രണ്ടു ബൈക്കുകളിൽ ആ യുവാക്കൾ തിരക്കേറിയ റോഡിലൂടെ പറക്കുകയായിരുന്നു. യുവാക്കളെന്ന് പറഞ്ഞൂടാ.. കൗമാരം വിട്ടിട്ടേയുള്ളൂ.. ഇരുപതിൽ താഴെ. അകലെ പട്ടണത്തിലേക്ക് ടൂർ പോവുകയാ.. ചെവിയിൽ ഹെഡ്സെറ്റ് തിരുകി ലൗഡിലാ പാട്ട് ആസ്വദിക്കുന്നത്. റോഡരുകിൽ ഒരു മൊബൈൽ കമ്പനിയുടെ വലിയ ബോഡിൽ ഇങ്ങനെ: " നിങ്ങളുടെ പട്ടണത്തിലേക്ക് ഇനി 5 പാട്ടിൻറെ ദൂരം. നമ്മുടെ മക്കൾ ബോഡും വായിച്ച് വാഹനങ്ങളെ വെട്ടിച്ചും പറ്റിച്ചും കുതിക്കുകയാണ്. കുറെ പോയപ്പോൾ അടുത്ത ബോഡ്....ഇനി 4 പാട്ടിൻറെ ദൂരം.. പിന്നെ 3 പാട്ട്....2 പാട്ട്.... കുട്ടികൾക്ക് പാട്ടും സ്പീഡും ഹരമായി മാറി.. ലഹരിയായി .. ടൗണെത്താഞ്ഞ് ധൃതിയായി.
പെട്ട്ന്നാണ്... വലിയൊരു വാഹനത്തെ മറികടന്നതാണ്. എതിരെ വന്ന ബസ് രണ്ട് ബൈക്കും തട്ടിതെറുപ്പിച്ചു....
തിങ്ങികൂടിയ ആൾകൂട്ടത്തിലെ ഒരു കാരണവർ പറയുന്നത് കേട്ടു.."അടുത്ത പള്ളിയിലേക്ക് 100 തസ്ബീഹിൻറെ ദൂരമേയുള്ളൂ."
---------------------------------------
മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment