മറക്കല്ലെ കൂട്ടരേ....
ഖബറെന്ന പാർപ്പിടം.
ഓർമ്മകൾ പങ്കുവെക്കാം
പള്ളി പ്പറമ്പിലൂടെ..(മറക്ക..)
മറഞ്ഞ മഹാന്മാർ തൻ
മായാത്ത മുദ്രകൾ
നമുക്കായി ബാക്കിവെച്ച
നന്മതൻ നാമ്പുകൾ..(മറക്ക..)
മാതാ പഠിതാക്കൾ പിന്നെ
മാതൃക സോദരരും
കൂട്ടുകാർ-കുടുംബക്കാർ
കൂട്ടിന്നില്ലിന്നവർ..(മറക്ക...)
ഓർത്തെടുക്കാമിന്ന്
തത്തമ്മക്കൂട്ടിലൂടെ..
പ്രാർഥനയർപ്പിക്കാം
പരലോലക ശാന്തിക്കായ്
മറക്കല്ലെകൂട്ടരേ...
ഖബറെന്ന പാർപ്പിടം
ഓർമ്മകൾ പങ്കുവെക്കാം
പള്ളിപ്പറമ്പിലൂടെ....!
--------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment