പാരിക്കാട്.... പേരു പോലെ തന്നെയാണ് സ്ഥലവും ഒരു കാടുപിടിച്ച പ്രദേശം.... പക്ഷെ ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നത് അവിടുത്തെ ദൃശ്യവിസ്മയം തീർക്കുന്ന പ്രകൃതിയുടെ മനോഹാരിത തന്നെയാണ്... ചുറ്റിലും പച്ചപ്പ് നിറഞ്ഞ കാട്.... പരസ്പരം നോകി ച്ചിരിക്കുന്ന പാറ കെട്ടുകൾ...... എല്ലാവരെയും തൊട്ടു തലോടുന്ന ഇളം കാറ്റ്.... എല്ലാറ്റിലും ഉപരി പാറ കെട്ടുകൾക്കിടയിലുടെ കളകളരവം തീർതൊഴുകുന്ന വെള്ളച്ചാട്ടം... .. ആരും കാണാൻ കൊതിക്കുന്ന പ്രകൃതി ഭംഗി.... ഇതിന്റെ യഥാർത്ഥ നാമം ഭാലിക്കാട് ആണെന്ന് മുംബ് പറഞ്ഞു കേട്ടിട്ടുണ്ട്..... ( വെറും കേട്ടറിവ് മാത്രമാണ് യാതാർത്ഥ്യം എന്താണെന്ന് അറിയില്ല) പണ്ട് .... ഒഴിവു സമയങ്ങളിൽ മിക്കപ്പോഴും പാരിക്കാടായിരിക്കും ഞങ്ങൾ കുട്ടികൾ ....ഞങ്ങളുടെ വിനോദ കേന്ദ്രമായിരുന്നു അവിടം. ഒരു മുണ്ടും ഒരു കവറും കയ്യിലെടുത്ത് പാരിക്കാട് കുണ്ടിറങ്ങും... ഒരു പാട് സമയം മീൻ പിടിക്കാൻ വേണ്ടി ചിലവഴിക്കും... തിരിച്ച് പാരിക്കാട്കുണ്ട് കയറുമ്പോൾ കയ്യിലുള്ള കവറ് ഫുള്ളായിരിക്കും... ബിലാൽ, പരൽ, ആരൽ, കടു, കോട്ടി തുടങ്ങി മീനുകൾ കൊണ്ട് കവറ് നിറയും.... ഞാൻ കുഞ്ഞുനാൾ തൊട്ട്കേ ൾക്കുന്നതാണ് പാരിക്കാട് എന്ന നാമം അതുപോലത്തന്നെ RpT യും .... ഈ ക്ലബ് ഒരിക്കലും ഒരു സ്പോർട്ട്സ് ക്ലബ്ബ് മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.... ഒരുപാട് സാമൂഹിക പ്രവർത്തനങ്ങൾ കബ്ബ് ചെയ്തിട്ടുണ്ട്..... കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.... എല്ലാവരും സാധാരണ സ്വന്തം നാടിന്റെ പേര് സ്വന്തം ക്ലബ്ബിന്റെ കൂടെ ചേർത്തപ്പോൾ.... ഞങ്ങൾ, ആരും തിരിച്ചറിയാതെ പോയ പാരിക്കാടിന്റെ നാമം സ്വീകരിച്ചതാകാം..... പണ്ട് സ്കൂളില്ലാത്ത ദിവസങ്ങളിൽ മദ്റസ വിട്ടു കഴിഞ്ഞാൽ പരി മുഹമ്മദ് കാക്കാന്റെ വീടിനു താഴെയുള്ള പറമ്പും ലക്ഷ്യം വച്ച് ഓടും... നാട്ടിലെ എന്റെ കാരണവൻമാരായിട്ടുള്ള ആളുകൾ അവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടാകും ..... ആ സമയങ്ങളിൽ ഇവിടം ഞാൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് ക്രിക്കറ്റായിരുന്നു ..... അന്ന് കുട്ടിയായിരുന്ന ഞാനടകം വരുന്ന ഒരു സംഘം എല്ലാം കാഴ്ച്ചക്കാരായി നോക്കി നിന്നു കാണാറാണ് പതിവ്... കളി ഹരം മൂത്താൽ പലരും ഭക്ഷണം പോലും കഴിക്കാൻ പോകാറില്ല... വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന കളി ....... അതാണ് ഞാൻ കണ്ട തുടങ്ങിയ എന്റെ RPT കൂട്ടംഇതെല്ലാം എന്റെ കാഴ്ച്ചപ്പാടുകൾ മാത്രം ഇത് എങ്ങനെ രൂപം കൊണ്ടു എന്നത് പൂർവ്വികരായിട്ടുള്ള RPT കളോട് ചോദിച്ചറിയണം
--------------------------------------------------------------------
🖊 നുഫൈൽ ബാവ
No comments:
Post a Comment