മദ്രസ പഠന കാലത്ത് സഹപാഠികളായിരുന്ന ആലുങ്ങൽ മുഹമ്മദ് അലിയും ഇല്യാസുമൊക്കെയാണ് പാരികാടിനെ കൂടുതൽ പരിചയ പെടുത്തി തന്നത് ബിലാലിനേയു മൊജ്ജിനെയും ഒക്കെ ചൂണ്ടൽ കുത്തിവെച്ചു പിടിച്ച കഥകൾ ഒരുപാടുണ്ടായിരുന്നു അവർക്കൊക്കെ പറയാൻ . അതിന്റെ കൂട്ടത്തിൽ പാരിക്കാടിന്റെ വശ്യതയും വന്യതയും കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് ഭീതി പെടുത്തുന്ന രീതിയിലാണ് അവർ അവതരിപ്പിക്കാറു . ആദ്യമായി പാരിക്കാട് പോയത് കടന്നൽ കൂട് കാണാനായിരുന്നു .ഒരു മീറ്ററോളം വലുപ്പമുള്ള ഭീമൻ കടന്നൽ കൂട് കാണാൻ സ്ക്കൂളിൽ നിന്നും കൂട്ടുകാരോടൊത്തായിരുന്നു പോയിരുന്നത് ഇരിങ്ങലത്തൂർ പാടത്തുനിന്നും നെച്ചിക്കാട്ട് പാടത്തു നിന്നും വരുന്ന ചെറിയ കൈതോടുകൾ എത്തിച്ചേരുന്നത് സുന്ദരമായ പാരിക്കാട്ടിലെ വെള്ളച്ചാട്ടത്തിലേക്കാണ് പാരിക്കാട്ടിലേക്കുള്ള റോഡിനു കുറുകെയുള്ള ഈ കൈതോട് മുറിച്ചു കടന്നു വേണം താഴെ എത്താൻ .സാഹസികർക്ക് പാറക്കെട്ടുകളും വള്ളിപ്പടർപ്പുകളും പിടിച്ചു കേറിയും തോടിനോട് ചേർന്നും പോകാം . കുറ്റിക്കാടുകളും വള്ളികളും പാറക്കൂട്ടങ്ങളും താണ്ടിയെത്തുന്ന വെള്ളത്തിന് നല്ല തണുപ്പാണ് പാക്ഷികളുടേയു ചീവീടുകളുടെയും ശബ്ദങ്ങൾക്കൊപ്പം നല്ല കുളിരുള്ള കാറ്റും കൊണ്ട് മതിവരുവോളം ആ ചെറിയ വെള്ളച്ചാട്ടത്തിനു താഴെ ഇരിക്കാം കുളിക്കാം ആസ്വദിക്കാം .പോക്കാനും മയിലും കുറുക്കനും ഒക്കെ അവിടെ ഉണ്ടെന്നു കേട്ടിരുന്നു . തെങ്ങോലകളിലൊക്കെ തൂക്കണാംകുരുവിയുടെ കൂടുകൾ യഥേഷ്ടം കാണാം വിവിധ ഇനം പക്ഷികളും പാമ്പുകളും കീരിയും മറ്റു ഇഴ ജന്തുക്കളാലും സമ്പന്നമാണ് ഇവിടുത്തെ ജൈവവൈവിധ്യം പാരിക്കാട് ക്രിക്കറ്റ് കളിയ്ക്കാൻ പോയതും ഓർക്കുന്നു .പാറപുറത്തു മാത്രം കളിച്ചു പരിചയമുള്ള ഞങ്ങൾക്കൊക്കെ പാരിക്കാട്ടെ പുല്ലു നിറഞ്ഞ ആ ഗ്രൗണ്ടിലെ കളി ഒരു അനുഭൂതി ആയിരുന്നു കൂരിയാട് കന്യാകുമാരി റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന വിശാലമായ നമ്മുടെ കുറ്റൂർപാടത്തിന്റെ ഉത്ഭവം തുടങ്ങുന്നതും പാരിക്കാട് നിന്നാണ്. വർഷങ്ങൾ ഒരുപാട് മുൻപോട്ടു പോയിരിക്കുന്നു ഇന്ന് പാരിക്കാടിനു ഒരുപാട് മാറ്റങ്ങൾ വന്നതായി കേട്ടു .ഏതായാലും ഒന്ന് കൂടെ പോകണം അവിടേക്ക് നുകരണം ആ സൗന്ദര്യം ഒരു വട്ടം കൂടെയെന്ന് മനസ്സ് കൊതിക്കുന്നു അപ്പൊ എങ്ങനെ ? കുറ്റൂർപാടത്തിന്റെ ഉത്ഭവം കാണാൻ പാടവരമ്പത്തിലൂടെ ചേറിൽ പുതഞ്ഞ കാലുമായി ഒന്ന് നടന്നാലോ ?
---------------------------------------------------------------------------------------------------------------------------
🖊 ബാസിത് ആലുങ്ങൽ
No comments:
Post a Comment