Thursday, 6 October 2016

*ഹൈസ്കൂളിന് പിന്നിലാണ് എന്റെ വീട്*


വളരെ ചെറുപ്പത്തിലേ ആരെങ്കിലും വീടെവിടെ എന്ന് ചോദിച്ചാൽ വളരെ അഭിമാനത്തോടെ തന്നെ പറയുമായിരുന്നു.

കുറ്റൂർ നോർത്ത് ഹൈസ്കൂളിന് പിന്നിൽ എന്ന്.

കുറ്റൂരിൽ ഒരു ഹൈസ്കൂൾ ഉണ്ടെന്ന് പറയുന്നത് അന്നും ഇന്നും എനിക്ക് മാത്രമല്ല എല്ലാർക്കും അഭിമാനയിരുന്നു.
 അക്കാലത്ത് വേങ്ങര കഴിഞ്ഞാൽ തിരൂരങ്ങാടിയേ ഹൈസ്കൂൾ ഉണ്ടായിരുന്നുള്ളൂ.
 ദീർഘദൃക്കുകളായ നമ്മുടെ മുൻഗാമികൾ ചെയ്ത സുകൃതമാണ് നാമും നമ്മുടെമക്കളും അനുഭവിക്കുന്നത്.

 1923   കുറ്റൂരിന്റെ ഉസ്താദ് മർഹൂം ബീരാൻ മൊല്ലാക്കയുടെ ഓത്തുപള്ളിയാണ് ഇതിന്റെ  തുടക്കം.
തലമുറകളെ ദീനും ഒപ്പം മലയാളവും കണക്കും ഒക്കെ അവിടെ പഠിപ്പിച്ചിരുന്നു.

1959 ഏഴാം ക്ലാസ് വരെയുള്ള എഎംയുപി സ്കൂളായി ഉയർത്തപ്പെട്ടു.
 മർഹും കെ.പി മൊയ്തീൻ കുട്ടി ഹാജിയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ കഠിനപരിശ്രമത്താൽ 1963.. 64 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 അദ്ദേഹത്തിൻറെ പിതാവിന്റെ നാമത്തിലാണ് കുഞ്ഞിമൊയ്തു മെമ്മോറിയൽ ഹൈസ്കൂളിൻറെ പിറവി.

 അക്കാലത്ത് ചേറൂർ, അച്ചനമ്പലം ,വേങ്ങര തുടങ്ങി എല്ലാ ദിക്കിൽ നിന്നും കുട്ടികൾ കൂട്ടമായി നടന്നു വന്നിരുന്ന രംഗം ഇന്നും മനസ്സിൽ കാണുന്നു.

 66..67 32 കുട്ടികളുള്ള പ്രഥമ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി.
അന്ന് പരീക്ഷ സെന്റർ വേങ്ങരയായിരുന്നു. ഉസ്മാൻകോയ ഹാജി, ശിവരാജൻ, ജോസഫ്, കേശവൻ, വെങ്കട്ടരമണി, രാജഗോപാൽ, ലീല, വത്സമ്മ തുടങ്ങിയ വരായിരുന്നു ആദ്യകാല ഹെഡ്മാസ്റ്റർമാർ.
1998 ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.
 2000 മാർച്ചിൽ സ്കൂളിന്റെ എല്ലാ ഉയർച്ചയും കണ്ട മാനേജർ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു.
اللهم اغفر له وارحمه
ഇന്ന് സ്കൂൾ 2500 കുട്ടികളും നൂറിലേറെ അധ്യാപകരുമുള്ള വൻ വൃക്ഷമായി പടർന്നു പന്തലിച്ചു നിൽക്കുന്നു.

 എത്ര സുന്ദരം എന്റെ സ്കൂൾ.
സ്കൂളിന്റെ പിന്നിലാട്ടോ ൻറെ വീട്

-----------------------------------------
മുഹമ്മദ്‌ കുട്ടി അരീക്കൻ

No comments:

Post a Comment