വീട്ടിലേക്കുള്ള ഗേറ്റ് കടന്നു ചെന്ന എന്നെ എതിരേറ്റത് പുന്നാര മോന്റെ കരച്ചിലാണ്.
നടക്കാൻ തുടങ്ങിയ അവൻ മുറ്റവും കടന്ന് തൊടിയിൽ...
രണ്ടു നായ്ക്കൾ അവന്റെ മേൽ പരാക്രമം നടത്തുന്നു.
തക്ക സമയത്ത് എത്തിയ ഞാൻ അവനെ വാരിയെടുത്ത് വീട്ടിലേക്ക് ഓടി.
എന്റെ ഒച്ചകേട്ട് ടി വി യിൽ നിന്നും കണ്ണെടുക്കാതെ അവൾ വിളിച്ച് പറയുന്നു,,,
ദാ ങ്ങോട്ട് നോക്കി... ടീവീക്ക്...
ഒരു പിഞ്ചു പൈതലിനെ നായ കടിച്ചു മുറിയാക്കീത്.
എന്തു പറയണമെന്നറിയാതെ സ്തബ്ധനായി ഞാൻ നിന്നു....
--------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment