Saturday, 15 October 2016

😊 കുറ്റൂരിലെ റപ്പായിമാർ 😊



റപ്പായി മാരായി എന്റെ കുട്ടിക്കാലത്ത് എന്റെ പ്രായക്കാർ ധാരാളമുണ്ടായിരുന്നു! എവിടെയെങ്കിലും കല്യാണമുണ്ടായാൽ ഒന്നിച്ചായിരുന്നു പോയിരുന്നത്. കൂട്ടത്തിലെ ഒരു റപ്പായി 4 സീറ്റുള്ള ടേബിളിൽ മൂന്ന് സീറ്റിൽ കുട്ടികളെ പിടിച്ചിരുത്തും, ഒരു സീറ്റിൽ റപ്പായി ഇരിക്കും. എന്തിനെന്നോ കുട്ടികൾക്ക് കുറച്ച് കോരിയിട്ട് ബാക്കി ഇറച്ചി ഫുള്ളായി അവനങ്ങു തട്ടും!
ഞാനും ൻറെ സൈദും മറ്റ് റപ്പായിമാരെല്ലാവരും കൂടി കുറ്റൂരിൽ നിന്ന് പുത്തനങ്ങാടിയിലേക്ക് സൽക്കാരത്തിന് (ഒന്നാംതേട്ടം) പോയിചെന്ന പാടേ ഒരു ഗ്ളാസ് പാനീയം കുടിക്കാൻ തന്നു. വീണ്ടും ഗ്ലാസുകളിലൊഴിക്കാൻ കൊണ്ട് വന്നപ്പോൾ ഒറ്റ റപ്പായിമാരും രണ്ടാമതൊഴിച്ചില്ല. ഗൃഹനാഥൻ കരുതി, എന്തു നല്ല കുട്ടികൾ !
ഞങ്ങൾ പോയതും അവിടെയുള്ളവരും കൂടി പത്തറപതു പേരുണ്ടാവും. ടേബിളിൽ മട്ടൻ ബിരിയാണി നിരത്തിയിരിക്കുന്നു, റപ്പായിമാരുടെ മൂക്കിലേക്ക് ബിരിയാണിയുടെ ഗന്ധം തുളച്ച് കയറി! എല്ലാം നിരന്നിട്ടും വിളിക്കുന്നില്ലല്ലോ!
വിളി വന്നു, കൈ കഴുകിക്കോളു എന്ന ആഹ്വാനം ഒരു കാരണവർ പുറപ്പെടുവിച്ചു. റപ്പായി മാർ കുറ്റൂരിൽ നിന്നു തന്നെ കൈ കഴുകിപ്പോയത് കൊണ്ട് കൈ കഴുകുന്നിടത്ത് പോയി തിരക്കാതെ അവിടെയും മാന്യത കാട്ടികറ്റുരിൻറെ അഭിമാനം!
റപ്പായി മാർ അടുത്തടുത്തു തന്നെ ഇരുന്നു. കുറ്റൂരിൽ നിന്ന് പോയ എല്ലാവരെയും ഇരുത്തിക്കഴിഞ്ഞപ്പോൾ അവിടെ കൂടിയ മറ്റാളുകൾ ക്കൊന്നും സ്ഥലമില്ലാതിരുന്നതിനാൽ കുറച്ചു കൂടി സംസാരിച്ചിരിക്കാൻ അവർക്ക് സമയം കിട്ടി.
ടേബിളിലെ തട്ടുകൾ മാറി മാറി വന്നു. ആദ്യമൊക്കെ മസാല നല്ല പോലെ വന്നു, പിന്നെ പിന്നെ കാലിച്ചോറ് മാത്രമായി, റപ്പായി മാർ വിട്ടില്ല.
റബ്ബേ ഇതെല്ലാം എങ്ങോട്ടാ പോണത്? ഒരു കാരണവർ ഞങ്ങൾ കേൾക്കെ തന്നെ കമന്റടിച്ചു. സപ്ലൈമാരെ കാണാനില്ല തട്ടുകൾ കാലി, മാറ്റുന്നില്ല. വെള്ളം തരാൻ കുട്ടികൾ പോലുമില്ല
അവസാനം ഒരു ശബ്ദം മുഴങ്ങി, എണീച്ചാളി ടാ ....
ഗൃഹനാഥന്റെ ശബ്ദം മുഴങ്ങിയതോടെ അരവയറുമായി റപ്പായി മാർ എണീറ്റു. ഒരു വിധത്തിൽ കൈ കഴുകി കൂടെ പോന്ന പുതിയാപ്പിളയെ കാത്തു നിൽക്കാതെ വന്ന വാഹനത്തിൻ കയറി.
പൊറോട്ടക്കും മൈദ ക്കുമെതിരെ നമ്മുടെ സ്കൂളിൽ ഒരു കൂട്ടായ്മ ഉണ്ടല്ലോ....
കുറ്റൂരിൽ ഒറ്റ ഇരിപ്പിൽ കൂടുതൽ പൊറോട്ട കഴിച്ച വ്യക്തി ൻറെ സൈ ദാണ്! പതിനെട്ട് പൊറോട്ടകൾ !! ARനഗറിലെ തൊഴിലാളി ഹോട്ടലിൽ ആയിരുന്നു ൻറെ സൈദ് റെക്കോർഡിട്ടത്.
ഇന്നേ വരെ ഇത് ഭേദിച്ചതായി അറിയില്ല. ഒരു ഗ്ലാസ്സ് ചായ മാത്രമേ റെക്കോർഡ് സൃഷ്ടിച്ചപ്പോൾ ൻറെ സൈദ് കുടിച്ചത് പ്രകടനം നടക്കുമ്പോൾ ARനഗറിലെ പൗരപ്രമുഖർക്കു പുറമെ കുറ്റൂരിൽ നിന്ന് ഞാനും ബീരാച്ചീരി (കുന്നത്ത് ) അലവി കാക്കയുമായിരുന്നു ൻറെ സൈദിന്റെ കൂടെയുണ്ടായിരുന്നത്.😀


-----------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment