പച്ചപുതച്ചൊരു പാരിക്കാട്ടിൽ
പിച്ചവെച്ചു നടന്നാട്ടെ
പച്ചച്ചില്ലകൾ ഉമ്മ കൊടുക്കും
കൊച്ചരുവികളെ തൊട്ടാട്ടേ
പാൽപത തീർത്തും പാഞ്ഞ് കളിച്ചും
പാറക്കെട്ടിൽ തൊട്ടു ചിരിച്ചും
പാലരുവികൾ പാരിക്കാടിൻ
പാരിൽ ചന്തം തീർക്കുന്നു
മാമരം കോച്ചും തണുപ്പിൻ കാലം
മാദകമാണീ സൗന്ദര്യം
മരതക കാന്തി നുകരാൻ വന്നവർ
മതി തീരാതെ മടങ്ങുന്നു
പൂക്കളും കനികളും കായ്കളും നിറയും
പൂങ്കാവനമാണീ കാട് പാടവും തോടും ചോലയും കാണാൻ
പാരിക്കാട്ടേക്കൊന്നു വരൂ
--------------------------------------------------------------
🖊 മുഹമ്മദ് കുട്ടി അരീക്കൻ
No comments:
Post a Comment