സ്കൂളിൽപഠിക്കുന്നകാലം കൂറ്റൂരിൽ അന്ന് ഒരുപാട് സൈക്കിൾ ഷോപ്പുകൾ ഉണ്ടായിരുന്നു. കുട്ടികളെല്ലാവരും സൈക്കിൾ വാടകക്കെടൂത്ത് പഠിക്കും, അതകാണുംബോഴും ചങ്ങായിമാരൊക്കെ സൈക്കിൾ ചവിട്ടുന്നതുകാണുംബോ എനിക്കും സൈകിൾപഠിക്കണമെന്ന് വലിയആഗ്രഹമാായിരുന്നു, പക്ഷെ എൻെറവീട്ടിലറിഞ്ഞാൽ വാപ്പ കൊല്ലും എന്നാലും ഞാനും കാബ്രൻ സലാമുംകൂടി ഹൈസ്കൂളിൻെറ മുന്നീലുള്ള സൈകിൾ ഷോപ്പിൽനിന്ന് വാടകക്കെടുത്ത് അവൻ എന്നെ പഠിപ്പിക്കുകയായിരുന്നു, കുറ്റൂർറോഡ് അന്ന് സ്കൂൾ വരെ ടാർ ചെയ്തീട്ടുണ്ടായിരുന്നുള്ളൂ സ്കൂള്കഴിഞ്ഞാൽ വലിയ കുഴികളും മഴക്കാലമായത്കൊണ്ട് കംബനി മുതൽ പോസ്റ്റോഫീസ് വരെ വെള്ളവും ഉണ്ടാവും.
ഞങ്ങൾ ചവിട്ടു തുടങ്ങി... ഏകദേശം ആൻെറിൽ ശരീയായപ്പൊസലാം പറഞ്ഞു ഇനിനീ സ്വന്തമായി ചവിട്ടീ നോക്എന്ന് അങ്ങിനെ ഞാൻ സൈകളിൽ കേറി കുറച്ച് നീങ്ങിയപ്പോ സലാം പിടിവിട്ടു അപ്പോ ഞങ്ങൾ കോർട്ടേഴ്സിൻെറഅടുക്കൽ എത്തിയിരുന്നു അവിടെ നിറയെ വെള്ളമാണ് ഒരുസൈഡിൽ ആളുകൾക്ക നടന്നുപോവാൻ മാത്രമുള്ള കുറച്ച് സ്ഥലം ബാകിയുണ്ട്, ഞാൻമുന്നോട്ട് ചവിട്ടിപ്പോവുകയാണ്, ഞാൻ മുന്നിലേകൂ നോകുംബോഴുണ്ട് ഒരു പ്രായമായ അൽഹുദയുടെ അടുത്ത താമസിക്കുന്ന ഒരാൾ നടന്നു വരുന്നു എന്തു ചെയ്യണമെന്നു എനീക്കറിയില്ല, എൻെറവരവ് കണ്ട അദ്ദേഹം ഈവെള്ളത്തിലേക ചാടി ഞാൻ അദ്ദേഹത്തെ ഇടിച്ചു ഞാനുഃ മൂപ്പരും ആചളീയിൽവീണും അദ്ദേഹം എണീറ്റ ഒരറ്റഅടി ഇത് കണ്ട് സലാംഒാടി...... .സൈകിൾ അവിടെ ഇട്ടു ഞാനും മേലേകുറ്റുർ വഴി ആലാഞ്ചീരിവഴിവീട്ടിലേക്പോയി..
ആരാണ് പിന്നെ ആ സൈകിൾ കടയിൽ കൊണ്ട് കൊടുത്തത് എന്നു ഇന്നുഃ എനിക്കറിയില്ല പിന്നെ ഞാൻ മൂന്നു ദിവസത്തിന് സ്കൂളിൽ പോയില്ല സൈകിൾ കടക്കാരൻ വീട്ടിലേക് വരുമോഎന്നൊരു പേടിയുഃ എനിക്കുണ്ടായിരുന്നു, പക്ഷേവന്നില്ല. പിന്നീട് ഒരിക്കൽ അദ്ദേഹം എന്നെ സ്കൂൾവിട്ടു പോവുംബോൾ പിടിച്ചു എൻെറ ഷർട്ടു ഊരിവാങ്ങി സൈകളിൻെറ കാശ് കൊണ്ടുവരുംബോ ഷർട്ടതരാമെന്നു പറഞ്ഞു ഞാനാ ഷർട്ടിന് പിന്നെ പോയിട്ടില്ല. ഞാൻ ആരും കാണാതെ വീടിൻെറ ബേകീലൂടെ വന്നൂ ഷർട്ട് അകത്ത കഴിച്ചീട്ട പോലെ അഭിനയീച്ചു പിറ്റേ ദിവസം മദ്രസയിൽ പോവാൻ നേരം ഷർട്ടു കാണുന്നീല്ല ഉമ്മ ചോദീച്ചു നീ എവിടെയാ വച്ചത് ഞാൻ കൊലായലെ അയലിമ്മൽ ഇട്ടിരുന്നു എന്ന് സൈക്കിൾ ഷാപ്പിലുള്ള ഷർട്ട് എല്ലാവരും കൂടിതിരഞ്ഞു അന്ന് ഷർട്ടില്ലാത്തത്കൊണ്ട് സ്കൂളിലും മദ്രസയിലുഃ പോയില്ല വൈകുന്നേരം എൻെറ ഉപ്പ പുതിയഷർട്ട കൊണ്ടു വന്നതിന് ഷേശമാണ് സ്കൂളിൽ പോക് തുടർന്നത് (അക്ഷര പ്പിശക്ക്ഷമിക്കണം)
------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment