Saturday, 15 October 2016

കൂട്ടാൻ


കൂട്ടാൻ കൂട്ടാത്തവർ ഉണ്ടാവുമോ ചിലപ്പോൾ ന്യൂ ജെൻ ഫ്രീക്കൻമാർക്ക് അത് മനസിലാക്കാൻ വഴി ഇല്ല ..പണ്ട് നാട്ടിൽ പലതരം കൂട്ടാൻ ഉണ്ടായിയുന്നു ഇന്നും ചില വീടുകളിൽ അത് നിലനിന്നുപോരുന്നു .. ചക്ക കൂട്ടാൻ .ചേമ്പും കൂട്ടാൻ ..മത്തൻകൂട്ടാൻ. താളുംകൂട്ടാൻ.. അങ്ങിനെ പലവിധം കൂട്ടാനുകൾ ..
ഓരോ ലീവിനും വരുമ്പോഴും പത്തു മണിക് ഉമ്മയുടെ വക ചില ദിവസങ്ങളിൽ കൂട്ടാനും കഞ്ഞിയും ഉണ്ടാവും ഇന്നലെയും അത് കിട്ടി .. ഉമ്മയൊന്നു വെറുതെ പറമ്പിലേക് ഇറങ്ങിയാൽ മതി പിന്നെ കയ്യിൽ പല വിധം ഇലകളും കിഴങ്ങുകളുമായി തിരിച്ചെത്തും പിന്നെ നിമിഷങ്ങൾ മാത്രം മതി അതൊരു കൂട്ടാൻ ആയി മാറാൻ ..കൂട്ടാനിൽ ഉണ്ടാക്കാൻ പ്രധാനമായി ഉപയോഗിക്കുന്ന വസ്തുക്കൾ. ചേമ്പ്.ചേമ്പിൻതാൾ.ചക്ക.ചക്കകുരു.മത്തൻ.മത്തൻഇല.മുരിങ്ങഇല.പൂള ..ഓരോ കാലാവസ്ഥയിലും ഉണ്ടാക്കാനുള്ള വിഭവങ്ങൾ സമയങ്ങളിൽ ലഭിക്കും അത്കൊണ്ട് കൂട്ടാൻ ഏതു സമയത്തും ഉണ്ടാക്കാൻ പറ്റും.
കൂടുതൽ കൂട്ടാൻ വിശേഷങ്ങൾ മറ്റു തത്തകൾ വിവരിക്കും എന്ന വിശ്വാസത്തോടെ

ഒരു കൂട്ടാൻ കൂട്ടിയ ആവേശത്തിൽ


---------------------
ജാബ് അരീക്കൻ

No comments:

Post a Comment