Tuesday, 11 October 2016

സുഖം


ഇനിയാകെ ഒരു കത്തേ ബാക്കിയുള്ളൂ,
 സൂര്യൻ തലക്കു മുകളിൽ നിന്ന് കത്തുകയാണ്, തൊണ്ടയാണേൽ വരണ്ടിരിക്കുന്നു, മേൽവിലാസക്കാരനെ കിട്ടണേൽ കുന്നു കയറണം,
 വയ്യ,
 ഉരുപ്പടി കൊടുക്കാതെ മടങ്ങാൻ അയാളുടെ മനസ്സനുവദിക്കുന്നുമില്ല, അങ്ങിനെ ആ കടും കൈ ചെയ്യാനുറച്ചു,
 പൊട്ടിച്ചു വായിക്കുക... ഇത്രേയുള്ളൂ ആകെത്തുക.
 'അവിടേം സുഖം ഇവിടേം സുഖം',
എന്നാ പിന്നെ കൊണ്ട് പോയി കൊടുക്കുന്ന എനിക്കാണോ അസുഖം എന്നാത്മഗതം ചെയ്തു കത്ത് നുള്ളിചീന്തി അയാൾ തിരിച്ചു നടന്നു.....

-------------------------------------------------
മുസ്തഫ ശറഫുദ്ധീൻ അരീക്കൻ

No comments:

Post a Comment