Saturday, 22 October 2016

ടിന്നിൽ കുടുങ്ങിയ പല്ലി


അന്നൊരു പാതിരാ രാത്രി
ഉമ്മാക്ക് സുഖമില്ലാത്തതിനാൽ
ഉമ്മയും. ഉപ്പയും ആശുപത്രിയിലാണ്. 
ഞങ്ങൾ മക്കൾ മാത്രമാണുള്ളത് വീട്ടിൽ
ഉപ്പാന്റെ സ്ഥാനത്താണ് ഞാൻ കിടക്കുന്നത്
വലിയ ധൈര്യവാനായി ഉപ്പാന്റെ കത്തിയൊക്കെ തലക്കാം പുറത്ത് വെച്ചിട്ടാണെന്റെ ക്കിടത്തം.
ഉറങ്ങി കുറച്ച് ക്കഴിഞ്ഞപ്പോൾ എന്തോ ഒരു ശബ്ദം കേട്ട് ഞാനുണർന്നു.
വീട്ടിൽ ഉമ്മയും 'ഉപ്പയും ഇല്ലാത്ത രാത്രി ഉണ്ടാവലില്ല. ഉമ്മ എന്തായാലും ഉണ്ടാവും.
ഇന്നത്തെ പോലെ ക ര ണ്ടും വെളിച്ചവുമൊന്നുമില്ല: ചെറിയ വീടും.മണ്ണണ്ണ വിളക്കു മൊക്കെയാണ്.
ഉമ്മയില്ലാത്തത് കൊണ്ട് മനസ് നിറച്ചും പേടിയോട് കൂടിയാണ് ക്കിടത്തം.
എന്ത് ശബ്ദം കേട്ടാലും പുറത്ത് നിന്ന് ആരോ ശബ്ദം ഉണ്ടാക്ണ് എന്നൊക്കെ തോന്നും
എന്താ ശബ്ദം എന്നറിയാതെ ഞാൻ പേടിച്ച് കുറച്ച് നേരം മിണ്ടാതെ കിടന്നു.
എന്നിട്ടും ശബ്ദം കൂടി കൂടി വരി ഗയാണ്.
ഒപ്പം എന്റെ മനസിൽ നിറയെ പേടിയും.
അങ്ങിനെ അപ്പു'റത്തെ മുറിയിൽ കിടക്കുന്ന
കുഞ്ഞോളെയും.താത്താനെയും വിളിച്ചു '
വിളക്കും കത്തിച്ച് അവരും വന്നു.
അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു 'അവർ വന്നപ്പൊ എനിക്ക് വലിയ ധൈര്യം വന്നു.
അപ്പൊഴും ശബ്ദം ഇടക്കിടക്ക് വന്ന് കൊണ്ടിരുന്നു. ഞാൻ വല്യ ആളായി പറഞ്ഞു ആരാടാ ഈ പാത്റാക്ക് ഒറങ്ങാ നൈക്കാതെ
എടങ്ങാറാക്കണ് എന്നൊക്കെ.
എന്ത് പറഞ്ഞിട്ടും ശബ്ദം ഇടക്കിടക്ക് വന്നു കൊണ്ടിരൂന്നു'
അങ്ങിനെ അവർക്കും പേടി കൂടി വന്നു.
അപ്പഴാണ് ആ സത്യം മനസിലായത്
ഉപ്പക്കിടക്കുന്ന പത്തായത്തിന്റെ മുഗളിലായി
ചൂടിക്കയർ കെട്ടി പലക്കശ് ണം വെച്ച ഒരു തട്യ ഉണ്ട്. ഉപ്പമുസ്ഹഫും മറ്റു ഏടുകളും ഒക്കെ വെക്കുന്നതാണത്.
അതിൻമേൽ ഏതൊ ഒരു ധർമപ്പെട്ടി ഉണ്ട്.
അത് അതിന്റെ ആളു ഗൾ വന്ന് അതിലുള്ളത് എടുക്കാൻ വേണ്ടി അതിന്റെ ദ്വാരം കത്തി കൊണ്ടോ മറ്റോ
അടർത്തിയ ബാഗം അങ്ങിനെ തന്നെ അമർത്തി വെച്ചതാണെന്ന് തോന്നുന്നു.   കുറച്ച് വായ തുറസായിട്ടുണ്ട്
അതിനകത്തു കൂടി ഒരു പാവം പല്ലി ആട്ടിന്നിൽ കുടുങ്ങിയതാണ്.
പല്ലിക്ക് അകത്തേക്ക് പോയ പോലെ പുറത്തേക്ക് വരാൻ കഴിയുന്നില്ല.
അത് രെക്ഷപെടാൻ വേണ്ടി പരിശ്രമിക്കൂമ്പോഴാണ് ശബ്ദം വരുന്നത്.
അങ്ങിനെ ആ പല്ലി അതിന്റെ ജീവൻ രക്ഷാർത്തം ചെയ്യുന്ന പണി
ഞ്ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി.
അത് കണ്ടതിന്ന് സേഷമാണ് ശ്വാസം സമാധാനത്തിൽ വലിച്ചതും. ഉറങ്ങിയതും.

--------------------------
ഹനീഫ പി. കെ. 


No comments:

Post a Comment