വേനൽ ചൂടിന് ശമനമെന്നോണം മഴ വിരുന്നുകാരനായി വന്നിരിക്കുന്നു ഇനി പാടവും തോടും കുളങ്ങളും നിറഞ്ഞൊഴുകും എങ്ങും എവിടെയും കുസൃതികൂടങ്ങളുടെ ആരവ ആഘോഷങ്ങളായിരിക്കും.
സഫീറിന്റെ മനസും അതെല്ലാം ഓർത്ത് ആനന്ദനൃത്തംചവിട്ടി. കുളിര് കോരി ഒഴിക്കുന്ന പുലർവേളയിൽ പുലർകാല സ്വപനങ്ങളും ആസ്വധിച്ച് അസ്ഥാനത്തേക്ക് കയ്യും വെച്ച് തുന്നിച്ചേർത്ത കീറപ്പുതപ്പിനുളളിൽ സുഖനിദ്രയിലായിരുന്ന സഫീറിന്റെ നൃത്തീയ നൃത്തങ്ങൾക്ക് ഫുൾ സ്റ്റോപ്പിട്ട് സ്നേഹനിധിയായ ഉമ്മാന്റെ മൃദുല കരങ്ങൾ അവന്റെ ചന്തിയിൽ പതിഞ്ഞു ഒപ്പം വരാറുള്ള സ്ഥിരം ഡയലോഗിന് അവൻ അധികം കാത്തിരിക്കേണ്ടി വന്നില്ല അതും വന്നു മുറപോലെ....
എത്ര നേരായി ബലാലേ അന്ന ബുൾച്ണു....
ഒരീസെങ്കി ഒരീസം ജ് ഞാൻ ബുൾച്ചാത നീച്ച് കണ്ട്ട്ട്യാമതൈനു......
ഉമ്മയുടെ അടുത്ത ഓടക്കുഴൽആയുധ പ്രയോഗം ഏറ്റുവാങ്ങാൻ അവസരം കൊടുക്കാതെ അഴിഞ്ഞ് പോയ ഉടുതുണി തപ്പിയെടുത്ത് ചരടിനുള്ളിലേക്ക് തിരുകികയറ്റി മെല്ലെ എണീക്കാനൊരുങ്ങി....
കിണറ്റിൻകരയിൽ ഉമ്മ ഒരുക്കി വെച്ച വെളളത്തിന്റെ തണുപ്പ് അവന്റെ കൈകളെ പിന്തിരിപ്പിക്കാൻ മെനക്കെട്ടപ്പോഴും തെളിഞ്ഞ വെളത്തിൽ അവന്റെ പ്രതിബിംമ്പത്തിന് പകരം ഓടക്കുഴലേന്തിയഉമ്മാന്റെ മുഖമാണ് അവൻതെളിഞ്ഞ് കണ്ടതിനാലാവണംഅവൻ മനസിനെനിയന്ത്രിച്ചു.
പ്രഭാതകർമ്മങ്ങൾകഴിഞ്ഞ് സുബ്ഹിനിസ്കരിച്ചു. ദിനചര്യയിൽ ബാപ്പ പകർന്ന് നൽകിയ ഖുർആൻ പാരായണവും കഴിഞ്ഞ് പ്രഭാത ഭക്ഷണമായ പുളയുംചമ്മന്തിയും തണുപ്പായതിനാൽവയറിനെ അവനാലാവുംവധം നിറച്ച് വയറ് നിറഞ്ഞതിന് മറുവടിയെന്നോണം വന്ന ഏമ്പക്കത്തിന് നാഥന് സ്തുഥിയോതി ഭക്ഷണവും കഴിച്ച് മദ്രസയിൽ പോകാൻ ദൃതിപ്പെട്ട് അയലിൽ നിന്നും ഇന്നലെ കഴുകിയിട്ട പഴയതായും പുതിയതായും ആകെയുള്ള പുളളികുപ്പായം എടുത്തണിഞ്ഞു...
മഴക്കാലമായതിനാൽ കുപ്പായം വേണ്ട പോലെ ഉണങ്ങിയിരുന്നെങ്കിലും വെയിലേറ്റ് ഉണങ്ങാത്ത ആ മണം അവനെ വല്ലാതെ അസ്വസ്ഥനാക്കി...
മ്മാ ങ്ങട്ട് നോക്കീ ഈ കുപ്പായം ഒണങ്ങാത്ത മറ്റേമണണ്ട്.....
ഞാത്ടൂല.....
അടുക്കളയിലെ തിരക്കു കാരണമോ മകന് അതിന് പകരം വേറെ കൊടുക്കാൻ ഇല്ലാത്തതിനാലോ കേട്ട് തഴമ്പിച്ച സ്ഥിരം പല്ലവി ആയതിനാലോ അങ്ങേ തലക്കൽ നിന്ന് ഉമ്മാന്റെ മറുവടി വന്നു.....
മ്മാന്റെ കുട്ടി ന്നാ അത് ടണ്ട......
ഔട ഇര്ന്നോ അനക്ക് പ്പൊ മനാറസൈറ്റ് പ്പൊ ആള് ബെരും.....
ഇതല്ലാതെ മറ്റു മറുവടി ഇല്ലായിരുന്ന ആ ഉമ്മാന്റെ മനസിൽ.അഴ്ചയിൽ വരുന്ന കല്യാണത്തിന് പുത്തനുടുപ്പ് എടുക്കുന്നത് പോയിട്ട് ആണ്ടിൽ വരുന്ന പെരുന്നാളിന് ഒരു കൂട്ട് പുത്തനുടുപ്പ് പ്രതീക്ഷിക്കാൻ അവകാശമില്ലാത്തവരായിരുന്നു മഹാഭൂരിഭാഗവും. അത്കൊണ്ട്തന്നെയാവണം ആ ഉമ്മ അങ്ങന പറഞ്ഞതും....
പുളളികുപ്പായത്തിലെ മണംകവക്കാതെ അതെടുത്തണിഞ്ഞ് അവൻ മദ്രസ ലക്ഷ്യമാക്കി നടന്നു.നടത്തത്തിനിടയിൽ ഇടക്കിടക്കവൻ തന്റെ കുപ്പായത്തിന്റെ മണം ആസ്വദിക്കുന്നുണ്ടായിരന്ന. ബെഞ്ചിലിരുന്നപ്പോഴും അവന്റെ മനസ്സിൽ കുപ്പായത്തിലെ മണത്തെപ്പറ്റി ആരും പറയരുതേ എന്ന് മനസിൽ പ്രാർത്ഥിച്ചു. അതിനിടയിൽ അവൻ മനസിലാക്കി തന്റെ സഹപാടികളിൽ മിക്കവരുടെയും സ്ഥിതി അതുപോലെയൊ അതിലും മോശമോ ആയിരുന്നു എന്ന്. അത്അവന്റെ മനസിന് സംഘടത്തോടൊപ്പം ചെറിയൊരാശ്വാസം ഒരാശ്വാസം തോന്നി......
അവന് കാണാൻ വലിയ വലിയസ്വപ്നങ്ങളില്ലാഞ്ഞിട്ടായിരുന്നില്ല. അവനെറ് സ്വപ്നത്തിൽ എപ്പോഴും നിഴലിച്ച് വരാറുള്ളത് പൂപ്പൽമണമില്ലാത്ത അത്തറിനെറ് മണമുളള പുത്തനുടുപ്പ് അണിഞ്ഞ് മദ്രസയിൽൽ പോണം എന്നത് മാത്രമായിരുന്നു.
പഠനത്തിൽ മികവ് പുലർത്തി ഉന്നതമായ സ്ഥാനങ്ങളിൽ എത്തണമെന്ന നിശ്ചയദാർഡ്യത്തിനു മുന്നിൽ പണത്തിന്റെ അതിർവരമ്പുകൾ തടസമായി നിന്നപ്പൊഴും അതിനെയെല്ലാം തന്റെ സ്വപനസാക്ഷാത്കാരത്തിനു മുമ്പിൽ അടിയറവ് വെപ്പിച്ച് വിജയത്തിന്റെ പടവുകൾ ഒന്നായി പിടിച്ചു കയറിയപ്പോഴും അവൻ പിന്നിട്ട പാഥയിലേക്ക് ഇടക്കിടെ തിരിഞ്ഞു നോക്കുമ്പോൾ അവന്റെ ആ പഴയ പുളളിക്കുപ്പായം അയലിൽ തൂങ്ങുന്നതവന് കാണാമായിരുന്നു.....
ഇന്നവൻ അത്തറിന്റെ മണമുളള വിലകൂടിയ കുപ്പായത്തിന് മുകളിൽ പളപളത്ത കോട്ടുമിട്ട് കഴുത്തിൽ സായിപ്പിന്റെ കോണകവും തൂക്കി ഉന്നതസ്ഥാനം അലങ്കരിന്നു.പണത്തോടും സ്വഭാഗ്യത്തോടുമൊപ്പം ജീവിതത്തിലേക്ക് കടന്നു വന്ന പ്രിയസഖിയേയും അരുമ മക്കളെയും തന്റെ കഴിഞ്ഞകാല ജീവിതമോ പ്രയാസങ്ങളോ അറിയിക്കാതെ വളർത്തിയതിനാലാവണം ഇടക്കെപ്പൊഴോ അവർ തന്റെ നിയന്ത്രണരേഖ മറികടന്നത് അയാൾ അറിഞ്ഞിരുന്നില്ല....
അവന്റെ കണ്ണുകൾ ഇടക്കെങ്കിലും അറിയാതെ ഈറനണിഞത് കഴിഞ്ഞ കാലമോർത്തിട്ടായിരുന്നല്ല. മറിച്ച് നല്ല വിലമതിക്കുന്ന പുത്തനുടുപ്പുകൾ തന്റെ പ്രിയതമക്കും മക്കൾക്കും വാങ്ങി നൽകി വീടിന്റെ മുലകൾ കുമിഞ്ഞ് കൂടിയിട്ടും ശരീരം മറച്ചിട്ടും മായാത്തതും ഫേഷനു വേണ്ടി കീറിപറിഞ്ഞതുംമായ വസ്ത്രത്തോടുളള ഭ്രമവും പണം അതിരുവിട്ട് ചിലവഴിക്കുന്നതും ഓർത്ത് കണ്ണുകൾ ന്നനഞ്ഞപ്പോഴും അവന്റെ മനസിലേക്ക് തന്റെ ബാല്യകാലവും നിധി പോലെ കരുതിയ പുളളിക്കപ്പായവും അവന്റെ മനസിന് തെല്ലൊരാശ്വാസം നൽകി...
--------------------------------------
😎 അന്താവാ അദ്നാൻ😎
No comments:
Post a Comment