മകനെ വിളിച്ചു വിലപിച്ചമ്മ
അപരാധമെന്തു ചെയ്തു ഞാൻ.
വൃദ്ധസദനത്തിലയച്ചതെന്തെ എന്നെനീ
നിന്നെച്ചുമന്ന് നീയാക്കിയില്ലേ.. ഞാൻ.
സുഖത്തിൽ മതിമറന്നതെന്തേ നീ
സർവ്വം ത്യജിച്ചതല്ലേ നിനക്കായി ഞാൻ.
കുറ്റപ്പെടുത്തുന്നതെന്തേ എന്നെനീ...
തെറ്റുകളേറെ പൊറുത്തതല്ലേ ഞാൻ.
നിത്യവും നിന്നെ പ്രതീക്ഷിക്കുന്നു നീ-
വരില്ലയെന്നറിയാകിലും വെറുതെ ഞാൻ.
ശപിക്കില്ല ഞാനെന്നാലും...നീ
എൻപിഞ്ചുകുഞ്ഞാണെനിക്കിന്നും.
---------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment