Thursday, 17 May 2018

പാരിക്കാടിന്റെ സൗന്ദര്യം


പാരിക്കാടിന്റെ  സൗന്ദര്യം ആസ്വദിക്കാൻ അവിടെ പല തവണ പോയിട്ടുണ്ട്. അവിടെയുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചിട്ടുണ്ട്  സ്കൂളിൽ പഠിക്കുന്ന കാലത്ത്  അവിടെ നിന്ന് ഫോട്ടോ എടുക്കാനും പോയിരുന്നു.
അവിടുത്തെ വെള്ള ച്ചാട്ടത്തിന്റെയും പാറക്കൂട്ടങ്ങളുടെയും  അടുത്തു നിന്നുമാണ് ഫോട്ടോ എടുത്തിരുന്നത്. ഇന്നത്തെ പോലെ മൊബൈൽ ഫോണിലായിരുന്നില്ല   Kodak ന്റെ ക്യാമറയുംKonica യുടെ ഫിലിമുമായാണ് ഫോട്ടോ എടുക്കാൻ പോയിരുന്നത്  അന്ന്  Konicaയുടെ ഫിലിമിന്റെ റോളിന് 45 രൂപയാണ് വില. 1999ൽ നടന്ന കാര്യമാണ് പറയുന്നത് ക്യാമറ വാടകക്കും കിട്ടിയിരുന്നു. ഫോട്ടോ എടുത്ത് കഴിഞ്ഞാൽ അതു മായി കുന്നുംപുറം ചിത്ര സ്റ്റുഡിയോയിലേക്കാണ് പോയിരുന്നത്  അവിടെ നിന്നാണ് ഫോട്ടോ കഴുകിച്ചിരുന്നത്. അന്ന് പാരിക്കാട്ടിൽ നിന്നും എടുത്ത ഫോട്ടോകളെല്ലാം ഇന്നും ഭദ്രമായി വീട്ടിലെ ആൽബത്തിൽ സൂക്ഷിച്ച് വെച്ചിരിക്കുന്നു. പാരിക്കാടിനെകുറിച്ച് പിന്നെയുള്ള ഒാർമയും  സ്കൂളിൽ പഠിക്കുന്ന സമയത്തുള്ളത് തന്നെ  അന്ന്  അവിടെ വലിയൊരു കടുന്നൽ  കൂടുണ്ടെന്ന് അറിഞ്ഞ് കാണാൻ പോയതായിരുന്നു. ആ കടുന്നൽ കൂട് പിന്നീട്  കുറ്റൂർനോർത്ത് അങ്ങാടിയിലെ അപ്പുക്കുട്ടന്റെ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചത് ഒാർമ വരുന്നു. ഞാൻ ആദ്യമായി കുറുക്കനെ കണ്ടതും പാരിക്കാട്ടിൽ വെച്ചു തന്നെ. അവസാനം പാരിക്കാട്ടിലേക്ക് പോയത് 2006 ൽ നെടിയാരം കാണാൻ പോയ സമയത്താണ്അന്ന് പാരിക്കാട്ടിലൂടെയാണ് നെടിയാരം കാണാൻ പോയത്. പാരിക്കാട്ടിൽ കുരങ്ങൻമാരും മയിലുകളും ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. ഇപ്പോൾ പാരിക്കാടിന് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്  വീടുകളൊക്കെ വന്നിട്ടുണ്ട്.  ഇനി പഴതു പോലെ അവിടേക്ക് പോകാൻ പറ്റുമോയെന്നും അറിയില്ല.
-------------------------------------------
🖊  ഷബീറലി.എം.കെ

No comments:

Post a Comment