Sunday, 9 October 2016

വേറിട്ടൊരു കൂട്


വേറിട്ടൊരു കൂട്
➖➖➖➖➖➖➖➖➖
തത്തമ്മക്കൂടെന്ന വാട്സപ്പ് ഗ്രൂപ്പിന്ന്-
താരങ്ങളെപോൽ തിളങ്ങിടുന്നു.

കേട്ടവർ കേട്ടവർ കൂട്ടത്തോടെയിന്ന്-
കൂട്ടിലേക്കെത്താൻ കൊതിച്ചിടുന്നു.

വൈവിധ്യമേറുമീ കൂടിൻ വിഭവങ്ങൾ-
വൈകാതെയെത്തുന്നു നാടുനീളെ. 

വ്യത്യസ്ത ആശയമുള്ളോരാണെങ്കിലും-
വന്നാലോ കൂട്ടിൽ സഹോദരങ്ങൾ. 

എന്തൊരതിശയക്കൂട്ടാണീ കൂടെന്ന്-
എല്ലാരുമുളളത്തിൽ ചൊല്ലിടുന്നു.

സത്യവും സഹനവുമാണിതിനപ്പുറം-
സർവ്വശക്തന്റെ സഹായമതും....

---------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment