Saturday, 22 October 2016

22/10/2016 ക്വിസ് മൽസര വിജയി...



ഈ ആഴ്ചയിലെ (22-10-2016) ക്വിസ് മൽസര ജേതാവ് അഷ്‌കർ കക്കാടംപുറം



അഷ്‌കർനെ പരിചയപ്പെടുക.

കക്കാടംപുറം സ്വദേശി
പണ്ടാരപ്പെട്ടി അബ്ദുൽകരീം എന്നവരുടെ മകനാണ് ഇന്നത്തെ ക്വിസ് മത്സര വിജയി PP അഷ്‌കർ എന്ന ആഷി.
കക്കാടംപുറം കുറ്റൂർ റോഡിൽ ദോസ്തി ക്വോട്ടേഴ്‌സിനു സമീപം താമസം.

ഏഴാം കാസ്സ്‌ വരെ കക്കാടംപുറം ജി യു പി സ്കൂളിലും, ഹൈസ്കൂൾ പഠനം ( 2004 SSLC ബാച്ച്) കെ എം. എച്ച്‌ എസ്‌ എസ്‌ കുറ്റൂർ നോർത്തിലും ഹയർ സെക്കൻററി പഠനം വിദ്യാകോളേജിലും ആയിരുന്നു.

പിന്നീട് ചെമ്മാട്‌ ഇ സി ഐ റ്റി യിൽ കപ്യൂട്ടർ പഠനം, അതു കഴിഞ്ഞ്‌ ചെമ്മാട്‌ തന്നെ ഒരു ജെന്റ്സ്‌ വെയർ ഷോപ്പിൽ സയിൽസ്‌ മാൻ ആയി ജോലി ചെയ്തു.

ഇപ്പൊ 6 വർഷമായി അബുദാബിയിൽ ഒരു കമ്പ്യൂട്ടർ ഷോപ്പിൽ ജോലി ചെയ്യുന്നു.


22/10/2016 ക്വിസ്  ചോദ്യങ്ങളും ഉത്തരങ്ങളും
1 - ആദ്യ മലയാള നിഘണ്ടു തയ്യാറാക്കിയത് ആര് ?
ഉ: ഡോ: ഹെര്മന് ഗുണ്ടര്ട്ട്, ജര്മ്മനി

2-  PVC യുടെ മുഴുവന് രൂപം ?
ഉ: Polyvinyl Chloride

3- SASI യായി എന്ന് പറയാറുണ്ടല്ലോ, ഈ SASI ഒരു ചുരുക്കമെഴുതാണ്, ഇതിന്റെ മുഴുവന് രൂപമെന്താണ്?
ഉ: Strategically and Sentimentally Insulted.

4- ഏതു വിഭാഗം കൊതുകുകളാണ് ഡെങ്കി പനി പരതുന്നത് ?
ഉ: എഡിസ്, (Aedes)

5- കലര്പില്ലാത്ത പരിശുദ്ധ സ്വര്ണ്ണം എത്ര  കാരറ്റ് ആണ്?                        
ഉ: 24 CT

6- ഭൂസ്ഥിര ഉപഗ്രഹങ്ങള് ഭൂ മധ്യ രേഘയില് നിന്നും എത്ര കിലോമീറ്റര് ഉയരത്തിലാണ് വിക്ഷേപിക്കുന്നത്?
ഉ: 35,786 km (ഏകദേശം36000)

7- അല് അസ്ഹര് സര്വകലാശാല സ്ഥാപിച്ച ഭരണകൂടം & വര്ഷം ?
ഉ: ഫാതിമിയ  AD 970-972

8- NEXUS ഇന് ശേഷം ഗൂഗിൾ പുതുതായി പുരത്തിക്കിയ  2 സ്വന്തം ബ്രാൻഡ് ഫോണുകൾ ?
ഉ: Pixel & Pixel XL

9- ഫര്ദ് നിസ്കരങ്ങള്ക്ക് ശേഷം ........................... പതിവാക്കിയാല്  അവന് സ്വർഗത്തിൽ കടക്കുവാന് തടസ്സം മരണം മാത്രം. (വിട്ട ഭാഗം പൂരിപ്പിക്കുക)
ഉ: ആയത്തുല് കുര്സിയ്യ്

10 - വിശ്വ പ്രശസ്ത, ഷാഫി ഫിഖ്ഹിലെ الايضاح في المناسك (അൽ ഈദാഹ ഫിൽ  മനസിക് എന്ന ഹജ്ജ് ഉംറയുടെ കർമ്മ ശാസ്ത്ര ഗ്രന്ഥം രചിച്ചതാര് ?
ഉ: യഹ്യ ഇബിന് ശറഫ് അൽ നവവി

11- ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
ഉ:ലൗഹുൽ മഹ്ഫൂദിൽ (لوح المحفوظ)

12- നബി صلى الله عليه وسلم തങ്ങൾക്കു മുലയൂട്ടിയ സുവൈബത്തുൽ അസ്ലമിയ്യ (റ) ആരുടെ അടിമ സ്ത്രീ ആയിരുന്നു?
ഉ; അബൂ ലഹബിന്റെ (നബിയുടെ പിതൃവ്യൻ )

13- ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ 10 വിക്കറ്റ് എടുത്ത ഇന്ത്യയുടെ ബൗളർ ?
ഉ : അനിൽ കുംബ്ലെ

14 - കേരള നിയമ സഭയുടെ ഡെപ്യൂട്ടി സ്പീക്കർ ?
ഉ: വി ശശി cpi

15 - കപ്പലിൽ ഹജ്ജിന് പോയിരുന്ന കാലത്തു ഇന്ത്യക്കാരുടെ മീഖാത് ?
ഉ: യലംലം

16- അനസ് ഇബ്നു മാലിക് (റ) അൽ അൻസാരി ഏതു ഗോത്രക്കാരനായിരുന്നു ?
ഉ: അൽ ഖസ്റജി   الخزرجي


**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്

No comments:

Post a Comment