Tuesday, 11 October 2016

കവറുമാറിയ കത്ത്


✉✉✉✉✉✉✉✉✉✉✉✉✉✉✉✉✉✉✉✉✉
1992-ലാണെന്ന് തോന്നുന്നു സൗദിയിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു കാണും. ചെറുപ്പത്തിലേ കത്തെഴുത്ത് ഒരു ഹരമായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എഴുതാറുണ്ടായിരുന്നു.
അത്പോലെ ഒരു കത്ത് വീട്ടിലേക്കും മറ്റൊന്ന് സുഹൃത്തിനും എഴുതി. കൂട്ടുകാരനുള്ള കത്ത് കുറച്ചു തമാശയും അന്ന് നിന്നിരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണങ്ങളും കഥാരൂപത്തിൽ എഴുതിയിരുന്നു. വീട്ടിലേക്കാണെങ്കിലോ.. ആദ്യമായി മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന ഒരു 20കാരന്റെ ചാപല്യങ്ങളും (ഇന്നത്തെ മക്കൾക്ക് ഉണ്ടാവണമെന്നില്ല ലോകം കൈകുമ്പിളിലല്ലേ...)
കത്തുകൾ എഴുതി
മടക്കി വച്ചു. രണ്ട് കവറെടുത്ത് അഡ്രസ്സുകളുമെഴുതി. മടക്കിവച്ച കത്തുകൾ മാറി കവറിലിട്ടു പോസ്റ്റ് ചെയ്തു.
15 ദിവസത്തിനുള്ളിൽ കൂട്ടുകാരന്റെ മറുപടി കിട്ടി, (അവൻ സൗദിയിൽ തന്നെയായിരുന്നു.) വീട്ടിലെ വിവരങ്ങൾ എഴുതി കളിയാക്കിക്കൊണ്ട്.😠😡😢 കൂട്ടുകാരനുള്ള കത്ത് കിട്ടിയത് ജേഷ്ഠനായത് കൊണ്ട് വീട്ടിലുള്ള ബാക്കിയുള്ളവർ അറിഞ്ഞില്ലെന്ന് തോന്നുന്നു. 4 വർഷം കഴിഞ്ഞു നാട്ടിലെത്തിയപ്പോഴാണ് ജേഷ്ഠൻ വിവരം പറഞ്ഞത് 😩😢😢
അതിൽ പിന്നെ ഇന്നുവരെ കത്ത് മാറിയിട്ടില്ല. 😊😊😊


തലക്കെട്ട് കണ്ടാൽ തന്നെ കൂട്ടിലുളള രണ്ടുപേർ ചിരിക്കുന്നുണ്ടാകും. അതിലൊരാൾ കൂട്ടിൽ മിണ്ടിക്കണ്ടിട്ടില്ല. ഇതിനെങ്കിലും കുറച്ചു പൂ വിതറി രംഗത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.

കത്തോർമ്മകൾ കുറേയുണ്ട്, ഇനിയൊരിക്കലാകാം

---------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment