊക്കെ പെട്ടന്ന് തീർത്ത് പുറത്തിറക്കിയപ്പോൾ അമ്മാവൻമാർ സ്വീകരിക്കാൻ പുറത്ത് നിൽപുണ്ടായിരുന്നു
ദുബായ് ദേരയിലെ കൂട്ടുകാരുടെ ഫ്ലാറ്റിലേക്കായിരുന്നു യാത്ര അവാടെയാണെൻറെ താമസം വരാനിരിക്കുന്ന നാളുകൾ അന്വേഷണങ്ങളുടേതാണ് പത്രങ്ങളൊക്കെ നോക്കി ജോലി ഒഴിവുകൾ കണ്ടെത്തണം സാധ്യമായ മറ്റ് വഴികളും തേടണം ആകെയുള്ള യോഗ്യത +2 ഉം കംപ്യൂട്ടറിൽ DCA യും. താമസം ബഹുരസമായിരുന്നു
റൂമിലുള്ളവർ ജോലിക്ക് പോകുന്ന സമയത്ത് കട്ടിലിൽ കയറി കിടക്കും അവരെത്തിയാൽ നിലത്ത് ബെഡ് വിരിച്ച് കിടക്കും ഫ്ലാറ്റിന്റെ താഴെ നിലയിലുള്ള ഹോട്ടലിൽ ഭക്ഷണം ഏൽപിച്ചതിനാൽപട്ടിണി കിടക്കേണ്ടി വന്നില്ല. പലരും പറയുന്നതിനനുസരിച്ച് പല സ്ഥലത്തും പോയി നോക്കും നിരാശയോടെ മടങ്ങും ശരാശരിയിലും നീളം കുറഞ്ഞ എൻറെ ശാരീരിക ഘടനയും പല ജോലികൾക്കും വിഘാതമായി ദിവസങ്ങൾ പോയി കൊണ്ടിരുന്നു ഒരിക്കൽ ദേര കടപ്പുറത്ത് നിരാശയോടെ ഇരിക്കുമ്പോൾ ഒരാൾ പറഞ്ഞതനുസരിച്ച് ദുബായ് ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റിയിലേക്ക് മാൻപവർ സപ്ല ചെയ്യുന്ന സ്ഥാപനത്തിൽ നാളെ ഇന്റർവ്യൂവിന് പോകാൻ തീരുമാനിച്ചു. സന്തോഷത്തോടെ റൂമിലേക്ക് മടങ്ങി.
ജീവിതത്തിന് പുതിയ ഊടും പാവും വരാൻ പോകുന്നു ഈ ജോലി ലഭിക്കുന്നതോടെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറാം പല കണക്കുകളും കൂട്ടി നല്ലൊരു നാളെയെ സ്വപ്നം കണ്ട് ഞാനുറങ്ങി.
അതിരാവിലെ എഴുന്നേറ്റു ഇൻർവ്യൂവിന് പോകാൻ ഒരുങ്ങി കയ്യിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു നിശ്ചിത സ്ഥലത്ത് നേരത്തെ തന്നെ എത്തി നല്ല തിരക്കുണ്ട് എൻറെ ഊഴമെത്തി
കംപ്യൂട്ടറിൽ ഡിപ്ലോമയുള്ളത് കൊണ്ട് അവർ ആവശ്യപ്പെട്ടത് നിഷ്പ്രയാസം ചെയ്ത് കൊടുത്തു പക്ഷെ വളരെ കുറഞ്ഞ ശമ്പളത്തിന് ജോലിക്ക് തയ്യാറായ മറ്റൊരു മലയാളിക്ക് ആ ജോലി ലഭിച്ചു.ദുബായിലെ പ്രമുഖ പാലുൽപന്ന കമ്പനിയിലാണ് അമ്മാവൻമാർ ജോലി ചെയ്യുന്നത് അവിടെയൊരു ഒഴിവുണ്ടെന്നറിഞ്ഞ് പിന്നെ അങ്ങോട്ട് പോയി അവിടെ കാലികൾക്ക് തീറ്റയും പുല്ലും കൊണ്ട് വരുന്ന ഭീമാകാരമായ ട്രൈലറുകളും ടാങ്കറുകളും കഴുകലും വൃത്തിയാക്കലുമായിരുന്നു ജോലി. ഭാരിച്ചതാണെങ്കിലും ഞാനതിന് സമ്മതിച്ചു ദിവസം ചെല്ലുന്തോറും ഞാൻ അവശനായിക്കൊണ്ടിരുന്നു അവസാനം അവിടെ നിന്നും അതേ കമ്പനിയിൽ തന്നെ ഒട്ടകങ്ങൾക്ക് തീറ്റയുണ്ടാക്കുന്ന സെക്ഷനിലേക്ക് മാറ്റി 40ഉം 50 ഉം കിലോയുടെ ചാക്കുകൾ പാക്ക് ചെയ്ത് അട്ടിയിടണം അതിനൊന്നും കഴിയുന്ന ആരോഗ്യമുള്ള ശരീരമായിരുന്നില്ല ഈ 20കാരൻറെത് അവിടെത്തെ ജോലി കൊണ്ട് കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത പരുവത്തിലായി ഞാൻ. വിസയുടെ കാലാവധി തീരാറുമായി ടെൻഷൻ കൂടി ക്കൂടി വരുന്നു ഒരു മാസത്തേക്കു കൂടി വിസിറ്റിങ് നീട്ടി.പിന്നെ ജോലിക്ക് കയറിയത് ഒരു പ്രമുഖ ഹോട്ടലിൽ, എൻറെ വിധി അവിടെയും ക്ലീനിങ് ജോലി തന്നെ പുലർച്ചെ 3 മണി മുതൽ 15ഉം 16ഉം മണിക്കൂർ നീണ്ടുനിൽക്കുന്നഡ്യൂട്ടി .ആടിനെയും ഒട്ടകത്തിനെയും ഒന്നാകെ പുഴുങ്ങുന്ന വലിയ ചെമ്പുകളും പാത്രങ്ങളും എത്ര വൃത്തിയാക്കിയാലും പോകാത്ത നെയ്യിൻറെ കട്ടകൾ, അതിന്പുറമെ കക്കൂസ് വരെ കഴുകണം താഴെ തട്ടിലുള്ളവർ മുതൽ മുദീർ വരെയുള്ളവരുടെ ആട്ടും തുപ്പും കേട്ട് മനസ്സ് മരവിച്ചു സഹിക്കാവുന്നതിലപ്പുറം ക്ഷമിച്ച് നോക്കി ഒരു മാസം അവിടെ പിടിച്ച് നിന്നു ഒരു കാര്യവും വീട്ടിലറിയിച്ചില്ല കിട്ടുന്ന വേതനം മുഴുവൻ വീട്ടിലേക്കയച്ചു അവിടെ അടുത്ത പെങ്ങളുടെ വിവാഹന്വേഷണം സജീവമായി നടക്കുന്നു അവരൊരുപാട് സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. വിസ തീരാനിനി 4 ദിവസം മാത്രം. ദേരയിലെ പഴയ റൂമിലേക്ക് മടങ്ങുന്ന വഴി ദേര കടപ്പുറത്ത് പോയി ഇരുന്നു ഇനി എന്താണ് വഴി ഒറ്റക്കിരുന്ന് ഒരു പാട് ചിന്തിച്ചു അവസാനം ഒരുറച്ച തീരുമാനത്തിലെത്തി അവിടെ നിന്നെഴുന്നേറ്റ് കടലിനെ ലക്ഷ്യമാക്കി നടന്നു ഞാൻ......
തുടരും
----------------------------------------------------
🍃 ജീവിക്കാൻ മറന്നവൻ🍂
അവസാന ഭാഗം
ആ തീരുമാനവുമായിമുന്നോട്ട് പോകുക തന്നെ അതല്ലാതെ നിവൃത്തിയില്ല വിസിറ്റിങ് വിസയുടെ കാലാവധി തീരാൻ രണ്ട് നാൾമാത്രം. സ്ഥിരമായ ഒരു ജോലിയില്ലാതെ തുടരാൻ സാധ്യമല്ല സ്വപ്നങ്ങളും ലക്ഷ്യങ്ങളും ബാക്കിയാക്കിയുള്ള ഈ തിരിച്ച് പോക്ക് ഒരിക്കലും പ്രതീക്ഷിച്ചതല്ല. വീട്ടിലൊന്നും അറിയിച്ചില്ല ചെന്ന് കയറുമ്പോൾ മാത്രം അവരറിഞ്ഞാൽ മതി. കരിപ്പൂരിലേക്ക് ടിക്കെറ്റെടുത്തു അത്യാവശ്യം സാധനങ്ങളും വാങ്ങി എയർപോർട്ടിലേക്ക്......
നാല് മാസത്തെ പ്രവാസത്തിന് നിരാശയോടെ മടക്കം.
അപ്രതീക്ഷിതമായ ഈ തിരിച്ച് വരവ് ഉൾകൊള്ളാൻ വീട്ടുകാർക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വന്നു. എല്ലാം വിശദമായി തന്നെ വിസ്തരിച്ചു
.
വെറുതെയിരിക്കാൻ സമയമില്ല രണ്ട് ദിവസത്തെ വിശ്രമത്തിനു ശേഷം ജോലിക്കിറങ്ങി ഒരു മിനി ബസിൽ കണ്ടക്ടറായി ഒരു മാസത്തോളം.പിന്നെ തൊട്ടടുത്ത നാട്ടിൽ ഒരു ക്ലിനിക്കിൽ മെഡിക്കൽ ഷോപ്പിൽ ജോലിക്ക് കയറി.അധികവും രാത്രിയായിരുന്നുഡ്യൂട്ടി. രാത്രിയാകുമ്പോൾ പലപ്പോഴും തിരക്ക് വളരെ കുറവായിരിക്കും നേരഭിമുഖമായിരുന്നു ക്യാഷ് കൗണ്ടർ സ്വാഭാവികമായും
അവിടെ പോയി ഇരുന്ന് കൗണ്ടറിലെ സ്റ്റാഫുമായി സംസാരിച്ചിരിക്കും. കൗണ്ടറിൽ അധികവും പെൺകുട്ടികളായിരുന്നു അതിലൊരാളായിരുന്നു സീനത്ത്, ഏകദേശം എൻറെ അതെ കുടുംബ പശ്ചാതലമുള്ളവർ ഇവിടെത്തെ ജോലിയിലും പ്രായത്തിലും എന്നേക്കാൾ ഒരു വയസ്സ് കൂടുതൽ. കുംടുംബകാര്യങ്ങളൊക്കെ അവരോട് സംസാരിക്കുമ്പോൾ വലിയ ആശ്വാസമായിരുന്നു രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ ഭക്ഷണത്തിൽ അവർക്കും കൂടി കരുതാൻ ഉമ്മാനോട് പറയും അവരും കൊണ്ട് വരുന്നതിൽ എന്തെങ്കിലും സ്പെഷൽ എനിക്കുണ്ടാവുംവീട്ടുകാർ തമ്മിലും നല്ല സൗഹൃതത്തിലായി.അതിനിടക്ക് ഉപ്പാക്ക് ഒരു അപകടം സംഭവിച്ചു അഡ്മിറ്റ് ചെയ്തത് ഇതേ ആശുപത്രിയിൽ തന്നെ ഈ സമയത്ത് സ്വന്തം മക്കളെക്കാൾ അധികം ശുഷ്രൂശ നൽകാനും മറ്റും സീനത്ത് കാണിച്ച ഉത്സാഹം വല്ലാത്തൊരു ബഹുമാനം അവരോടെനിക്ക് തോന്നി അതിനെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല.
ക്ലിനിക്കിലെ ജോലി ഒരു വിധം മുന്നോട്ട് പോയി കൊണ്ടിരിക്കെ ആ സന്തോഷ വാർത്തയെത്തി മുമ്പ് അൽപകാലം ജോലി ചെയ്ത പ്രമുഖ പാലുൽപന്ന കമ്പനിയിൽ നിന്ന് വിസ വന്നിരിക്കുന്നു സന്തോഷം കൊണ്ടെനിക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല വീട്ടിൽ ഫോൺ ഇല്ലാത്തത് കാരണം അമ്മാവൻ വിളിച്ച് പറഞ്ഞത് ക്ലിനിക്കിലേക്കായിരുന്നു അപ്പൊ തന്നെ വിവരം സീനത്തിനോട് പറഞ്ഞു എറെ സന്തോഷമായെങ്കിലും വിട്ട് പിരിയുന്നതിലെ വേദന അവരുടെ മുഖത്ത് കാണാമായിരുന്നു. ഡ്യൂട്ടി ഒന്ന് കഴിഞ്ഞ് കിട്ടാൻ വളരെ ധൃതിയായിരുന്നു അന്ന്. വീട്ടിലെത്തി വിവരം അറിയിച്ചു സന്തോഷം കൊണ്ട് ഉമ്മയും പെങ്ങൻമാരും കെട്ടി പിടിച്ചു കരഞ്ഞു
വൈകി വന്ന ഉപ്പാനോട് വിവരം പറയുമ്പോഴും ഉമ്മാൻറെ സന്തോഷ കണ്ണീർ വറ്റിയിരുന്നില്ല.
......................
..................
ഇത്തവണ എറെ പ്രതീക്ഷയോടെയാണ് വരുന്നത് വിസിറ്റിങ് വിസ അല്ലാത്തത് കൊണ്ട് ജോലിയുടെ ടെൻഷനില്ല വന്നിറങ്ങിയ പിറ്റേന്ന് തന്നെ ഡ്യൂട്ടിക്കിറങ്ങി സെയിൽസ് വാനിൽ ഹെൽപറായിട്ടായിരുന്നു തുടക്കം തുഛമായ ശമ്പളം. അൽപം കടുത്ത താണെങ്കിലും ഓവർടൈം അടക്കം രാവും പകലും പണിയെടുത്തു പെങ്ങൻമാരുടെ വിവാഹം, വീട് പണി ഇത് മാത്രമായിരുന്നു ലക്ഷ്യം അതിന് എല്ല് മുറിയെ പണിയെടുക്കുക തന്നെ. രണ്ടാമത്തെ പെങ്ങളുടെ വിവാഹത്തിന് വന്ന കടം വീടാൻ ഒരു വർഷമെടുത്തു.മൂന്നാമത്തെ പെങ്ങളുടെ വിവാഹത്തിന് വേണ്ടി ഒരു കുറിവെച്ചു ബാക്കി കടം വാങ്ങി അത് നടത്തി.രണ്ടാമത്തെ മാസം നറുക്ക് എടുക്കാതെ എല്ലാവരെ കൊണ്ടും സമ്മതിപ്പിച്ച് മറ്റൊരാൾക്ക് നൽകി അവനും സഹോദരിയുടെ വിവാഹം തന്നെയായിരുന്നു വിഷയം. നാട്ടിൽ പോയ അവൻ പിന്നെ തിരിച്ച് വന്നില്ല കുറിയിലേക്ക് ഒരു ചില്ലിക്കാശ് പോലും തിരിച്ചടച്ചതുമില്ല വീട്ടിലേക്ക് ചിലവിന് പോലും അയക്കാതെ 10 മാസം കൊണ്ട് ആ കടം ഞാൻ വീട്ടി അത് കഴിഞ്ഞ് നാട്ടിൽ പോയി വിവാഹവും കഴിഞ്ഞ് തിരിച്ച് വന്നു കടങ്ങൾ ഇനിയും ബാക്കിയാണ് എന്നാലും റാഹത്താണ് അടുത്തയാഴ്ച നാലാമത്തെ പെങ്ങളുടെ വിവാഹമാണ്. ഹെൽപർ തസ്തികയിൽ നിന്ന് സെയിൽസ്മാനായി സ്ഥാനക്കയറ്റം കിട്ടി അത്യാവശ്യം നല്ല ശമ്പളം ക്ലിനിക്കിലെ ക്യാഷ് കൗണ്ടറിലെ പെൺകുട്ടി ജീവിത സഖിയായി കൂടെയുണ്ട് ഞങ്ങൾക്ക് രണ്ട് പെൺമക്കളും. ഓല മേഞ്ഞ വീട് ഓട് പാകിയെങ്കിലും ചോർച്ച മാറിയിട്ടില്ല. അഞ്ചാമത്തെ പെങ്ങളെ കല്യാണവും കൂടി കഴിഞ്ഞിട്ട് വേണം ഈ 60-)o വയസ്സിലും കിണറിൻറെ ആഴത്തിൽ കരിമ്പാറ പൊട്ടിക്കുന്ന അപകടകരമായ പണിക്ക് പോകുന്ന ഉപ്പാനോട് ഒന്ന് വിശ്രമിക്കാൻ പറയാൻ. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് കുട്ടികൾക്കെങ്കിലും ഒരു മോചനം നൽകണം
അതിന് ശേഷം ജീവിക്കാൻ മറന്ന എനിക്കുമൊന്ന് ജീവിക്കണം
ദുആ വസ്വിയ്യത്തോടെ...
നിങ്ങളുടെ സ്വന്തം
നൗഷാദ്
-----------------------------
ഫൈസൽ മാലിക്

No comments:
Post a Comment