കള്ളൻ കണാരൻ ഇടക്കിത്തിരി കറുപ്പ് ബാക്കിയായ നരച്ച മീശ പിരിച്ച് ഇടത് കൈ തലക്ക് താഴെ തിരുകി തിണ്ണയിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നെടുവീർപ്പിട്ട് മലർന്നു കിടന്നു. അമാവാസിയെ പ്രണയിച്ച കണാരൻ്റെ രണ്ട് ഉണ്ട കണ്ണുകളെ പൗർണ്ണമിയിലെ പൂർണ്ണ ചന്ദ്രൻ അലോസരപ്പെടുത്തി. അടുക്കളയിലെ അടുപ്പ് പുകയാത്തതിൻ്റെ കലിപ്പ് വലിയ വീട്ടിൽ ജനിക്കേണ്ടി വന്നിട്ടും ഈ കള്ളൻ്റെ കൂടെ പൊറുക്കേണ്ടി വന്നതിൻ്റെ കലിപ്പ് ദേവകി അടുക്കളയിലെ ഞെളുങ്ങിയ അലൂമിനിയ പാത്രത്തിൽ തീർത്തു. നിലാവില്ലാത്ത രാത്രിയിൽ ആളുമാറി കൂടെ ഇറങ്ങിപ്പോന്ന പൊട്ടത്തരത്തെ ഒാർത്ത് പതിവു പോലെ പിറു പിറുത്തു
ഇത്തിക്കരെ പക്കിയാണന്നാ ധാരണ ഒരായുസ്സ് മുഴുവൻ കട്ടിട്ടും മുഴു പട്ടിണിയും പരിവട്ടവും ബാക്കി തന്നെ. നിങ്ങളിങ്ങനെ അടക്കയും മാങ്ങയും കട്ട് നടന്നോ... ഒാരോരുത്തർ ബാങ്കുകാരെയും നാട്ടേരേയും പറ്റിച്ച് അനൃ നാട്ടിൽ പോയി സുഖിക്കുന്നത് കണ്ടിട്ട് കൊതിയാവുണൂ. കണാരൻ തൻ്റെ പ്രതാപ കാലത്തെ കുറിച്ച് വെറുതെ ഒന്ന് ഒാർത്തു സാഹസികമായ അയാളുടെ മോഷണ വഴികളിലെ ചിത്രങ്ങൾ അയാളുടെ രോമ പൂകങ്ങളെ ഉണർത്തി. അന്യം നിന്ന് പോയ ഒാട് വീടുകളും ഊഴ്ന്ന് ഇറങ്ങിയ മച്ചിൻ പുറങ്ങളും ഒരു നെടു വീർപ്പിൽ അവസാനിപ്പീച്ചു. മോഷണങ്ങളിലെ ആധുനികങ്ങളിലേക്ക് കൈ വെക്കാനാവാതെ ഗൃാസ് കട്ടറിനെയും കോട്ടിട്ട ഒാൺ ലൈൻ കള്ളൻമാരെയും കുറിച്ച് ഒാർത്തപ്പോൾ നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അവസ്ഥയിലുള്ള കണാരന് തന്നോട് തന്നെ പുഛം തോന്നി. ആധുനിക രീതിയിലുള്ള കള്ളൻമാരെ പോലെ ആവാൻ കഴിയാത്തതിലുള്ള ദുഖവും ഒന്നിനും കൊള്ളാത്തവനെന്ന ഭാരൃ ദേവകിയുടെ പരിഭവം പറച്ചിലും കണാരനെ തളർത്തി. ഒന്ന് കണ്ണ് മയങ്ങിയ കണാരൻ ഞെട്ടി തിണ്ണയിൽ നിന്നും താഴെ വീണു. നാഴിയരിക്ക് കട്ട് കള്ളനായി നാട്ടുകാർ കെട്ടിയിട്ട് തല്ലി കൊന്ന കള്ളൻ്റെ നീണ്ട നിലവിളി അയാളുടെ ഉറക്കം കെടുത്തി.
അപ്പോഴാണ് അയാളുടെ ഗുരുവിൻ്റെ ഉപദേഷം കണാരന് ഒാർമ്മ വന്നത്.
കക്കാൻ പഠിച്ഛാൽ പോര നിക്കാനൂം പഠിക്കണം !!
-----------------------------------------------------------
✍🏻 കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment