സുബ്ഹിക്കുള്ളഉമ്മാന്റെ സ്നേഹത്തോടെയുള്ള വിളിയുടെ സ്വരമാറ്റം മനസിലായിട്ടാവണം ഷറഫു മെല്ലെ ഇളംതണുപ്പിലെ സുഖനിന്ദ്രയെ വകവെക്കാതെ കൈതോലപ്പഴയിൽ നിന്നും മുഖത്തേക്ക് ഒലിച്ചിറങ്ങിയ കേത്തല തുടച്ച് കൊണ്ട് മനസില്ലാ മനസോടെ എണീറ്റത്.....
കണ്ണും തിരുമ്മി തകരപ്പാട്ടയിൽ ഒരുക്കി വെച്ച ഉമിക്കരി എടുത്ത് വെളളം നിറച്ച വലിയ ടാങ്ക് പോലോത്ത ചാടിയുടെ അടുത്ത് എത്തിയിട്ടും അവന്റെ കണ്ണുകളിൽ നിന്ന് ഉറക്കം എത്തി നോക്കുന്നുണ്ടായിരുന്ന....
വേഗം ഉളു വെടുത്ത് പള്ളിയിലേക്കോടാൻ തിടുക്കം കാട്ടി അയലിൽ ചിക്കിയിട്ട കളി തുണി മാറി വന്നപ്പോഴേക്കും പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് മടങ്ങിവരുന്ന ഉപ്പച്ചിയെ കണ്ടത് ഉപ്പച്ചിയുടെ കണ്ണിൽ പെടാതിരിക്കാൻ ഒളിക്കാൻ ശ്രമിച്ചങ്കിലും അത് പരാജയപ്പെടു....
സർപ്പോ ഒച്ചോളി കൾച്ചാ തെ ബേം പളളിക്ക പോയി നിക്കര്ച്ചാ....
ഉപ്പാന്റെ സ്വരത്തില താളവും ഈണവും നന്നായറിയുന്ന ഷറഫു പിന്നെ അമാന്തിച്ചില്ല ഓടി ഒരോട്ടം പളളിയിലേക്ക്.....
നിസ്കാരം കഴിഞ്ഞ് പറമ്പിലൂടെ നടന്ന് തലേന്ന് രാത്രി വീണ മാങ്ങ തേടിയുള്ള അലച്ചിൽ വെറുതെയായില്ല വിരുതൻ മാരാരും അതുവഴി വരാത്തത് കൊണ്ട് ഷറഫുന്കൈ നിറയെ മാങ്ങ കിട്ടി. കിട്ടിയ മാങ്ങ നിറക്കാൻ കവർ മുൻകരുതാത്തതിനാൽ അടുത്ത് കണ്ട പൊടേണി മരത്തിന്റെ ഇലയിൽ ആശ്രയം കണ്ടെത്തി കിട്ടിയ മാങ്ങയുമായി വീട്ടിലേക്ക് വെച്ചുപിടിച്ചു...
പ്രഭാത സവാരിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മദ്രസയിൽ പോവാൻ സമയമായിരുന്നു. അതിന്റെ ഒരുക്കമെന്നോണം ഉമ്മച്ചി അടുക്കളയിൽ പുകക്കിടയിലൂടെ തലങ്ങ് വിലങ്ങ് ഓടുന്നിടത്തേക്ക് കടന്ന് ചെന്നു ആവി പറക്കുന്ന പാത്രത്തിലേക്ക് തലയെത്തി നോക്കി പറഞ്ഞു....
എത്താ മ്മച്ചി ഇന്നും ഓട്ടാടെന്നെ ഞങ്ങളോട് ന്നല അന്തിക്കും പറഞ്ഞതല്ലെ ഓട്ടാടമാണ്ടാന്... അവൻ പരിഭവം പറഞ്ഞു
ഇത് കേട്ട ഉമ്മച്ചി അവന് മറുപടിയെന്നോണം പറഞ്ഞു....
മ്മച്ചിന്റെ കുട്ടിപ്പൊ ഇത്തിന്ന്കാണ്ട് മേം മാറസ്ക്ക് പൊയ്ക്കോളി ബൈ ന്നാരംബര്മ്പൊ മ്മച്ചിന്റെ കുട്ടിക്ക് മ്മച്ചി ചായക്കടിക്ക് കൽത്തപ്പം ചുട്ടെര്ണ്ട്....
കലത്തപ്പം ചെറുപ്പം മുതലേ വീക്നസായ ഷറഫു ഉമ്മാന്റെ സ്റ്റേഹമാർന്ന കൽത്തപ്പ വാഗ്ദാനത്തിൽ വീണു. പ്രഭാത കർമ്മങ്ങളൊക്കെ കഴിഞ്ഞ് ചായയും അകത്താക്കി വേഷവും മാറി തന്റെ ബുക്ക് സൂക്ഷിച്ച ആമിന ടെക്സിന്റെ നിറമാർന്ന കവറും എടുത്ത് ഉമ്മാനോട് അടുക്കളയിൽ ചെന്ന് യാത്ര പറച്ചിലിനൊപ്പം പുകയുടെ ഗന്ധമുളള ആ പൂമുഖത്ത് ഒരു മുത്തവും കൊട്ത്ത് യാത്ര പറഞ്ഞ് അപ്പോഴും സുഖനിന്ദ്രയിൽ അർമ്മാതിച്ചുറങ്ങുന്ന കുഞ്ഞു പെങ്ങൾ കഞ്ഞോൾക്ക് ഒരു കഞ്ഞുമ്മയും നൽകി പുറത്തേക്കിറങ്ങി. തന്റെ ദിനചര്യയെന്നോണംഉമ്മറത്ത് പത്രത്തിലേക്ക് ഊളിയിട്ട് ലോക വിവരം പരതുന്ന ഉപ്പച്ചിക്ക് കൈ കൊട്ത്ത് സലാം പറഞ്ഞ് സ്ഥലംവിടാനൊരുങ്ങുമ്പോഴാണ് അവന്റെ കുഞ്ഞു മനസിൽ അത് മിന്നി മറിഞ്ഞത് അവൻ തിരിച്ച് ഉപ്പച്ചിയുടെ ചാരുകസേരക്കരികിൽ തിരിച്ചെത്തി ലോക വാർത്തമാനങ്ങൾ തേടി പത്രത്താളുകളിലൂടെ സഞ്ചരിക്കുന്ന ഉപ്പയോട്ട് പറഞ്ഞു.....
പ്പ ച്ച്യേ മോലേര് പരീസപ്പീസ് കൊണ്ടരാൻ പർഞ്ഞ്ക്ക്ണ്.....
ഇത് കേട്ട് പത്രത്താളുകളിൽ നിന്ന് തന്റെ മുഖം മാറ്റി തന്റെ ദൃഷ്ടി ഷറഫുവിലേക്ക് ഫോക്കസ് ചെയ്ത് മകനോട് ചോദിച്ചു..
സർപ്പോ ഇന്നന്നെ മാണാ പീസ് നാളകൊണ്ടോയാമത്യാ...
എത്തറേ അന്റെ പീസ്...
മോലേര് ഇന്ന് കൊണ്ടരാനാപർഞത്....
പയ്നെട്ടുർപ്യേന്നാ മോലേര് പറഞ്ഞത് '....
അയാൾ എണീറ്റ് മകന്റെ ആവശ്യപൂർത്തീകരണത്തിന് ചില്ലറയില്ലാത്തത് കാരണം ഇരുപത് രൂപ മകന് നേരെ നീട്ടി വീണ്ടും ലോക കാര്യങ്ങളിലേക്ക് ഊളിയിടാനൊരുങ്ങവെ ഷറഫൂന്റെ അടുത്ത ചോദ്യം വന്നത്....
പയ്നെട്ടുർപ്യേണ് പരീസപീസ് ബാക്കി രണ്ടുർപ്യേക്ക് ഞാൻ ഇച്ചും കുഞ്ഞേക്കുംമുട്ടായി മാങ്ങട്ടെ....
കയ്യിലിരുന്ന ഇരുപതു രൂപാ കാണിച്ച് കൊണ്ടുള്ള ഷറഫൂന്റെ ചോദ്യം അസ്ഥാനത്തായില്ല രണ്ടു രൂപക്കുള്ള സമ്മദവും വാങ്ങി ഇടവഴിക്കിരുവശവുമുള്ള പുല്ലിൽ തങ്ങിയ മഴത്തുള്ളികളെയും തഴുകി ഷറഫു മദ്രസ ലക്ഷ്യമിട്ട്മുന്നോട്ട് നടക്കുമ്പോൾ അവന്റെ മനസിൽ ഇന്നലെ ഉസ്താദ് പഠിക്കാൻ പറഞ്ഞ് വിട്ട പാഠങ്ങൾ അറിയാതെ ചുണ്ടിലൂടെ ഫഅല... ഫഅലാ.... ഫഅലൂ.. എന്ന് മന്ത്രിക്കുണ്ടായിരുന്നു....
ഇടവഴിയും റോഡും താണ്ടി മദ്രസ കാവടത്തിലെത്തിയപ്പോഴേക്കും ഈണത്തിൽ ഫാത്വിഹ ഓതി തുടങ്ങിയിരുന്ന. ഓടി ക്ലാസിൽ കയറി ഉസ്താദ് എത്താത്തത് ഭാഗ്യമായി കരുതി ബെഞ്ചിലിരുന്നു. ഇന്ന് എല്ലാവരും പതിവിന് വിപരീതമായി സൊറ പറച്ചിൽ ഒഴിവാക്കി പുസ്തത്തിലേക്ക് കണ്ണും നട്ടിരിക്കുന്നു...
ഉസ്താദിന്റെ ചൂരലിന്റെ സ്വദ് അറിഞ്ഞത് കൊണ്ടാവാം എല്ലാവരും ഈണവും താളവും തെറ്റിച്ച് ഫഅല ഫഅലാ ഫഅലൂ.. എന്ന് മാത്രം ഉരുവിടുന്നു. ചിലർ തമ്മിൽ തമ്മിൽ ചൊല്ലി നോക്ക് മറ്റു ചിലർ കണ്ണും ചിമ്മിചൊല്ലിക്കൊണ്ടിരുന്ന് സ്വയം ചൊല്ലി കൊണ്ടിരിക്കുന്നു. ഷറഫുവും അവരൊപ്പം കൂടി ആ മഹാ സംഭവത്തിൽ പങ്കാളിയായി.....
സമയം അതിക്രമിച്ചു വരേണ്ട സമയം കഴിഞ്ഞിട്ടും ഉസ്താദിനെ കാണാതായപ്പോൾ അവർ ജനലിലൂടെ ഉസ്താദിന്റെ വരവിന് കണ്ണും നട്ടിരിക്കുമ്പോൾ നീളൻ താടിയും നീളൻ കുപ്പായവും അണിഞ്ഞ് പ്രധാനധ്യാപകന്റെ വരവ് കണ്ടത് ക്ളാസിലെത്തി ഉസ്താദിന്റെ ഇന്നത്തെ വരവിൽവന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയിച്ച് എല്ലാവരോടും പഠിക്കാൻ ഉത്തരവിട്ട് ഉസ്താദ് പഠിയിറങ്ങുമ്പോൾ അത് വരെ ഭീകരാന്തരീക്ഷം തളം കെട്ടിനിന്ന ക്ലാസ്മുറി തികച്ചും ഉത്സവ തിമർപ്പിലേക്ക് പതിയെ നീങ്ങികൊണ്ടിരുന്നു.
അത് വരെ ഫഅല ഫഅല ഉരുവിട്ട നാവുകൾ പതിയെ പോലീസ് പോയി കളനെ പിടിയിലേക്കും പലതരം കളിയിലേക്കും വഴിമാറിക്കൊടുത്തു .
ഇടവേളയും കഴിഞ്ഞ് മദ്രസ വിടാൻ സമയമായ മുന്നറിയിപ്പെന്നോണം അങ്ങേ തലക്കൽ നിന്നും മണിനാദംകേട്ടു അതാടൊപ്പം ഈണത്തിലുള്ള സ്വലാത്തും കുട്ടികൾ അതേറ്റു ചൊല്ലി നീണ്ട കൂട്ടബെല്ലോട് കൂടി അന്നത്തെ മദ്രസാ പഠനത്തിന് സമാപ്തിയായി...
മദ്റസ വിട്ട് തെല്ലാശ്വാസത്തോടെ കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴും പരീക്ഷഫീസിൽ നിന്ന് ബാക്കിവന്ന രണ്ട് രൂപ സ്വന്തമാക്കാൻ കഴിയാത്ത സങ്കടത്തിലും കുഞ്ഞാൾക്ക് നുകരാർ കഴിയാത്ത മധുരം വാങ്ങാൻ കഴിയാത്ത സങ്കടത്തിലും വൈകുന്നേരം ഉമ്മ തരാമെന്നേറ്റ കൽത്തപ്പം മനസ്സിൽ കണ്ട് ഷറഫു വീട് ലക്ഷ്യമാക്കി നടന്നു.......
No comments:
Post a Comment