പാരിക്കാടിനെ കുറിച്ച് ഞാൻ പണ്ടേ കേൾക്കാറുള്ളതാണെങ്കിലും ശരിക്കൊന്ന് കാണാൻ പറ്റിയിട്ടില്ല. സ്കൂളിൽ പഠിക്കുന്ന കാലത്ത് പാരിക്കാടിനെ പറ്റി കേട്ടത് 'പേടിക്കാട്' ആയിട്ടാണ്. കാണാൻ ഉള്ള ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് രണ്ട് വർഷം മുമ്പ് ആണ് ആ വഴി പോയപ്പോൾ ബൈക്കിൽ റോഡിറങ്ങി. മഴക്കാലമായിരുന്നത് കൊണ്ട് കടപ്പംചാലിലൂടെ തെളിഞ്ഞ വെള്ളം ഒഴുകി വരുന്നുണ്ടായിരുന്നു. പറഞ്ഞു കേട്ട പണ്ടത്തെ ആ സൗന്ദര്യം ഇപ്പോൾ കാണാൻ കഴിഞ്ഞില്ല. സമയക്കുറവ് കൊണ്ട് വിശദമായി കാണാൻ നിന്നില്ല. എന്നാലും എപ്പോഴെങ്കിലും വിശദമായി കാണാൻ ഉള്ള ആഗ്രഹം മനസ്സിൽ ബാക്കി നിൽക്കുന്നു.
-----------------------------------------------------------------------------------------
🖊 മൊയ്തീൻ കുട്ടി പൂവഞ്ചേരി
No comments:
Post a Comment